അമ്മ
അമ്മയെന്നക്ഷരം രണ്ടെത്ര പവിത്രം ഇമ്മഹിയില്‍ ദിവ്യ ദേവീ പ്രസാദം
അമ്മിഞ്ഞ മാറില്‍ ചുരത്തുന്ന സ്നേഹം അമ്മക്ക് മാത്രമല്ലാതെയാര്ക്ക് സ്വന്തം
ഉണ്ടായിരം ജന്മം ഈഭൂവിലെന്നാല് രണ്ടായിരത്തിന്നു കൈമാറിടാമോ
ഉണ്ടായിടാമതി ദീനത ഏറും ഇന്ടലെന്നാകിലും നീയോരമ്മയല്ലേ
മേല്‍ മണ്ണ് നീക്കി കുഴിച്ചു മൂടുന്നു പാല് മണം മാറാത്ത തങ്ക ക്കുടത്തെ
ആത്മാവില്‍ ആഴുന്നോരാ നൊമ്പരത്താല്‍ അമ്മേ നിന് മനംപിടഞ്ഞില്ലതെന്തേ
(ഒരമ്മ 2000 രൂപയ്ക്കു തന്റെ കുഞ്ഞിനെ വിറ്റു.മറ്റൊരമ്മ കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടി .മനോരമ ന്യൂസ് മെയ് 2004
danielmm
www.keralites.net |
__._,_.___
No comments:
Post a Comment