കോഴിക്കോട് : മലയാളം വിക്കിപീഡിയയെക്കുറിച്ചും അതിന്റെ സഹോദര സംരംഭങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്ക്കരിക്കാനായി കാസര്‍കോട്, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ പഠനശിബിരം നടത്തുന്നു. കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 30 ശനിയാഴ്ച്ചയും കാസര്‍കോട്ട് 31 ഞായറാഴ്ചയുമാണ് പഠനശിബിരം. മൂന്നിടത്തും ഉച്ചക്ക് ഒന്നു മുതല്‍ അഞ്ചുവരെയാണ് ക്ലാസുകള്‍ നടക്കുക.
സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 15000 ത്തിനടുത്ത് ലേഖനങ്ങളുണ്ട്. അവയില്‍ ഭൂരിപക്ഷവും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഭാവനയാണ്. ഇന്റര്‍നെറ്റ് ലഭ്യത വര്‍ധിക്കുമ്പോഴും, മലയാളം വിക്കിപീഡിയ പോലുള്ള കൂട്ടായ്മയില്‍ സഹകരിക്കുന്നവരുടെ എണ്ണം കേരളത്തിനകത്ത് കുറവാണ്.
ഈ പശ്ചാത്തലത്തില്‍ കേരളത്തിനകത്തു നിന്ന് കൂടുതല്‍ പേരെ വിക്കിപീഡിയയില്‍ എത്തിക്കാനുദ്ദേശിച്ചാണ് പഠനശിബിരങ്ങള്‍ നടത്തുന്നത്. മലയാളം വിക്കിസംരംഭങ്ങളുടെ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള ആര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. വിക്കിപീഡിയ പ്രവര്‍ത്തകരുടെ സഹകരണത്തോടെ 'ഐടി @സ്‌കൂള്‍' ആണ് പഠനശിബിരങ്ങള്‍ സംഘടിപ്പിക്കുന്നത്.
വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, സഹോദര സംരംഭങ്ങള്‍ തുടങ്ങിയവ പഠനശിബിരത്തില്‍ പരിചയപ്പെടുത്തും. വിക്കിപീഡിയയില്‍ ലേഖനം കണ്ടെത്തുന്നതെങ്ങനെ, മലയാളം ടൈപ്പിങ്ങ്, വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ക്ലാസുകളുണ്ടാകും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിക്കി പ്രവര്‍ത്തകര്‍ മറുപടി നല്‍കും -സംഘാടകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.
പഠനശിബിരത്തില്‍ പ്രവേശനം സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യാന്‍wiki.malayalam@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

പഠനശിബിരം-കണ്ണൂര്‍
സ്ഥലം: എസ്.എസ്.എ ഹാള്‍, മുനിസിപ്പല്‍ സ്‌കൂള്‍, കണ്ണൂര്‍
സമയം: 2010 ഒക്ടോബര്‍ 30 ശനിയാഴ്ച, പകല്‍ 1-5 മണി
ബന്ധപ്പെടേണ്ട നമ്പറുകള്‍- 09986028410 , 9847039384, 04972701516.
പഠനശിബിരം-കോട്ടയം
സ്ഥലം: ബേക്കര്‍ മെമ്മൊറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയം, കോട്ടയം
സമയം: 2010 ഒക്ടോബര്‍ 30 ശനിയാഴ്ച, പകല്‍ 1-5 മണി
ബന്ധപ്പെടേണ്ട നമ്പറുകള്‍- 9895302815, 9846012841, 9447599795
പഠനശിബിരം -കാസര്‍കോട്
സ്ഥലം: കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിനടുത്തുള്ള ഐ.ടി @സ്‌കൂളിന്റെ ജില്ലാ വിഭവകേന്ദ്രം.
സമയം: 2010 ഒക്ടോബര്‍ 31 ഞായറാഴ്ച്ച, പകല്‍ 1-5 മണി
ബന്ധപ്പെടേണ്ട നമ്പറുകള്‍- 8891869251, 9447400199
www.keralites.net |
__._,_.___
No comments:
Post a Comment