ലോകത്തിന്റെ നെറുകയിലും ഇന്റര്‍നെറ്റ് എത്തി. ത്രീജി സങ്കേതത്തിന്റെ സഹായത്തോടെ നേപ്പാളി ടെലകോം കമ്പനി 'എന്‍സെല്‍' ആണ് എവറസ്റ്റ് കൊടുമുടിക്ക് മുകളില്‍ ഇന്റര്‍നെറ്റ് എത്തിച്ചത്.
എവറസ്റ്റാരോഹകര്‍ക്ക് കാലാവസ്ഥാ നിര്‍ദേശവും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഇനി അനായാസം ലഭിക്കും. മാത്രമല്ല, ത്രീജി ശൃംഗലയുടെ സഹായത്തോടെ വീഡിയോ കോളുകള്‍ നടത്താനും മല കയറുന്നവര്‍ക്കാകും.
എവറസ്റ്റിലെ ബേസ് ക്യാമ്പിലേക്കുള്ള വഴിയില്‍ എന്‍സെല്‍ കമ്പനി എട്ട് ത്രീജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. അവയുടെ സഹായത്തോടെയാണ് എവറസ്റ്റിന് മുകളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയത്. എവറസ്റ്റിന്റെ ഉച്ചിയില്‍ വരെ ത്രീജി ലഭിക്കുമെന്ന്, കമ്പനി മേധാവി പാസി കോയ്‌സ്റ്റിനെന്‍ അറിയിച്ചു.
എവറസ്റ്റ് സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ക്ക് സഹായകമാകാന്‍ വേണ്ടിയാണ് ഈ നടപടിയെന്ന് എന്‍സെല്‍ പറഞ്ഞു. ഉപഗ്രഹ ഫോണുകളുടെയും സാധാരണ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെയും സഹായം മാത്രമായിരുന്നു എവറസ്റ്റ് കയറുന്നവര്‍ക്ക് ഇതുവരെ ആശ്രയം.
എഡ്മണ്ട് ഹിലാരിയും ടെന്‍സിങും 1953 ല്‍ ആദ്യമായി എവറസ്റ്റ് കീഴടക്കിയ ശേഷം, ഇതുവരെ ഏതാണ്ട് 3000 പേര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉച്ചിയിലെത്തിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 8848 മീറ്റര്‍ (29,029 അടി) ആണ് എവറസ്റ്റിന്റെ ഉയരം.
--
¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´
Ali Ahmed Al Kuwaiti
Bahrain
00973-39414379
www.keralites.net |
__._,_.___
No comments:
Post a Comment