തീവണ്ടിയിലെ ഭക്ഷണവും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
തൃശ്ശൂര്‍: ഇന്‍റര്‍നെറ്റ് വഴി ടിക്കറ്റെടുക്കുന്ന തീവണ്ടി യാത്രക്കാരന് ഇനി ഭക്ഷണവും കൂടെ ബുക്ക് ചെയ്യാം. ഐ.ആര്‍.സി.ടി.സി. (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍)യാണ് 'ബുക്ക് എ മീല്‍' എന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് ഭക്ഷണം ലഭിക്കുന്നതിന്റെ അസൗകര്യം ഒഴിവാക്കാനും സുഗമയാത്ര ഉറപ്പാക്കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ബാംഗ്ലൂരില്‍ നിന്നു ഡല്‍ഹിയിലേക്ക് പോകുന്ന കര്‍ണാടക എക്സ്പ്രസ്, ഗോവയില്‍ നിന്നു ഡല്‍ഹി നിസാമുദ്ദീന്‍ വരെ പോകുന്ന ഗോവ എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കും.
ഓണ്‍ലൈനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ കിട്ടുന്ന കണ്‍ഫര്‍മേഷന്‍ പേജിലെ 'ബുക്ക് എ മീല്‍' എന്ന ഓപ്ഷനെടുത്താല്‍ യാത്രക്കാര്‍ക്ക് ആവശ്യമുള്ള ഭക്ഷണം ബുക്ക് ചെയ്യാം. വേണ്ട സമയം, എന്തുതരം ഭക്ഷണം, എത്ര അളവ് എന്നിവ ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം. പേര്, കമ്പാര്‍ട്ട്‌മെന്‍റ്, സീറ്റ് നമ്പര്‍ എന്നിവയും നല്‍കണം.
ഭക്ഷണം ബുക്ക് ചെയ്യുന്ന സമയത്ത് പണം ഈടാക്കില്ല. യാത്രയ്ക്കിടയില്‍ ഭക്ഷണം ലഭിച്ചതിനുശേഷം പണം നല്‍കിയാല്‍ മതി. തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാര്‍ തന്നെയാണ് ഈ ഭക്ഷണവും വിതരണം ചെയ്യുക. ഓരോ വണ്ടിയിലും ഭക്ഷണത്തിന്റെ മെനു വ്യത്യസ്തമായിരിക്കും. തന്നിരിക്കുന്ന മെനുവില്‍ നിന്നു നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. വിലനിലവാരം കൂടെയുണ്ടാകും. ഓരോ ഭക്ഷണത്തിലും എത്ര അളവില്‍ എന്തൊക്കെ സാധനങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. യാത്രയ്ക്കിടയില്‍ നേരിട്ടു വാങ്ങുന്ന അതേ ചാര്‍ജ് തന്നെയാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഭക്ഷണത്തിനും ഈടാക്കുക.
രാവിലെ ആറുമുതല്‍ എട്ടുവരെ ചായ, എട്ടു മുതല്‍ പത്തുവരെ പ്രഭാതഭക്ഷണം, 11 മുതല്‍ 2.30 വരെ ഉച്ചഭക്ഷണം, മൂന്നു മുതല്‍ 5.30 വരെ ലഘുഭക്ഷണം, 6.30 മുതല്‍ 9.30 വരെ രാത്രി ഭക്ഷണം എന്നിങ്ങനെയാണ് ഐ.ആര്‍.സി.ടി.സി. നല്‍കുന്ന സേവനം. യാത്ര തുടങ്ങിക്കഴിഞ്ഞാല്‍ ബുക്ക് ചെയ്ത സാധനങ്ങള്‍ ക്യാന്‍സല്‍ ചെയ്യാന്‍ കഴിയില്ല. മാസങ്ങള്‍ക്കുള്ളില്‍ പ്രധാന ട്രെയിനുകളിലെല്ലാം ഈ സംവിധാനം റെയില്‍വേ നടപ്പിലാക്കും.

www.keralites.net |
__._,_.___
No comments:
Post a Comment