മാനവ ജന്മം
അമ്മ തന്‍ മാറിലെ സ്നേഹം ചുരത്തുന്നോ-
രമ്മിഞ്ഞപ്പാലില്‍ വിഷം കലര്‍ന്നോ
അമ്മ തന്‍ താരാട്ട് പാട്ടിന്റെ ശീലുകള്‍
ആതങ്കവാദം നിനക്ക് തന്നോ
ചാരത്തു നിര്ഭയനായ് മരുവുന്നൊരു
ചങ്ങാതി തന്‍ നിണം ഊറ്റിടുവാന്‍
ചോര ക്കൊതി മൂത്ത് നാവു നുണയുന്ന
ചെന്നായ് കണക്കെ നീ ആയതെന്തേ
സ്നേഹം സമാധാനം എന്നിവയൊക്കെയും
സോദരാ നിന്നില്‍ നിന്നെങ്ങു പോയി
സാഹോദര്യത്തിന്റെ പാഠങ്ങള്‍ ഒന്നുമേ
ശീലിച്ചതില്ലേ നിന്‍ ജീവിതത്തില്‍
എത്ര മഹത്തരം മാനവ ജന്മം നീ
എന്തിനു ചോരക്കായ് ദാഹിക്കുന്നു
എത്ര ക്ഷണികന്‍ആണെന്നോര്ത്തിടുമോ നീ
എങ്ങെങ്ങും സ്നേഹം പരത്തിടുമോ
ഡാനിയേല്‍ ;കിഴവള്ളൂര്‍
--
danielmm
www.keralites.net |
__._,_.___
No comments:
Post a Comment