കശ്മീരിനെ ഇന്ത്യന്‍ സര്‍ക്കാര്‍ കോളനിവല്‍ക്കരിച്ചിരിക്കുകയാണെന്നും കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്നും പ്രസ്താവിച്ച പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്ക് പല കോണുകളില്‍ നിന്നും പിന്തുണ. ജെഡി (യു), വിടുതലൈ ചുരുത്തൈകള്‍ തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളും രാംജേഠ് മലാനി, ഗൌതം ഘോഷ് തുടങ്ങിയ പ്രമുഖരും അരുന്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അരുന്ധതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം ബാലിശവും അമിത പ്രതികരണവുമാണെന്നാണ് ജെഡി (യു) പ്രതികരിച്ചത്. കശ്മീരിലെ ജനതയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അരുന്ധതിയുടെ വായ അടപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമം ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും വിടുതലൈ ചുരുത്തൈകള്‍ കക്ഷിയുടെ അധ്യക്ഷന്‍ തിരുമാവളവന്‍ ചെന്നൈയില്‍ പറഞ്ഞു. ബിജെപിയുടെ പ്രതിഷേധം വിഡ്ഡിത്തവും ബാലിശവും ആണെന്നാണ് രാംജേഠ് മലാനി പ്രതികരിച്ചത്. ഒരു കൂട്ടം ആളുകള്‍ അരുന്ധതിക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ വിഡ്ഡിത്തവും ജനാതിപധ്യമില്ലായ്മയും ആണെന്ന് ഗൌതം ഘോഷ് പ്രസ്താവിച്ചു. എന്നാല്‍, എംഎഫ് ഹുസൈനെ കൈകാര്യം ചെയ്തതുപോലെ അരുന്ധതിയെയും കൈകാര്യം ചെയ്യുമെന്ന് ആര്‍എസ്‍എസിന്‍റെ പോഷക സംഘടനയായ ബജ്‌രംഗ് ദള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അരുന്ധതിയെ അറസ്റ്റ് ചെയ്ത് തുറുങ്കില്‍ അടയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അരുന്ധതിയുടെ പ്രസ്താവനകള്‍ മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. എന്തായാലും, ബുക്കര്‍ സമ്മാന ജേതാവായ അരുന്ധതി റോയിയുടെ പ്രസ്താവന വിദേശമാധ്യമങ്ങള്‍ കൊണ്ടാടുകയാണ്. അരുന്ധതി റോയിയെ പ്രശംസിച്ചുകൊണ്ട് ദ ഗാര്‍ഡിയന്‍ വ്യാഴാഴ്ച മുഖപ്രസംഗം എഴുഎഴുതിയിട്ടുണ്ട്. കര്‍ഫ്യൂകളും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ജനജീവിതം ദുസഹമാക്കുന്ന തരത്തില്‍ അഞ്ച് ലക്ഷം സുരക്ഷാഭടന്മാരെയാണ് സര്‍ക്കാര്‍ കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത് എന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് എഴുതുന്നു. കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തിച്ചതിന് അരുന്ധതിയെ ആഗോള എഴുത്തുകാരുടെ സംഘടനയായ ഇംഗ്ലീഷ് പെന്‍ പ്രശംസിച്ചതായി ദ ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ അരുന്ധതി നടത്തിയിരിക്കുന്ന ഈ പ്രസ്താവന കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിലേക്കുള്ള ഒരു പടിയായേക്കുമെന്ന് ഐറിഷ് ടൈംസ് പ്രത്യാശിക്കുന്നു. |
www.keralites.net |
__._,_.___
No comments:
Post a Comment