Saturday, October 30, 2010

[www.keralites.net] ഇന്ത്യയിലെ വിലയേറിയ അഞ്ചു കാറുകള്‍



വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യയിലെ കാര്‍ വിപണി. ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ വിപണിയിലെത്തിച്ച് ലോകത്തെ അമ്പരപ്പിച്ചവരാണ് ഇന്ത്യക്കാര്‍. ഇടത്തരക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് രണ്ടുലരക്ഷം വിലവരുന്ന മാരുതി 800. എന്നാല്‍ വിലകുറഞ്ഞ കാറുകളെ സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് കരുതേണ്ട. ലോക വിപണിയിലെ വിലേറിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളെല്ലാം ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.

മെഴ്‌സിഡീസ് ബെന്‍സിനെയും ബി.എം.ഡബ്ല്യുവിനെയും വിലയേറിക കാറുകളായി ഇന്ത്യക്കാര്‍ കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ത്യന്‍ നിരത്തുകളില്‍ സര്‍വ്വസാധാരണമായി കഴിഞ്ഞിരിക്കുന്നു ഇന്ന് ഈ കാറുകള്‍. ഓഡി ,ബെന്‍ലി, റോള്‍സ് റോയ്‌സ് എന്നിവയുടെ വിലയേറിയ കാറുകളെ മാത്രമെ ഇന്ന് ഇന്ത്യക്കാരന്‍ ആഡംബര കാറുകളെന്ന് വിശേഷിപ്പിക്കുന്നുള്ളു. ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ചിലത് ഇതാ.

Fun & Info @ Keralites.net


മേബാക്ക്: അഞ്ചരക്കോടിയാണ് മേബാക്കിന്റെ വില. മനംകവരുന്ന ഭംഗി, സുഖ സൗകര്യം, ഉടമയ്ക്ക് തോന്നുന്ന അഭിമാനം എന്നിവയൊക്കെയാണ് മേബാക്കിന്റെ സവിശേഷതകളെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഉടമകളുടെ ആവശ്യാനുസരണം മേബാക്ക് രൂപമാറ്റം വരുത്തിത്തരും. വേണ്ട സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ പരിഷ്‌കരിക്കുകയോ ഒക്കെ വേണമെങ്കില്‍ ഉപഭോക്താവിന് നിര്‍മ്മാതാക്കളോട് ആവശ്യപ്പെടാം.

57, 62 എന്നീ രണ്ടു വേരിയന്റുകളിലാണ് മേബാക്ക് ഇന്ത്യയില്‍ ലഭിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള തുകല്‍കൊണ്ടാണ് ഉള്‍വശം മുഴുവന്‍ അലങ്കരിച്ചിരിക്കുന്നത്. ക്രോം ഫിനിഷുള്ളതാണ് ഉള്‍വശത്തെ പല ഘടകങ്ങളും. 5.5 ലിറ്റര്‍ വി 12 ട്വിന്‍ ടോര്‍ബോ എന്‍ജിനാണ് മേബാക്കിന് കരുത്ത് പകരുന്നത്. അഞ്ചു സ്​പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 550 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധിവേഗം.



ബെന്റ്‌ലി അഷ്യൂര്‍: രണ്ടു സീറ്റര്‍ കൂപെയാണ് ബെന്റ്‌ലി അഷ്യൂര്‍. 3.99 കോടിയാണ് വില. സുഖസൗകര്യവും യാത്രാസുഖവും മികച്ച പ്രകടനവും ഒക്കെയാണ് അഷ്യൂറും വാഗ്ദാനം ചെയ്യുന്നത്. 5.9 ലിറ്റര്‍ എന്‍ജിനും ആറു സ്​പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഈ കാറിലുള്ളത്. 552 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. മണിക്കൂറില്‍ 317 കിലോമീറ്ററാണ് പരമാവധി വേഗം. മറ്റൊരു കാറിലും ഇല്ലാത്ത സുരക്ഷാ സംവിധാനങ്ങളും ഈ ആഡംബര വാഹനത്തിന്റെ പ്രത്യേകതയാണ്. ഡി പ്ലസ് സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന കാറിന്റെ ഇന്ധനക്ഷമത ലിറ്ററിന് അഞ്ചു കിലോമീറ്ററാണ്.



റോള്‍സ് റോയ്‌സ് ഫാന്റം:
ആഡംബര സെഡാന്‍ വിഭാഗത്തില്‍പ്പെട്ട ഫാന്റത്തിന്റെ വില 3.5 കോടിയാണ്. മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗം. നഗരത്തില്‍ ലിറ്ററിന് നാലു കിലോമീറ്ററും ഗ്രാമീണ റോഡുകളില്‍ ലിറ്ററിന് ആറു കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 6749 സി.സിയാണ് എന്‍ജിന്‍. 453 ബി.എച്ച്.പി കരുത്തും 724 എന്‍.എം ടോര്‍ക്കും വി 12 ഡി.ഒ.എച്ച്.സി എന്‍ജിന്‍ നല്‍കും.



ലാംബൊര്‍ഗിനി മര്‍ഷ്യലാഗോ: നൂതന സാങ്കേതിക വിദ്യയും നവീന രൂപഭംഗിയുമാണ് ലാംബോര്‍ഗിനി മാര്‍ഷ്യലാഗോയുടെ സവിശേഷതകള്‍. 2.6 കോടിയാണ് ഇന്ത്യയിലെ വില. ബെന്‍ലി കാറുകളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളുടെ മനം കവരുന്നതാണ് മാര്‍ഷ്യലാഗോയുടെ രൂപഭംഗി. സ്റ്റീല്‍ അലോയ്, കാര്‍ബണ്‍ ഫൈബര്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച കരുത്തേറിയ ട്യൂബുലര്‍ ഫ്രെയിമാണ് മാര്‍ഷ്യലാഗോയുടെ മറ്റൊരു സവിശേഷത. 6.5 ലിറ്റര്‍ 12 സിലിണ്ടര്‍ എന്‍ജിനാണ് ഇതിന്റെ ഹൃദയം. 631 ബി.എച്ച.പി കരുത്ത് നല്‍കാന്‍ എന്‍ജിന്കഴിയും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധിവേഗം.



ബെന്‍ലി മുള്‍സാന്‍: ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നായ ബെന്റ്‌ലി മുള്‍സാന്‍ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. 2.9 കോടിയാണ് വില. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി നല്‍കുന്ന മുള്‍സാന്‍ 625 നിറങ്ങളില്‍ തിരഞ്ഞെടുക്കാം. ഓരോ ഘടകങ്ങളും കൈകൊണ്ട് കൂട്ടിയിണക്കിയാണ് മുള്‍സാന്‍ നിരത്തിലിറങ്ങുന്നത്. 6.8 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് കരുത്ത് പകരുന്നത്. ഐ പോഡ്- ബ്ലൂടൂത്ത് കണക്ടിവിറ്റി, സിം കാര്‍ഡ റീഡര്‍ എന്നിവ പ്രത്യേകതകളാണ്.

--
Shasaman.
KSA


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment