എല്ലാവര്‍ഷവും കമ്പ്യൂട്ടറുകള്‍ മാറുക, വേഗതകൂട്ടുക!. ഈ ആശയം എത്രപേര്‍ക്ക് ഇഷ്‌ടപ്പെടുമെന്ന് അറിയില്ല. ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിനും പാക്കേജുകള്‍ക്കും 'കാശു മുടക്കാന്‍' തയാറല്ലാത്തവര്‍ക്ക് പ്രത്യേകിച്ചും. എന്തായാലും വിന്‍ഡോസ് 8 ആസ്വദിക്കാന്‍ താങ്കള്‍ക്ക് കമ്പ്യൂട്ടര്‍ മാറേണ്ടി വരും. 2012 -ല്‍ വിന്‍ഡോസ് 8 പുറത്തുവരുമെന്നാണ് മൈക്രോസോഫ്‌റ്റ് അറിയിപ്പ് .
128 ബിറ്റാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റം. 128 ബിറ്റ് മൈക്രോപ്രോസസറുകള്‍ ഇനിയും സജീവമായിട്ടില്ല. ആപ്പിളിന്റെ Mac OS X Lion സൗകര്യങ്ങള്‍ എട്ടില്‍ പ്രതീക്ഷിക്കാം.
ശരീര ചലനങ്ങളും പുതിയ ഒഎസ് തിരിച്ചറിയും.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭൂരിപക്ഷവും ഇന്നും ^Windows XP യുഗത്തില്‍ തന്നെയാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 32 ബിറ്റാണ് എക്‌സ്പി. വിന്‍ഡോസ് 7 ലൂടെയാണ് മൈക്രോസോഫ്‌റ്റ് 64 ബിറ്റിലേക്ക് കടന്നത് . പെട്ടെന്ന് 128 ബിറ്റ് ഓപ്പറേറ്റിംഗ് സിസ്‌റ്റലിലേക്ക് കടക്കുന്നത് കുറെ ഉപയോക്‌താക്കള്‍ക്കെങ്കിലും തലവേദനയാകും.
മൈക്രോസോഫ്‌റ്റിന്റെ തന്നെ പ്രോഗ്രാമിംഗ് ഭാഷയായ വിഷ്വല്‍ ബേസിക് 6 ഉപയോഗിച്ചുള്ള പ്രോഗ്രാമുകള്‍ സാധാരണ നിലയില്‍ വിന്‍ഡോസ് 7 ല്‍ പ്രവര്‍ത്തിക്കില്ല.
വാഷിംഗ്‌ടണ്‍: കാഴ്‌ച കുറയും തോറും കണ്ണടയുടെ ഗ്ലാസ് മാറാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് ശുഭവാര്‍ത്ത!. ഉടമയുടെ കണ്ണിനനുസരിച്ച് ക്രമീകരിക്കാവുന്ന കണ്ണടകള്‍ മാര്‍ക്കറ്റിലെത്തും. 25 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് പ്രൊഫ. ജോഷ്വ സില്‍വര്‍ പുതിയ കണ്ണട അവതരിപ്പിക്കുന്നത് . രണ്ടു ലെന്‍സുകള്‍ ഉപയോഗിക്കുന്ന മാതൃകയും , ജെല്‍ ഉപയോഗിച്ച് പവര്‍ ക്രമീകരിക്കുന്ന മാതൃകയുമാണ് അദ്ദേഹം തയാറാക്കിയിരിക്കുന്നത് .
ഇനി വിലകുറച്ച് സാധാരണക്കാര്‍ക്കും പുതിയ കണ്ണട പ്രാപ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ലാഭം ലക്ഷ്യമല്ലാത്ത അഡാപ്‌റ്റീവ് ഐവേര്‍ എന്ന സ്‌ഥാപനത്തിനും അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട് .
ഭംഗി, ഫാഷന്‍, വിലക്കുറവ് എന്നീ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ച് കണ്ണട ലഭ്യമാക്കാനുളള ശ്രമത്തിലാണ് പ്രൊഫ. സില്‍വറുടെ ശ്രമം. 2020 ലോകം തന്റെ കണ്ണടയാകും ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
സിഡി പ്രഭാവത്തിന് മുന്നില്‍ പകച്ച കാസറ്റുകള്‍ക്ക് വിട. കാസറ്റുകളോട് 'ഗുഡ് ബൈ' പറയാന്‍ സോണിയും തീരുമാനിച്ചു. ഇനി കാസറ്റ് വോക്ക്‌മാന്‍ നിര്‍മ്മിക്കേണ്ടെന്നാണ് സോണിയുടെ തീരുമാനം. ഇപ്പോഴും കാസറ്റുകളെ പ്രണയിക്കുന്ന ജപ്പാന്‍കാര്‍ക്കാണ് അവസാന ബാച്ച് നല്‍കുക. സംഗീത പ്രേമികളുടെ ഇടയില്‍ പുതുതരംഗമായി 1979 ജൂലൈ ഒന്നിനാണ് സോണി വോക്ക്‌മാന്‍ അവതരിപ്പിച്ചത് . ജപ്പാനില്‍ തന്നെയായിരുന്നു അരങ്ങേറ്റം. ആദ്യമാസം തന്നെ 3,000 യൂണിറ്റുകള്‍ വിറ്റുപോയി. പീന്നീട് ലോകമെമ്പാടുമുളള യുവാക്കള്‍ വോക്ക്‌മാനെ ഏറ്റെടുത്തു.
വോക്ക്‌മാനില്‍ മയങ്ങിയ യാത്രകള്‍ ഒരു കാലഘട്ടത്തിന്റെ തന്നെ പ്രതീകമായിരുന്നു. 200 മില്യണോളം യൂണിറ്റുകള്‍ സോണി തന്നെ വിറ്റഴിച്ചു.
സിഡികളാണ് കാസറ്റുകള്‍ക്ക് ആദ്യ തിരിച്ചടി നല്‍കിയത് . ഡിവിഡിയും പെന്‍ഡ്രൈവുകളും ഐപോഡുകളും , എംപി 3 പ്ലയറുകളും തരംഗമായതോടെ കാസറ്റുകള്‍ക്ക് ആരാധകര്‍ ഇല്ലാതായി.
കുറഞ്ഞ സ്‌റ്റോറേജ് സൗകര്യം, വേഗം നശിക്കാനുള്ള സാധ്യത, വലുപ്പക്കൂടുതല്‍ തുടങ്ങിയ പരിമതികളെ മറികടന്ന് പുതുതലമുറ ഇനി കാസറ്റുകളിലേക്ക് മടങ്ങാനുളള സാധ്യത ഏറെകുറവാണ് .
thanks oneindia
www.keralites.net |
__._,_.___
No comments:
Post a Comment