യാത്രകള്‍ അത് എവിടേക്കായാലും നമുക്ക് തിരക്ക് പിടിച്ചതാണ്. ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരുക എന്ന മനസ്സിന്റെ വെപ്രാളമാണ് തിരക്ക് എന്ന മാനസികാവസ്ഥ. അങ്ങനെ യാത്ര ചെയ്യുമ്പോള്‍ റോഡ് സൈഡിലും ഫൂട്ട് പാത്തിലും ഒക്കെ ചില മനുഷ്യക്കോലങ്ങളെ നാം കാണാറുണ്ട്. മാനസികമായി സമനില തെറ്റിയവരാണ് അവരില്‍ പലരും. എല്ലാവരും കണ്ടിരിക്കാന്‍ ഇടയുള്ളത്കൊണ്ട് അവരുടെ രൂപത്തെ പറ്റി വര്‍ണ്ണിക്കേണ്ടതില്ല. എന്നാല്‍ ഒരു നോക്ക് കാണുന്നു എന്നല്ലാതെ അവരെ പറ്റി നമ്മളാരും കൂടുതല്‍ ചിന്തിക്കാറില്ല. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങള്‍ക്കപ്പുറം അവരും മനുഷ്യരാണ് എന്ന ചിന്ത നമ്മില്‍ പലരെയും അലട്ടാറില്ല എന്നതല്ലേ വാസ്തവം. എന്നാല്‍ അത്തരത്തില്‍ ഒരു നോട്ടം നാരായണന്‍ കൃഷ്ണന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.
നാരായണന്‍ കൃഷ്ണന്റെ ഇപ്പോഴത്തെ വയസ്സ് 29. 2002 ല്‍ ഇരുപതാമത്തെ വയസ്സില്‍ മധുര കാമരാജര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ ഗോള്‍ഡ് മെഡലോടുകൂടി ബിരുദപഠനം പൂര്‍ത്തിയാക്കിയ ഉടനെ താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ബാംഗ്ലൂര്‍ ശാഖയില്‍ ചീഫ് ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചു. പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര. ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്. ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത് ഇങ്ങനെ : I saw a very old man eating his own human waste for food. It really hurt me so much. I was literally shocked for a second. After that, I started feeding that man and decided this is what I should do the rest of my lifetime.
നാരായണന്‍ കാര്‍ നിര്‍ത്തി , അടുത്തുള്ള ഒരു ഹോട്ടലില്‍ പോയി കുറച്ച് ഇഡ്ഡലി വാങ്ങിക്കൊണ്ടുവന്ന് ആ വൃദ്ധന് കൊടുത്തു. നിമിഷനേരം കൊണ്ട് ആ ഇഡ്ഡലി മുഴുവന്‍ വാരിവിഴുങ്ങി അയാള്‍ നാരായണനെ നോക്കി. ആ വൃദ്ധന്റെ കണ്ണുകളില്‍ കണ്ണീര്‍ . എന്നിട്ട് കൈ തന്റെ മുഷിഞ്ഞ വസ്ത്രത്തില്‍ തുടച്ച് അയാള്‍ നിര്‍വ്വികാരതയോടെ അങ്ങ് ആകാശത്തിന്റെ വിദൂരതകളിലേക്ക് നോക്കി. ഒന്നും മിണ്ടിയില്ല, നന്ദി എന്ന് ഒരു വാക്ക് പറഞ്ഞില്ല. അയാളുടെ ലോകത്തില്‍ വാക്കുകളോ നന്ദി പോലുള്ള വികാരങ്ങളോ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അയാള്‍ക്ക് നമ്മെപ്പോലെയുള്ള മനസ്സ് ഇല്ലല്ലൊ. ആ വൃദ്ധന്‍ മനസ്സിന്റെ സമനില തെറ്റിയ ആളാണെന്ന് മനസ്സിലായപ്പോള്‍ നാരായണന് എന്തോ ഒരു ഉള്‍വിളി അനുഭവപ്പെട്ടു.
കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ നാരായണന്റെ മനസ്സില്‍ നിന്ന് ആ ദൃശ്യം മാഞ്ഞുപോകുന്നില്ല. ഉച്ചയ്ക്ക് തൈര്ചോറ് ഒരു പൊതിയാക്കി എടുത്ത്കൊണ്ട് പോയി അവന്‍ ആ വൃദ്ധന് കൊടുക്കുന്നു. അതും നിര്‍വികാരമായി വാങ്ങി അയാള്‍ തിന്നു. നാരായണന്റെ മനസ്സ് ആ വൃദ്ധനില്‍ തന്നെ തറഞ്ഞുനിന്നു. ഈ സംഭവത്തെ പറ്റി നാരായണന്‍ പിന്നീട് ഓര്‍ക്കുന്നത് ഇങ്ങനെ: ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സ്വന്തം സഹോദരന്മാരില്‍ ഒരാള്‍ ഇങ്ങനെ ശോചനീയമായ നിലയില്‍ നരകിക്കുമ്പോള്‍ ഞാന്‍ വിദേശത്ത് ജോലിക്ക് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് തോന്നി. നാട്ടില്‍ തന്നെ താമസിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായി ആ വൃദ്ധന് ഭക്ഷണം നല്‍കാനും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് , മുടി വെട്ടിക്കൊടുത്ത് പരിചരിക്കാനും തുടങ്ങി. അങ്ങനെ നേരത്തെ ഉണ്ടായ ഉള്‍വിളിയുടെ പ്രേരണയെന്നോണം ഒരു ദൌത്യം ഏറ്റെടുക്കാന്‍ നാരായണന്‍ സന്നദ്ധനായി.
പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താന്‍ വേണ്ടി 2003ല്‍ അക്ഷയ എന്ന പേരില്‍ ഒരു ട്രസ്സ് രൂപീകരിച്ചു. ഇന്ന് നാരായണനും ട്രസ്റ്റ് അംഗങ്ങളും പുലര്‍ച്ചയ്ക്ക് നാല് മണിക്ക് എഴുന്നേറ്റ് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് പൊതികളിലാക്കി 170ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനത്തില്‍ ചെന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും നാനൂറോളം , തെരുവില്‍ അലയുന്ന അഗതികള്‍ക്കും നിരാലംബര്‍ക്കുമാണ് ഇങ്ങനെ ആഹാരം നല്‍കി വരുന്നത്.
ഭക്ഷണപ്പൊതി എത്തിക്കുന്നതില്‍ തീരുന്നില്ല നാരായണന്റെ ചുമതലകള്‍ . ചിലര്‍ക്ക് അതെടുത്ത് കഴിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളെയെന്ന പോലെ ചോറ് ഊട്ടി വെള്ളവും കുടിപ്പിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളൂ. ആഹാരം കൊടുത്ത് വിശപ്പ് ശമിപ്പിക്കുന്നതിലും തീരുന്നില്ല നാരായണന്റെ കര്‍ത്തവ്യം.
മുടിയും താടിയും വളര്‍ന്ന് കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളോടെയും കാണപ്പെടുന്നവരെ സ്വന്തം വാഹനത്തില്‍ കയറ്റി തന്റെ പാര്‍പ്പിടത്തില്‍ കൊണ്ട് വന്ന് താടിയും മുടിയും വെട്ടി കുളിപ്പിച്ച് , അലക്കിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മനുഷ്യനാക്കിയേ വിടുകയുള്ളൂ.
ഇത് വരെയിലും പത്ത് ലക്ഷത്തില്‍ അധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി നമ്മള്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ നന്ദി പ്രതീക്ഷിക്കരുത് എന്ന് പറയാറുണ്ട്. എന്നാല്‍ അതൊരു ഭംഗിവാക്കാണ്. എന്ത് ചെയ്താലും ആരും നന്ദി പ്രതീക്ഷിക്കും. ഇവിടെ നാരായണനും സംഘത്തിനും അങ്ങനെ നന്ദി പ്രതീക്ഷിക്കാന്‍ തീരെ വകയില്ല. എന്തെന്നാല്‍ അവര്‍ പരിചരിക്കുന്നവരില്‍ ഭൂരിഭാഗവും നന്ദി പറയാന്‍ അറിയാത്ത മാനസികരോഗികളാണ്. ഇത് തനിക്ക് എന്തെന്നില്ലാത്ത ആത്മസംതൃപ്തി നല്‍കുന്നു എന്നാണ് നാരായണന്‍ പറയുന്നത്. താന്‍ പാകം ചെയ്ത് നല്‍കുന്ന ഭക്ഷണം കഴിച്ച് അവരുടെ മുഖത്ത് തെളിയുന്ന സമാധാനമുണ്ടല്ലോ അത് കാണുമ്പോള്‍ ജീവിതത്തിന്റെ സാഫല്യമാണ് താന്‍ അനുഭവിക്കുന്നത് എന്നാണ് നാരായണന്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇത്രയും വായിക്കുമ്പോഴേക്കും നമ്മുടെയിടയില്‍ ഇങ്ങനെയും ഒരു ചെറുപ്പക്കാരന്‍ ജീവിയ്ക്കുന്നുണ്ടല്ലോ എന്ന് അതിശയം തോന്നുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ നാരായണന്‍ കൃഷ്ണന് ഒരു വോട്ട് ചെയ്യാന്‍ സമയമായി. CNN ചാനല്‍ ഓരോ വര്‍ഷവും ലോകത്ത് പത്ത് പേരെ ഹീറോകളായി തെരഞ്ഞെടുക്കുന്നുണ്ട്. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് ഇങ്ങനെ പത്ത് പേരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ നൂറോളം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച പതിനായിരത്തിലധികം നോമിനേഷനുകളില്‍ നിന്നാണ് പത്ത് പേരെ തെരഞ്ഞെടുത്തത്. ഈ പത്ത് പേരില്‍ നിന്ന് ജനങ്ങളുടെ വോട്ടെടുപ്പിലൂടെ ഒന്നാം സ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കും. 2010 ലെ നമ്പര്‍ വണ്‍ ഹീറോവിനെ തെരഞ്ഞെടുക്കാന്‍ CNN കണ്ടെത്തിയ പത്ത് പേരില്‍ നമ്മുടെ നാരായണന്‍ കൃഷ്ണനുമുണ്ട്.
ഒരു പക്ഷെ നാരായണന്‍ കൃഷ്ണന്‍ ടോപ് വണ്‍ ഹീറോ ആയി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അതിന്റെ പെരുമ ചാനലിനായിരിക്കും. ഹീറോ ആകുന്നതില്‍ നാരായണന് പെരുമയൊന്നും ലഭിക്കാനില്ല. എന്നാല്‍ നാരായണന്‍ കൃഷ്ണന്‍ ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ എത്രയോ അഗതികള്‍ക്ക് ആശ്രയമാകുന്ന തരത്തില്‍ അക്ഷയ ട്രസ്റ്റ് ഒരു വന്‍വൃക്ഷമായി വളരാന്‍ ഈ അംഗീകാരം ഉപകരിച്ചേക്കാം. അതിനാണ് നിങ്ങള്‍ വോട്ട് ചെയ്യേണ്ടത്. നവമ്പര്‍ 18 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം.
http://heroes.cnn.com/vote.aspx
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment