ഇന്റര്‍നെറ്റിലെ പെരുങ്കള്ളന്‍ വിരമിക്കുന്നു
വാഷിങ്ടണ്‍: ഇന്റര്‍നെറ്റിലെ പെരുങ്കള്ളന്‍ വിരമിക്കുകയാണെന്ന്. വന്‍ കമ്പനികളുടെ അതീവ രഹസ്യമായ പാസ്‌വേഡുകള്‍ ചോര്‍ത്തി പണംകൊള്ള നടത്തുന്ന കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റക്കാരന്‍ (ഹാക്കര്‍) ആണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
'സ്യൂസ്' എന്ന അപകടകാരിയായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ഇന്റര്‍നെറ്റിലെ രഹസ്യകോഡുകള്‍ തകര്‍ത്തിരുന്നത്.
ബാങ്കുകളില്‍നിന്ന് കോടികള്‍ മോഷ്ടിക്കുകയും അതുപയോഗിച്ച് വാഹനങ്ങളും കൊട്ടാരങ്ങളും വാങ്ങി അടിച്ചുപൊളി ജീവിതം നയിക്കുകയും ചെയ്ത ഈ ഭീകരന്‍ ഇപ്പോഴും അജ്ഞാതമാണെങ്കിലും ഇയാളുടെ സോഫ്റ്റ്‌വെയര്‍ സ്യൂസ് കുപ്രസിദ്ധമാണ്. ഇനി താന്‍ ഈ തൊഴില്‍ ഉപേക്ഷിക്കുയാണെന്നാണ് റഷ്യന്‍ വംശജനായ ഈ ഹാക്കര്‍ എഴുതിയിരിക്കുന്നത്. അമേരിക്കന്‍ നഗരങ്ങളിലെ വിവിധ കമ്പനികളില്‍ വിവിധ വ്യക്തികളില്‍നിന്നായി 100 മില്യന്‍ ഡോളര്‍ മോഷണം നടത്തിയതിലൂടെയാണ് ഇയാള്‍ ശ്രദ്ധനേടിയത്. വന്‍ കമ്പനികളിലെ സോഫ്റ്റ്‌വെയറിലേക്ക് സ്യൂസ് എന്ന ഇന്റര്‍നെറ്റ് 'കീട'ത്തെ കടത്തിവിട്ട് സോഫ്റ്റ്‌വെയര്‍ തകിടം മറിച്ച് രഹസ്യ പാസ്‌വേഡ് കൈക്കലാക്കിയാണ് മോഷ്ടിക്കുകയെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ സെക്യുര്‍ വര്‍ക്‌സ് ഡയറക്ടര്‍ ജോണ്‍ ജാക്‌സണ്‍ പറയുന്നു.
വിരമിക്കുകയാണെന്ന് അയാള്‍ പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാന്‍ കൊള്ളില്ല. വീണ്ടും പുതിയ തന്ത്രങ്ങളുമായി രംഗപ്രവേശം ചെയ്യാനുള്ള സൂത്രമാകാമിതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രത വേണം. 2007ലും 2008ലും പിന്മാറാന്‍ ഇയാള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്നാണ് പിന്നീട് ബോധ്യപ്പെട്ടത് -അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
താരതമ്യേന സുരക്ഷ കുറഞ്ഞവയെയാണ് തിരഞ്ഞെടുക്കുക. അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുക മാത്രമാണ് ഇയാള്‍ ചെയ്യുന്നത്.
യു.എസ് ബാങ്ക് അക്കൗണ്ടില്‍നിന്ന് 70 മില്യന്‍ ഡോളര്‍ മോഷ്ടിച്ചത് 'വിരമിച്ച'തിനുശേഷമാണെന്ന് എഫ്.ബി.ഐ അറിയിച്ചു.
ഇയാളുടെ സംഘത്തില്‍പെട്ട നിരവധി പേര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. പലരും പല കേന്ദ്രങ്ങളും എഫ്.ബി.ഐയുടെ നിരീക്ഷണത്തിലുണ്ട്.
--
muhammad
www.keralites.net |
__._,_.___
No comments:
Post a Comment