12 ടണ്‍ സാധനം ലോറിയില്‍നിന്ന് ഇറക്കുന്നതിന് ഒരു ലക്ഷം രൂപ കൂലി!:
ചേര്‍ത്തല: മൊബൈല്‍ടവര്‍ നിര്‍മിക്കുന്നതിനായി ലോറിയില്‍ കൊണ്ടുവന്ന 12 ടണ്‍ സാധനങ്ങള്‍ ഇറക്കുന്നതിന് സി.ഐ.ടി.യു., ബി.എം.എസ്. യൂണിയന്‍കാര്‍ ഒരു ലക്ഷം രൂപ കൂലി ചോദിച്ചതായി പരാതി. ടണ്ണിന് ആയിരം രൂപ പ്രകാരമാണ് സാധാരണ കൂലി നല്കുന്നതെന്നും ഈ ലോഡ് ഇറക്കാന്‍ 15,000 രൂപ നല്കാമെന്നും നിര്‍മാണക്കമ്പനിക്കാര്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ സമ്മതിച്ചില്ല. തൊഴിലാളികളും കമ്പനിക്കാരും തമ്മില്‍ ചൊവ്വാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. എന്നാല്‍ സി.ഐ.ടി.യു. വിനും ബി.എം.എസ്സിനും സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
ചേര്‍ത്തല നഗരസഭ 7-ാം വാര്‍ഡില്‍ നെടുമ്പ്രക്കാട് പഞ്ഞിക്കാരന്‍ വീട്ടില്‍ സേവ്യറിന്റെ സ്ഥലത്ത് നിര്‍മിക്കുന്ന മൊബൈല്‍ ടവറിനുള്ള സാധനങ്ങള്‍ ചൊവ്വാഴ്ച രാവിലെയാണ് ലോറിയില്‍ സ്ഥലത്തെത്തിച്ചത്. ഹൈദരാബാദില്‍നിന്നാണ് സാധനങ്ങള്‍ കൊണ്ടുവന്നത്. ലോറി സ്ഥലത്തെത്തിയതോടെ പ്രദേശവാസികളായ തൊഴിലാളികള്‍ ചേര്‍ന്ന് അട്ടിമറിക്കൂലിയായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ചൊവ്വാഴ്ച രാത്രിവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചേര്‍ത്തല പോലീസ് പറഞ്ഞു. തങ്ങള്‍ക്ക് ഈ മേഖലയില്‍ യൂണിറ്റില്ലെന്ന് സി.ഐ.ടി.യു., ബി.എം.എസ്. നേതൃത്വം വ്യക്തമാക്കി.
Mathrubhumi
www.keralites.net |
__._,_.___




No comments:
Post a Comment