ഹെല്‍മറ്റ് സ്‌നേഹം എന്തിന്?
ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ റോഡിലെ കുഴികളില്‍ തെറിച്ചുവീണ്
തലചതഞ്ഞു മരിക്കുന്നത് കണ്ട് മനസ്സലിഞ്ഞ കളമശ്ശേരിക്കാരന്‍ ജോര്‍ജ് ജോണ്‍ ഹൈകോടതിയെ
സമീപിച്ചതായി കണ്ടു. ഹെല്‍മറ്റ് 'നീതി' നടപ്പാക്കാത്തതുകൊണ്ട് ഉറക്കം വരാത്തവര്‍
താഴെപറയുന്ന ചില കാര്യങ്ങള്‍കൂടി നടപ്പാക്കാന്‍ വേണ്ടി ഹൈകോടതിയെ സമീപിക്കണം.
റോഡിലെ കുഴികള്‍ സമയാസമയം നന്നാക്കാനാണല്ലോ ഇരുചക്രവാഹനക്കാരില്‍നിന്നുപോലും റോഡ്
ടാക്‌സ് പിരിക്കുന്നത്. ടാക്‌സ് പിരിച്ചെടുത്തിട്ടും റോഡ് നന്നാക്കാതെ ആ ഗട്ടറില്‍
വീഴുമ്പോള്‍ തെറിച്ചുവീണ് ഹെല്‍മറ്റുള്ളതിന്റെ പേരില്‍ കഴുത്തൊടിഞ്ഞ്
മരിക്കുന്നവരുടെ എണ്ണം കൂടി എടുക്കണം.
മൂന്നുനാലു കൂട്ടരുണ്ടിവിടെ. ഹെല്‍മറ്റ് കമ്പനിക്കാര്‍ക്ക് സാമാന്യം മോശമല്ലാത്തൊരു
'കന്നിക്കൊയ്ത്തു' കിട്ടി. ഹെല്‍മറ്റ് കച്ചവടം ചെയ്യുന്ന കടക്കാര്‍ക്ക്
'ചാകര'യുണ്ടായി. വളവുകളിലും ലുടുക്കുപോയന്റുകളിലും യൂനിഫോമില്‍
സര്‍ക്കാറിനുവേണ്ടിയും സ്വന്തം ആവശ്യത്തിനുവേണ്ടിയും പിഴ പിരിക്കുന്നവര്‍ക്കും നല്ല
വിളവെടുപ്പുതന്നെ. ആശുപത്രിയില്‍ പരിക്കുപറ്റി ചെല്ലുന്നവരുടെ തലച്ചോറിലേക്കുള്ള
ഞരമ്പ് കണക്ഷന്‍ വിടുവിച്ചിട്ട് അവന്റെ കിഡ്‌നിയും മറ്റ് അവയവങ്ങളും അടിച്ചുമാറ്റി
മറിച്ചുവില്‍ക്കുന്ന ആട്ടിന്‍തോലിട്ട ചെന്നായ്ക്കളോട് നിങ്ങള്‍ക്കുള്ള
കാരുണ്യത്തിന്റെ നിലപാടെന്താണ്?
ഇപ്പോള്‍ ബസുകളിലും മറ്റും എമര്‍ജന്‍സി എക്‌സിറ്റ് എന്നപേരില്‍ ചില ലിഖിതങ്ങള്‍
കാണാറുണ്ട്. നാളിതുവരെ എത്രപേര്‍ ആ അത്യാവശ്യ വാതിലുകളില്‍കൂടി രക്ഷപ്പെട്ടിട്ടുണ്ട്?
ഓരോ ആറുമാസം കൂടുമ്പോഴും ഇരുചക്രവാഹനങ്ങള്‍ക്ക് പുക പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ്
നല്‍കുന്ന ഒരു ചാപ്പയടി ഏര്‍പ്പാടുണ്ടാക്കി. എന്നിട്ട് നമ്മുടെ അന്തരീക്ഷത്തില്‍
എത്ര ശതമാനം മലിനീകരണം കുറഞ്ഞിട്ടുണ്ട്. ഒരു പാവപ്പെട്ട മീന്‍കച്ചവടം ചെയ്യുന്ന
M80ക്കാരനുപോലും റോഡിലതൊന്നിറക്കുന്നതിന് ടാക്‌സ്, ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ്,
സെസ്, മറ്റിനം, പിന്നെ ഓരോ ആറുമാസം കൂടുമ്പോഴും പുകപരിശോധന ചെലവ് എല്ലാംകൂടി 705
രൂപയെങ്കിലും ഏറ്റവും ചുരുങ്ങിയത് കൈയീന്നുപോകും-365 ദിവസത്തേക്ക്.
ഭീകരന്മാരും കള്ളന്മാരും കവര്‍ച്ചക്കാരും മതരാഷ്ട്രീയ വിദ്വേഷം ബാധിച്ചവരും
കൊല്ലുന്നവരുടെ എണ്ണവും സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്നു വല്ലപ്പോഴും യാത്ര
ചെയ്യുമ്പോള്‍ യാദൃച്ഛികമായി മരണപ്പെടുന്നവരുടെ എണ്ണവും കൃത്യമായി
എടുത്തുനോക്കണം.അവയവങ്ങള്‍ അടിച്ചുമാറ്റി വില്‍ക്കുന്നവര്‍ക്കെതി രെയും അവയവങ്ങള്‍
വെട്ടിയെടുക്കുന്നവര്‍ക്കെതിരെയും ചെറുവിരലനക്കാത്തവര്‍ക്ക് എന്തപാരകാരുണ്യവും
സഹതാപവും സ്‌നേഹവുമാണ് ഹെല്‍മറ്റിനോടും പിന്‍സീറ്റിനോടും. ഈ സ്‌നേഹത്തിനുപിന്നില്‍
സാമ്പത്തിക ലാഭമുണ്ടെന്ന് ആരെങ്കിലും സംശയിക്കുന്നതില്‍ തെറ്റില്ലല്ലോ? എല്ലാ
ടൂവീലര്‍ യാത്രക്കാരും ഈ വകതിരിവില്ലായ്മക്കെതിരെ രംഗത്തിറങ്ങേണ്ടതാണ്.
സുകുമാര്‍ അരിക്കുഴ, കല്ലമ്പിള്ളി, തൊടുപുഴ ഈസ്റ്റ്
www.keralites.net |
__._,_.___
No comments:
Post a Comment