ലണ്ടന്‍: കഴുത്തില്‍ കുരുക്കിയിട്ട സ്റ്റെതസ്‌കോപ്പുമായി ഡോക്ടര്‍ നിങ്ങളെ പരിശോധനാമുറിയിലേക്ക് സ്വാഗതം ചെയ്യുന്ന കാലം കഴിയുന്നു. കീശയില്‍ ഒളിഞ്ഞുകിടക്കുന്ന 'ഐഫോണ്‍' ഉപയോഗിച്ച് ഡോക്ടര്‍ക്ക് രോഗിയുടെ ഹൃദയസ്പന്ദനം ഇനി കിറുകൃത്യമായി തിരിച്ചറിയാം. ബ്രിട്ടനിലെ ഹോസ്പിറ്റലുകളില്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ തന്നെ സ്‌റ്റെതസ്‌കോപ്പിന് പകരം പുതിയ സങ്കേതം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.
ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഗവേഷകനായ പീറ്റര്‍ ബെന്‍റ്‌ലി വികസിപ്പിച്ചെടുത്ത 'ഐസ്റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്‍' (iStethoscope app) ആണ് മൊബൈലിനെ സ്‌റ്റെതസ്‌കോപ്പായി മാറ്റുന്നത്. ഫോണിലെ മൈക്രോഫോണിനെ ഹൃദയമിടിപ്പ് പിടിച്ചെടുക്കാന്‍ കഴിവുള്ള സെന്‍സറുകളാക്കി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാറ്റാം. അത് കാര്‍ഡിയോഗ്രാമായി ഫോണില്‍ തെളിഞ്ഞു കാണുകയും ചെയ്യും.
തമാശയെന്നമട്ടിലാണ് താന്‍ 'ഐസ്റ്റെതസ്‌കോപ്പി'ന് രൂപം നല്‍കിയതെന്ന് ബെന്‍റ്‌ലി പറഞ്ഞു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തിലേറെപ്പേര്‍ ബെന്റ്‌ലിയുടെ ഐഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ഐസ്‌റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്റെ സൈറ്റില്‍ നിന്ന് ദിവസവും അഞ്ഞൂറ് ഡൗണ്‍ലോഡ് നടക്കുന്നുണ്ട്.
വൈദ്യശാസ്ത്രരംഗത്ത് സ്മാര്‍ട്ട്‌ഫോണിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന എന്നകാര്യം എല്ലാവരെയും ആവേശഭരിതരാക്കിയിട്ടുണ്ടെന്ന് ബെന്‍റ്‌ലി പറഞ്ഞു. ഹൃദയസ്പന്ദനത്തിനു പുറമെ ചുറ്റുമുള്ള നേര്‍ത്ത ശബ്ദങ്ങളും കേള്‍ക്കാന്‍ ഈ ഫോണിലൂടെ കഴിയും. ഹൃദ്രോഗ ചികിത്സയിലാണ് പുതിയ ഫോണ്‍സങ്കേതം ഏറെ പ്രയോജനം ചെയ്യുക.
ഐഫോണിന്റെ മൈക്രോഫോണ്‍ ഭാഗം നെഞ്ചില്‍ ചേര്‍ത്തു പിടിച്ചാല്‍ കാര്‍ഡിയോഗ്രാം ഫോണില്‍ തെളിഞ്ഞു വരും. രോഗിക്കു തന്നെ വേണമെങ്കില്‍ ഇത് ചെയ്യാം, എന്നിട്ട് ഈ ദൃശ്യങ്ങള്‍ ഒരു സ്‌പെഷലിസ്റ്റിന് അയച്ചുകൊടുത്ത് ഉപദേശം തേടാം. അടിയന്തിരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഇതു സഹായിക്കുമെന്ന് സാരം.
പണവും ജീവനും രക്ഷിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഇത്തരം ഉപയോഗം സഹായിക്കുമെന്ന് ബെന്റ്‌ലി പറയുന്നു. ഐഫോണ്‍ പോലെ ക്യാമറകളും ഉന്നത നിലവാരമുള്ള മൈക്രോഫോണുകളും സെന്‍സറുകളുമൊക്കെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആരോഗ്യമേഖലയില്‍ വലിയ പ്രയോജനം ചെയ്യാനാകുമെന്നാണ് ഐസ്റ്റെതസ്‌കോപ്പ് വ്യക്തമാകുന്നത്.
www.keralites.net |
__._,_.___
No comments:
Post a Comment