Tuesday, August 31, 2010

[www.keralites.net] മൈഗ്രേനുള്ളവരില്‍ ഹൃദ്രോഗത്തിന് സാധ്യത



Migraneതലവേദനകളില്‍ ഏറെ അസഹ്യതയുണ്ടാക്കുന്ന ഒന്നാണ് ചെന്നിക്കുത്തെന്നും കൊടിഞ്ഞിയെന്നും മലയാളത്തില്‍ വിളിയ്ക്കുന്ന മൈഗ്രൈന്‍. ഇതിന്റെ വിഷമതകള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ അനുഭവിക്കാത്തവര്‍ കുറവായിരിക്കും.

വെറും ഒരു തലവേദനയെന്ന് കരുതി വേദനസംഹാരികള്‍ കഴിച്ചും മറ്റും പലരും ഇതിന് താല്‍ക്കാലിക ശമനം വരുത്തുകയാണ് പതിവ്. എന്നാല്‍ മൈഗ്രേന്‍ ഉള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത ഇരട്ടിയാണെന്നാണ് പുതിയ ഒരു പഠനം തെളിയിക്കുന്നത്.

യെഷിവ സര്‍വകലാശാലയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മൈഗ്രേനും ഹൃദയാഘാതവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതായി കെത്തിയത്. മൈഗ്രേന്‍ ഉള്ളവര്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന രോഗങ്ങള്‍ ഉാവാനുള്ള സാധ്യത വളരെ അധികമാണത്രേ.

മൈഗ്രേന്‍ പൊതുവെ ആരോഗ്യത്തിന് പ്രശ്‌നമുാക്കാറില്ല. പക്ഷേ പലപ്പോഴും ഒരു വ്യക്തിയുടെ സധാരണ ജീവിതത്തെ അത് ദോഷകരമായി ബാധിക്കാറു്. ഉച്ചത്തിലുള്ള ശബ്ദം, ശക്തിയുള്ള പ്രകാശം, കാറ്റ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം മൈഗ്രേന്‍ വരാന്‍ കാരണമാകാറുണ്ട്.

മൈഗ്രേന്‍ മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതിനൊപ്പം ചിലരില്‍ ചര്‍ദ്ദിയും ശരീരഭാഗങ്ങളില്‍ വേദനയും അനുഭവപ്പെടാറുണ്ട്. മൈഗ്രേന്‍ രോഗികളെ പരിശോധനയ്ക്കു വിധേയരാകുമ്പോള്‍ ഹൃദ്രോഗത്തിന് കാരണമായേയ്ക്കാവുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോയെന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതാണെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.

പൊതുവേ സ്ത്രീകളിലാണ് മൈഗ്രേന്‍ കൂടുതലായും കാണപ്പെടുന്നത്. 25നും 55നും ഇയില്‍ പ്രായമുള്ള സ്ത്രീകളിലാണ് മൈഗ്രേന്‍ ഉാവാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. പുരുഷന്‍മാരെ പേക്ഷിച്ച് സ്ത്രീകളില്‍ മെഗ്രേന്‍ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.

മൈഗ്രേന്‍ ഉാകാനുള്ള യഥാര്‍്ത്ഥ കാരണം ഇതേവരെ കെത്തിയിട്ടില്ല. രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം കുടൂന്നതാണ് കാരണമെന്നതുള്‍പ്പെടെ പലകാരണങ്ങളും ശാസ്ത്രലോകം നിരത്തുന്നുെങ്കിലും ശരിയായ കാരണങ്ങള്‍ ഇനിയും കെത്തേതു്.

വ്യക്തികള്‍ക്കനുസരിച്ച് വേദനയുടെ സ്വഭാവത്തിലും വ്യത്യാസം വരുന്നു. ചിലര്‍ക്ക് നെറ്റിയുടെ ഇരുവശത്തുമായി വേദന അനുഭവപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക് ചെവിയ്ക്ക് പിന്നിലായും അതിനോടനുബന്ധിച്ച് ചുമല്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലും വേദന അനുഭവപ്പെടാറുണ്ട്


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment