Tuesday, August 31, 2010

[www.keralites.net] Banana

Fun & Info @ Keralites.net

Fun & Info @ Keralites.netനെല്ലറയുടെ നാട്‌ നേന്ത്രവാഴകൃഷിയാല്‍ സമ്പന്നം. നെല്ലും നേന്ത്രവാഴയും നിറഞ്ഞുനില്‍ക്കുന്ന പാലക്കാട്‌ കേരളത്തിനു തന്നെ ഒരു മാതൃകാജില്ലയായി മാറുകയാണ്‌. നെല്ലിന്റെ പേരും പെരുമയും പോലെതന്നെ നേന്ത്രക്കുലകള്‍ക്കും പൊതുമാര്‍ക്കറ്റില്‍ ഏറെ പ്രിയം തന്നെ. നിളയുടെ തീരങ്ങളിലെ മണ്ണും മണലും കലര്‍ന്ന മണ്ണ്‌ വാഴ കൃഷിക്ക്‌ ഏറ്റവും ഉത്തമം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 100 മുതല്‍ 10000 വരെ വാഴകളാണ്‌ സ്വന്തമായും കൂട്ടായും കൃഷിചെയ്യുന്നത്‌.

ഓണനാളുകളില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക്‌ കയറ്റിപ്പോയ നേന്ത്രക്കുലകള്‍ക്കു കൈയും കണക്കുമില്ല. 20 കിലോ മുതല്‍ 30 കിലോ വരെയുള്ള കുലകളാണ്‌ വെട്ടിയത്‌.

ഓണത്തിനായി പ്രത്യേകം പരിചരണത്തോടെ വളര്‍ത്തുന്ന കാഴ്‌ച്ചക്കുലകള്‍ക്കു തൂക്കം നോക്കിയല്ല കായകളുടെ മനോഹാരിത നോക്കിയാണ്‌ മോഹവില പറയുന്നത്‌. 1000 മുതല്‍ 5000 വരെ കൊടുത്താണ്‌ പലരും കാഴ്‌ച്ചക്കുലകള്‍ തോട്ടങ്ങളില്‍നിന്ന്‌ വെട്ടിയെടുക്കുന്നത്‌. പലരും ക്ഷേത്രങ്ങളില്‍ തിരുവോണനാളില്‍ വഴിപാട്‌ നടത്താനാണ്‌ ഇത്തരം കാഴ്‌ച്ചക്കുലകള്‍ വാങ്ങുന്നത്‌.

പത്ത്‌ വര്‍ഷകാലയളവിനനുസരിച്ച്‌ ഈ ഓണം വാഴകര്‍ഷകര്‍ക്ക്‌ ലാഭത്തിന്റെ വര്‍ഷം തന്നെയാണ്‌. അനുകൂല കാലാവസ്‌ഥ തന്നെയാണ്‌ ലാഭം കൂടുതല്‍ നേടാന്‍ കാരണമായത്‌. കാറ്റും മഴയും രോഗബാധയും വരാത്തതാണ്‌ കര്‍ഷകര്‍ക്കു തുണയായത്‌. പൊതുവിപണിയിലാണെങ്കില്‍ നല്ല വിലയും ലഭിക്കുന്നുണ്ട്‌. 45 രൂപ മുതല്‍ 50 രൂപവരെയാണ്‌ ഓണനാളിലെ നല്ല നേന്ത്രക്കായയുടെ വില.

പച്ചിലയും ചാണകവും മാത്രം ഉപയോഗിച്ചു കൃഷിചെയ്യുന്നതിനാല്‍ നേന്ത്രക്കായക്ക്‌ ആവശ്യക്കാര്‍ ധാരാളമായി എത്താറുമുണ്ട്‌.

തോട്ടങ്ങളില്‍ വാഴയില്‍ കുലവിരിയുന്നതോടെ മൊത്തക്കച്ചവടക്കാരെത്തി തോട്ടങ്ങള്‍ ഒന്നിച്ചെടുക്കാറാണു പതിവ്‌. എന്നാല്‍ ഇത്തവണ പലരും നല്ല വില ലഭിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തോട്ടങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. ഇതു ഗുണകരമാവുകയും ചെയ്‌തു. കര്‍ഷകര്‍ കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ പലരും സ്‌ഥലങ്ങള്‍ പാട്ടത്തിനെടുത്താണ്‌ നേന്ത്രവാഴ കൃഷിചെയ്യുന്നത്‌.   

courtesy...manglam

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net   

No comments:

Post a Comment