ഇനി ക്യാമറ പ്രൊജക്ടറുകളും
-ഷെരീഫ് വെണ്ണക്കോട്
നിങ്ങളുടെ ഡിജിറ്റല്‍ ക്യാമറയിലെടുത്ത പുതിയ ചിത്രങ്ങളോ വീഡിയോയോ സുഹൃത്തുക്കളെയോ ബന്ധുക്കളെ കാണിക്കണമെങ്കില്‍ ഇനി ടിവിയോ കമ്പ്യൂട്ടറോ വേണമെന്നില്ല. ക്യാമറ മാത്രം മതി. ഭിത്തിയിലോ ഒരു സ്‌ക്രീനിലോ ക്യാമറയില്‍ നിന്ന് നേരിട്ടു തന്നെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്ത് കാട്ടാം. ക്യാമറ നിര്‍മ്മാണരംഗത്തെ വന്‍കിട കമ്പനികളിലൊന്നായ നിക്കോണ്‍ ആണ് മിനി പ്രൊജക്ടര്‍ അടങ്ങിയ കൂള്‍പിക്‌സ് ക്യാമറ S1100pj പുറത്തിറക്കുന്നത്.
ചെറിയ കോണ്‍ഫറന്‍സുകള്‍ക്കും ക്ലാസ്സുകള്‍ക്കും വലിയ പ്രൊജക്ടറുകള്‍ താങ്ങിപ്പിടിച്ചുപോവുന്ന രീതിയും ഇതോടെ ഒഴിവാക്കാം. പ്രൊജക്ടറില്‍ ഡിസ്‌പ്ലേ ചെയ്യാനുദ്ദേശിക്കുന്ന വീഡിയോയും ചിത്രങ്ങളും ക്യാമറയുടെ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം മതി. ബാക്കിജോലികളെല്ലാം ക്യാമറ നോക്കിക്കൊള്ളും.
ക്യാമറയുടെ മുന്‍ഭാത്തെ പ്രൊജക്ടര്‍ തൊട്ടടുത്ത ചുമരിനുനേരെ വെച്ച് പ്രവര്‍ത്തിക്കുക. വീഡിയോയും മറ്റും സാധാരണ പ്രൊജക്ടര്‍ സ്‌ക്രീനിലെന്നപോലെ ചുമരില്‍ തെളിയും. ഏഴടി അകലെവരെയുള്ള പ്രതലത്തില്‍ ഇതിന്റെ പ്രൊജക്ടര്‍ വ്യക്തമായ ചിത്രം ലഭ്യമാക്കും.
ഈ ക്യാമറയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ തന്നെ യു.എസ്.ബി പോര്‍ട്ടു വഴി കമ്പ്യൂട്ടറുമായി കണക്ടുചെയ്തും പ്രൊജക്ടര്‍ ആയി ഉപയോഗിക്കാം എന്നുള്ളതാണ്.
കഴിഞ്ഞ വര്‍ഷം തന്നെ നിക്കോണ്‍ S1000pj എന്നപേരില്‍ 12 മെഗാ പിക്‌സലും അഞ്ച്എക്‌സ് ഒപ്റ്റിക്കല്‍ സൂമുമുള്ള പ്രൊജക്ടര്‍ ക്യാമറ പുറത്തിറക്കിയിരുന്നു. എന്നാല്‍ പഴയതിനേക്കാള്‍ ഏറെ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ ഇപ്പോള്‍ പുറത്തിറക്കുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ തെളിച്ചം, കൂടുതല്‍ കളര്‍ ക്ലാരിറ്റി, കൂടുതല്‍ വ്യക്തത, നവീനമായ ഡിസൈന്‍ തുടങ്ങിയവയാണ് പുതിയ മോഡലിലിന്റെ പ്രത്യേകത.
14.1പിക്‌സലും അഞ്ച് എക്‌സ് ഒപ്റ്റിക്കല്‍ സൂമോടെയുള്ള െൈവഡ് ആഗിള്‍ ലെന്‍സ് (28mm to 140mm) ഉള്ള പുതിയ മോഡലില്‍ 720 പിക്‌സലുള്ള ഹൈഡഫനിഷന്‍ വീഡിയോയും റെക്കാര്‍ഡ് ചെയ്യാനും സാധിക്കും. മൂന്നിഞ്ച്് വീതിയിലുള്ള ഡിസ്‌പ്ലേ 460000 ഡോട് റസല്യൂഷനിലുള്ളതും പൂര്‍ണമായും ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിലുമുള്ളതുമാണ്.
ഇതിനെലല്ലാം പുറമെ മറ്റു നിക്കോണ്‍ ക്യാമറകളിലുള്ളതുപോലെ കാലാവസ്ഥക്കും സമയത്തിനും അനുസരിച്ച് മാറ്റാവുന്ന 17 സ്‌ക്രീന്‍ മോഡ്, റഡ് ഐ കുറയ്ക്കാനുള്ള നികോണ്‍ സ്മാര്‍ട്ട്‌പോര്‍ട്രേയറ്റ് സിസ്റ്റം തുടങ്ങിയവയെല്ലാം S1100pjയിലും ഉണ്ട്. അടുത്തമാസത്തോടെ വിപണിയില്‍ ഇറങ്ങുന്ന S1100pj യുടെ വില 350 ഡോളര്‍ (ഏതാണ്ട് 16000 രൂപ) വരും.
With regards
Salim kalladi
www.keralites.net |
No comments:
Post a Comment