ഭാരതത്തില്‍ എല്ലായിടത്തും നട്ടുവളര്‍ത്തുന്ന ഒരു ഔഷധവൃക്ഷമാണ് ആര്യവേപ്പ്. മിലിയേസീ കുടുംബത്തില്‍പെടുന്ന ഇതിന്റെ ശാസ്‌ത്രനാമം 'അസഡിറാക്‌ട ഇന്‍ഡിക്ക' എന്നാണ്. വായുവിനെ ശുദ്ധീകരിക്കാനുള്ള ആര്യവേപ്പിന്റെ കഴിവ് ശ്രദ്ധേയമാണ്. വേപ്പിലടങ്ങിയിരിക്കുന്ന രാസഘടകങ്ങളാണ് വേപ്പിന് ഔഷധസ്വഭാവം നല്‍കുന്നത്.
പത്തു വര്‍ഷം പ്രായമായ ഒരു വേപ്പ് മരത്തില്‍നിന്ന് ശരാശരി 25 കിലോഗ്രാം കായ് ലഭിക്കും. ഇതില്‍നിന്ന് രണ്ടര കിലോഗ്രാം എണ്ണയെടുക്കാം. കായ്‌കള്‍ ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലാണ് പാകമാകുന്നത്. ഈ കുരുവില്‍നിന്നാണ് വേപ്പെണ്ണ, വേപ്പിന്‍പിണ്ണാക്ക് എന്നിവ ലഭിക്കുന്നത്. കീടനിയന്ത്രണത്തിനും വളമായും ഇവ ഉപയോഗിക്കുന്നു. തണല്‍ മരങ്ങളായി നട്ടുപിടിപ്പിക്കുന്ന വേപ്പിന്റെ ഇലകളില്‍ തട്ടിവരുന്ന കാറ്റിനു പോലും രോഗങ്ങളെ ശമിപ്പിക്കാന്‍ സാധിക്കുമെന്നാണ് പൂര്‍വികരുടെ വിശ്വാസം. അടിവളമായി ചാണകപ്പൊടി, കമ്പോസ്‌റ്റ് എന്നിവ ചേര്‍ത്തശേഷം വേപ്പിന്‍ തൈകള്‍ നടാം. കാലവര്‍ഷാരംഭത്തോടെയോ അതിനുശേഷമോ തൈകള്‍ നടുന്നതാണ് നല്ലത്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം.
എല്ലാത്തരം മണ്ണിലും വളരുമെങ്കിലും ചെളി കലര്‍ന്ന കറുത്ത മണ്ണാണ് ഏറ്റവും യോജിച്ചത്. ജൈവക്കൃഷിക്ക് പ്രചാരം ഏറിവരുന്നതിനാല്‍ വേപ്പിന്റെ പ്രശസ്‌തി ഇനിയും വര്‍ധിക്കും.
www.keralites.net |
No comments:
Post a Comment