Saturday, August 28, 2010

[www.keralites.net] പ്രണയം



പ്രണയം

 

വിരഹം,........

മനസ്സിന്‍ കയങ്ങളിലെന്നോ

നിറഞ്ഞ സ്നേഹത്തിന്‍ അവസാന താളം

ഒരായിരം ഓര്‍മ്മകളുടെ ദ്രുതതാളം

ആദ്യത്തെ പുഞ്ചിരി

പിന്നെ സ്വയമറിയാതെ നഷ്ടമായ മനസ്സ്

അതിലെ മധുരനൊമ്പരം

പിന്നീട്......

ഇന്നലെ അവസാനമായ് നല്‍കിയ

ഒരിറ്റു കണ്ണുനീര്‍

വിടപറയലിന്‍റെ വേദനയോടെ

ഏറ്റു വാങ്ങേണ്ടി വന്ന സമ്മാനം

മനസ്സു നിറയുകയായിരുന്നു

ആ കണ്ണുനീരാല്‍ കുതിര്‍ന്ന്

മനസ്സിനു തണുക്കുകയായിരുന്നു

ഒടുവില്‍......

നാളെ കാണുന്ന ആദ്യത്തെ

പുഞ്ചിരിയോടായ്

മനസ്സു വീണ്ടും ചിരിക്കും

ഞാനറിയുന്നു....

വീണ്ടുമൊരിക്കല്‍ മനസ്സു പറയും

എനിക്കു തണുക്കുന്നു

അന്നും കരയുവാന്‍

രണ്ടു കണ്ണുകള്‍ ബാക്കിയുണ്ടാവും  


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment