ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദൗഷധങ്ങളിലുപയോഗിക്കുന്ന ബ്രഹ്മി മറവി രോഗമായ അല്‍ഷൈമേഴ്‌സിന് മരുന്നായുപയോഗിക്കാനായേക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പറയുന്നു.
അല്‍ഷൈമേഴ്‌സ് രോഗികളില്‍ ഓര്‍മ വീണ്ടെടുക്കാന്‍ ബ്രഹ്മി സഹായിക്കുമെന്ന് ഓസ്‌ട്രേലിയയിലെ സ്വീന്‍ബെണെ സാങ്കേതിക മസ്തിഷ്‌ക ശാസ്ത്ര സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. 90 ദിവസങ്ങള്‍കൊണ്ട് ഗവേഷകര്‍ നടത്തിയ രണ്ടു പരീക്ഷണങ്ങളിലും ബ്രഹ്മിയുടെ ഗുണം അംഗീകരിക്കപ്പെട്ടു.
കേരളത്തില്‍ പാടങ്ങളിലും നനവുള്ള കുളക്കരകളിലും സമൃദ്ധമായി വളരുന്ന ബ്രഹ്മിയുടെ ചാറാണ് രോഗികളില്‍ പരീക്ഷിച്ചത്. അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലാത്തതിനാല്‍ രോഗികളുടെ തലച്ചോറിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
ബ്രഹ്മിസത്ത് അല്‍ഷൈമേഴ്‌സ് രോഗികളുടെ തലച്ചോറിന്റെ നീര്‍ക്കെട്ടും ലോഹസാന്നിധ്യവും കുറയ്ക്കുമെന്ന് പഠനത്തില്‍ വ്യക്തമായി. ബ്രഹ്മി അല്‍ഷൈമേഴ്‌സിന് മരുന്നായുപയോഗിക്കാനാകുമോ എന്നറിയാന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.
അല്‍ഷൈമേഴ്‌സിന്റെ ഭാഗമായുണ്ടാകുന്ന മറവി, വിഷാദം, ഉത്കണു എന്നിവയ്ക്ക് ബ്രഹ്മിയ്ക്കു പുറമെ പൈന്‍മരത്തിന്റെ തൊലി, പുല്‍ത്തൈലം, അമേരിക്കന്‍ ജിന്‍സെങ് എന്നിവയും ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു.

kadardim-bright
abu dhabi. UAE. mobi:+971505416954, Email: kadardimbright@yahoo.com, Kadardimbright@gmail.com
__._,_.___
No comments:
Post a Comment