ടിവിക്കിനി കേബിള്‍ വേണ്ട; ഡിജിറ്റല്‍ സിഗ്നല്‍ മതി! സിഗ്നലിംഗ് സംവിധാനം 2015, മാര്‍ച്ച് 31-ഓടെ ഡിജിറ്റല്‍ സിഗ്നലിംഗിലേക്ക് മാറുപ്രിയപ്പെട്ട ചാനലുകള്‍ ടെലിവിഷനില്‍ ആസ്വദിക്കാന്‍ ഇപ്പോള്‍ മിക്കയാളുകളും ആശ്രയിക്കുന്നത് കേബിള്‍ ഉപയോഗപ്പെടുത്തുന്ന അനലോഗ് സാങ്കേതികവിദ്യയെയാണ്. ഈ സാങ്കേതികവിദ്യ ഡിജിറ്റല്‍ സിഗ്നലിംഗിന് വഴിമാറാന്‍ പോവുകയാണ്. രാജ്യത്തെ ടെലിവിഷന്‍ മെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ച് കഴിഞ്ഞു. ഗുണമേന്മയുള്ള ചിത്രവും അധിക സേവനങ്ങളും ഇഷ്ടമുള്ള ചാനല്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനവും 'ഇന്റരാക്ടീവ്' സേവനങ്ങളും ഡിജിറ്റല്‍ ടിവിയുടെ പ്രത്യേകതയായിരിക്കും. ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്ന മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്. ഡിജിറ്റല്‍ സിഗ്നലിംഗ് വരുന്നതോടെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ചാനലുകള്‍ ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്ന 'കാരേജ്' ഫീസ് ഇല്ലാതാകും എന്നതിനാല്‍ ഉപയോക്താക്കള്‍ കുറഞ്ഞ മാസനിരക്ക് നല്കിയാല് മതിയാകും. സെറ്റ് ടോപ്പ് ബോക്സ് വഴിയാണ് ഡിജിറ്റല്‍ സിഗ്നല്‍ സ്വീകരിക്കപ്പെടുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ പടിപടിയായി സെറ്റ് ടോപ്പ് ബോക്സ് നടപ്പിലാക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ ഈ നഗരങ്ങളില്‍ 2012, മാര്‍ച്ച് 31-ന് മുമ്പ് ഡിജിറ്റൈസേഷന് നടപ്പാക്കുമെന്ന് അറിയുന്നു. ഇപ്പറഞ്ഞ തീയതില്‍ ഈ നഗരങ്ങളില്‍ നിന്ന് അനലോഗ് സാങ്കേതികവിദ്യ പടിയിറങ്ങുമെന്ന് സാരം. പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 35 ചെറുനഗരങ്ങള്‍ തെരഞ്ഞെടുത്താണ് ഡിജിറ്റൈസേഷന്റെ രണ്ടാം ഘട്ടം നടക്കുക. 2012, മാര്‍ച്ച് 31-ന് രണ്ടാം ഘട്ടം പൂര്‍ത്തിയാകും. ബാക്കിയുള്ള പട്ടണങ്ങളും ഗ്രാമങ്ങളും 2015, മാര്‍ച്ച് 31-ഓടെ പൂര്‍ണമായും ഡിജിറ്റല്‍ സിഗ്നലിംഗിലേക്ക് മാറും. ഡിജിറ്റല്‍ സാങ്കേതികവിദ്യ സാര്‍വത്രികമാകുന്നതോടെ സെറ്റ് ടോപ്പ് ബോക്സുകള്‍ക്ക് വിലയും കുറയും. (courtesy : webdunia.com) |
www.keralites.net |
__._,_.___
No comments:
Post a Comment