Sunday, February 13, 2011

[www.keralites.net] കങ്കണയുടെ ഭയം?



കങ്കണയുടെ ഭയം?
 
 
 
 
കങ്കണ റൗനൗട്ടിന്‌ ഭയമോ?. ആക്ഷന്‍ രംഗങ്ങളില്‍ പോലും അനായാസം അഭിനയിക്കുന്ന കങ്കണയ്‌ക്കു പേടി വെള്ളത്തെയാണത്രേ. നീന്തല്‍ വസ്‌ത്രങ്ങളിലൊക്കെ കങ്കണയെ കണ്ടവര്‍ക്ക്‌ വെളിപ്പെടുത്തല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. Rascals എന്ന സിനിമയില്‍ കടല്‍തീര ചിത്രീകരണങ്ങളേറെ. കടലിറങ്ങി അഭിനയിക്കേണ്ട രംഗങ്ങള്‍ കങ്കണയുടെ ഭയത്തെ തുടര്‍ന്ന്‌ മാറ്റേണ്ടി വന്നത്രേ. നിര്‍ബന്ധിച്ച്‌ ഇറങ്ങിയപ്പോള്‍ മുഖഭാവങ്ങളും ശരിയായില്ല. അവസാനം സെറ്റില്‍ കൃത്രിമ തിരമാലകള്‍ സൃഷ്‌ടിക്കുകയായിരുന്നു.
ജെറ്റ്‌ സ്‌കീയില്‍ കങ്കണ കടലിനടിയിലേക്ക്‌ പോകുന്ന ഒരു രംഗവും സിനിമയിലുണ്ട്‌ . ലൈഫ്‌ ജാക്കറ്റ്‌ പോലുമണിയാതെ വേണം അഭിനയിക്കാന്‍. ഈ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ജെറ്റ്‌ സ്‌കീയില്‍ 20 മിനിറ്റ്‌ പരിശീലനം നടത്തിയെങ്കിലും ഭീതി വിട്ടുമാറിയില്ല.
കങ്കണയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുള്ള രംഗമാണ്‌ ഇനി അഭിനയിക്കാനുള്ളതെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ വാദം. ബോളി വുഡ്‌ താരം സജ്‌ഞയ്‌ ദത്ത്‌ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്‌ ഡേവിഡ്‌ ധവാന്‍. അജയ്‌ ദേവ്‌ഗണാണ്‌ ചിത്രത്തിലെ മറ്റൊരു താരം.
എന്തായാലും ഗ്ലാമര്‍- ഹാസ്യ രംഗത്ത്‌ രംഗങ്ങളില്‍ കങ്കണ തിളങ്ങിയെന്നാണ്‌ സംവിധായകന്റെ അഭിപ്രായം. 
thanks mangalam
Regards..Maanu


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment