Friday, February 4, 2011

Re: [www.keralites.net] സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...



 പ്രിയ സുഹുര്തുക്കളെ,

എന്റെ അഭിപ്രായത്തില്‍ , തികച്ചും ഈ പ്രശ്നത്തില്‍ ചാനലാണ്  ഇടപെടേണ്ടത്, കാരണം അവര്‍ നടത്തിയ റിയാലിറ്റി ഷോയില്‍ ജേതാവായവര്‍ക്ക് അവര്‍ കൊട്ടിഘോഷിക്കപ്പെട്ട  സമ്മാനം  ജേതാവിന്റെ പക്കല്‍ നിന്നും ഒരു രൂപ പോലും വാങ്ങാതെ സമ്മാനം സ്പോണ്‍സര്‍ ചെയ്തവരില്‍ നിന്നും എല്ലാ വിധ നടപടിക്രമങ്ങളും നടത്തി ജേതാവിനെ എല്പ്പികേണ്ടത് അവരുടെ  പൂര്‍ണമായ ഉത്തരവാദിത്തം ആണ് . ഈ ഒരു പക്ഷേ ഈ ജേതാവ്‌ തികച്ചും ഒരു ദരിദ്ര കുടുംബത്തിലെ അംഗമാകാം അല്ലെങ്കില്‍ ഈ ജേതാവ്‌ നല്ല സമ്പന്നമായ കുടുംബത്തിലെ അംഗമാകാം. എന്തുതന്നെയായാലും അവര്‍ അതില്‍ വീഴ്ച വരുത്തിയിരിക്കുകയാണ്  അവരുടെ ഈ നിരുത്തരവാദപരമായ പെരുമാറ്റം  നമ്മുടെ ഈ ഗ്രൂപ്പിലെ സുഹുര്‍ത്തായ മിസ്റ്റര്‍ തോമസ്‌ പറഞ്ഞത് പോലെ തികച്ചും അഭിനയം മാത്രം ആണ്.
 ഈ അവസരത്തില്‍ ഞാന്‍ നിങ്ങളുടെ എല്ലാവരുടെയും  ഓര്‍മയിലേക്ക് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ് , ഇതേ പ്രശ്നം കൈരളി  ചാനല്‍ നടത്തിയ "എല്ലാരും പാടണ്ണ്‍ " എന്നാ റിയാലിറ്റി  ഷോയില്‍ ഒന്നാം സമ്മാനം കിട്ടിയ തങ്കമ്മ & കുടുംബത്തിനും ഉണ്ടായി, അവര്‍ക്കും ഇതുപോലെ വില്ല അനുവദിച്ചു കിട്ടാന്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചു. അവസാനം അവര്‍ പത്രസമ്മേളനം നടത്തി പിന്നേ ചനാല്‍ ഇടപെട്ട്‌ എല്ലാം ശരിയാക്കി , പിന്നേ ചാനലിന്റെ പത്ര സമ്മേളനത്തില്‍ രാഷ്ട്രീയകാരെ പോലെ അവരും(തങ്കമ്മ & കുടുംബം) പറഞ്ഞു ഞങ്ങള്‍ പത്രസമ്മേളനത്തില്‍ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് . അവസാനം മാധ്യമം ഒരു നോക്ക്കുത്തി ആയി. എന്തായാലും അവര്‍ക്ക് വില്ല കിട്ടി.
   ഇത്തരത്തില്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ നമ്മള്‍  മലയാളികള്‍ ഇടപ്പെടണം എന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന.  ഒന്നുമില്ലെന്കിലും മാധ്യമ ശ്രദ്ധയില്‍ പെടുത്തിയാല്‍ (മറ്റു ചാനല്‍ ) തന്നെ ഈ വിഷയം ചൂട് പിടിക്കും.
സ്നേഹത്തോടെ
ദീപക്‌ പി മേനോന്‍
ഷാര്‍ജ

2011/2/3 P.M. Thomas <pmthomas@gmail.com>
 

I think it is for the sponsors of the programme to solve this problem. The villa becomes his only when the taxes are paid and the documents are registered and anything more that needs to be done is done. Does not matter if the basic price of the villa is somewhat less, say 70/80 lakhs and the total reaches 1crore with the taxes etc. Otherwise the whole scheme is a sham.
p m thomas

2011/2/2 Abraham Chacko <samabraham1944@yahoo.co.uk>
 

What is the practical solution?
 
Even lottery winning, we have to pay tax to Government same as the gifted house.
 
a) If he can prove this house he got is in return of his labour for more than a year, it will differ from the lottery price.
 
b) He should give back the house to the builder and take money instead and account it with the guidance of a Charted Accountent.
 
c) If he has confidence of his future that he will earn enough money to maintain the loan, house and the family living, he should approach a financier for loan.
 
WHAT IS THE POINT POSSESSING A VILLA AND LIVE IN STARVING?
Abraham P.Chacko


--- On Tue, 1/2/11, jomy kunnel <jomykunnel2000@yahoo.com> wrote:

From: jomy kunnel <jomykunnel2000@yahoo.com>
Subject: [www.keralites.net] സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...
To: "Keralites" <Keralites@YahooGroups.com>
Date: Tuesday, 1 February, 2011, 20:44

 
സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...  Fun & Info @ Keralites.net

Fun & Info @ Keralites.net
 
ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ ജോബി ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ജേതാവായപ്പോള്‍ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചു. കാരണം കഷ്ടപ്പാടിന്‍റെയും ബുദ്ധിമുട്ടുകളുടെയും വേദനയില്‍ നിന്ന് പിച്ചവച്ച് കയറിവന്നവനാണ് ജോബി. ഈ പാട്ടുകാരന്‍ പാടുമ്പോള്‍ അതിന് കണ്ണീരിന്‍റെ നനവുണ്ട്. എന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട് സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ജോബി ഇപ്പോള്‍. 

ഒരുകോടി രൂപയുടെ വീടിന്‍റെ രേഖകള്‍ സ്റ്റാര്‍സിംഗര്‍ സ്പോണ്‍സറായ ട്രാവന്‍‌കൂര്‍ ബില്‍ഡേഴ്സ് പ്രതിനിധിയുടെ കൈയില്‍ നിന്ന് ഗ്രാന്‍റ് ഫിനാലെ വേദിയില്‍ ജോബി ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ ജോബിക്ക് ഇനിയും കടമ്പകള്‍ ഏറെ കടക്കാനുണ്ട്. രജിസ്ട്രേഷനും ടാക്സുമൊക്കെയായി 40 ലക്ഷം രൂപ ജോബി അടച്ചെങ്കില്‍ മാത്രമേ വീട്ടില്‍ താമസമാക്കാന്‍ കഴിയുകയുള്ളൂ.

വീടിന്‍റെ ഉടമ ജോബി തന്നെയാണ്. പക്ഷേ അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. "ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് ഈ വീട്. പക്ഷേ, ഒരുഗതിയും പരഗതിയുമില്ലാത്ത ഞാന്‍ ഇത്രയും പണം എങ്ങനെ ഉണ്ടാക്കാനാണ്. ഏഷ്യാനെറ്റും ട്രാവന്‍‌കൂര്‍ ബില്‍ഡേഴ്സും ഇക്കാര്യത്തേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തീരുമാനമെന്തെന്ന് ദൈവത്തിന് മാത്രമേ അറിയൂ" - ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജോബി ജോണ്‍ വ്യക്തമാക്കി.

കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത് ചാപ്പാം‌തോട്ടമെന്ന മലയോര ഗ്രാമത്തില്‍ മണ്‍‌ചുവരുകളുള്ള ഒരു ചെറിയ കുടിലാണ് ജോബിയുടെ വീട്. അതിനടുത്തു തന്നെ സുഹൃത്തുക്കളുടെയും പഞ്ചായത്തിന്‍റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും ജോബിയുടേതായുണ്ട്. പാടിക്കിട്ടിയ വലിയ വീട്ടിലെ താമസം ജോബിക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
Fun & Info @ Keralites.net




Thanks & Regards
Jomy Thomas
jomykunnel2000@yahoo.com
jomykunnel2000@gmail.com
studds2000@yahoo.com
studds2000@gmail.com
00966553317292 

www.keralites.net





__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment