Sunday, February 13, 2011

[www.keralites.net] മനുഷ്യരാശിയുടെ വിവരശേഷി 295,000,000,000,000,000,000!

മനുഷ്യരാശിയുടെ വിവരശേഷി 295,000,000,000,000,000,000!
 
മനുഷ്യരാശിക്ക് മൊത്തം എത്ര വിവരം സൂക്ഷിക്കാന്‍ കഴിയുമെന്നത് വിവരവിപ്ലവത്തിന്‍റെ കാലത്ത് കൌതുകമുണര്‍ത്തുന്ന ഒരു ചോദ്യം മാത്രമല്ല. ആന്‍ബര്‍ഗ്ഗ് സ്കൂള്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേണലിസം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനം മാനവലോകത്തിന്‍റെ വിവരസഞ്ചയത്തിന്‍റെ വലിപ്പം വെളിപ്പെടുത്തുന്നതാണ്. പഠനഫലം അനുസരിച്ച് മൊത്തം 295 എക്സബൈറ്റ് (ഇബി) വിവരങ്ങളാണ് മനുഷ്യകുലത്തിന്‍റെ സഞ്ചിതനിധി.
ഇവിടെ അല്‍‌പം വിശദീകരണം വേണ്ടിവരും. ഒരു ഇബി എന്നാല്‍ 1-നു ശേഷം 18 പൂജ്യം ഇടുന്ന സംഖ്യയാണ്. വെറും എട്ട് ജിബിയുള്ള ഒരു സാധാരണ പെന്‍‌ഡ്രൈവില്‍ 700 എംബിയുള്ള പതിനൊന്നോളം സിനിമകള്‍ കൊള്ളുമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ഇബി എന്നാല്‍ 10 ലക്ഷം ജിബി (ജിഗാബൈറ്റ്) ആണെന്നിരിക്കെ, 250 ഇബി എന്നതിന്‍റെ വലുപ്പം എന്തെന്നും അതിന് മലയാളത്തില്‍ എന്തു വിളിക്കണമെന്നും വായനക്കാര്‍ക്ക് തീരുമാനിക്കാവുന്നതാണ്.
വിപ്ലവകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വിവരവിനിമയത്തിന്‍റെ ലോകമാണ് നമ്മുടേത്. ഇതിനെ ആശ്രയിച്ചാണ് ഇന്നത്തെ രാഷ്ട്രീയ, സംസ്കാരിക, സാമ്പത്തിക മേഖലകളുടെയാകെ നിലനില്‍പ്പ് എന്ന് ആന്‍ബര്‍ഗിലെ മാര്‍ട്ടിന്‍ ഹില്‍ബെര്‍ട് പറയുന്നു. മനുഷ്യ വിവര കൈകാര്യശേഷി അളക്കുവാനുള്ള ആദ്യത്തെ പഠനപദ്ധതിയാണ് തങ്ങളുടേതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എത്രമാത്രം വിവരം ലോകത്തുണ്ടെന്നും അത് എങ്ങനെ വളരുന്നെന്നും മനസ്സിലാക്കുകയായിരുന്നു പഠനത്തിന്‍റെ ലക്‍ഷ്യം. യഥാര്‍ത്ഥത്തില്‍ 2002 ആണ് ഡിജിറ്റല്‍ യുഗത്തിന്‍റെ തുടക്കമെന്ന് പഠനം അവകാശപ്പെടുന്നു. ഒരു വര്‍ഷത്തിനകം തന്നെ ഡിജിറ്റല്‍ വിവരസംഭരണ ശേഷി മനുഷ്യന്‍റെ പരമ്പരാഗത വിവരശേഖര ശേഷിക്കപ്പുറം കടന്നു.
അഞ്ചുവര്‍ഷം കഴിഞ്ഞ് 2007-ല്‍ എത്തിയപ്പോള്‍ മനുഷ്യന്‍റെ മൊത്തം വിവരസഞ്ചയത്തിന്‍റെ 94 ശതമാനവും ഡിജിറ്റല്‍ രൂപത്തിലാണെന്ന സ്ഥിതിയിലായി. ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, ജിപി‌എസ് തുടങ്ങിയ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ, 2007-ല്‍ 1.9 സെറ്റബൈറ്റ് (ഒരു സിബി എന്നാല്‍ 1024 ജിബിയാണ്) വിവരങ്ങളാണ് ലോകമെമ്പാടും പങ്കുവയ്ക്കപ്പെട്ടത്. അതായത് ഇത്തരം ആശയവിനിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന വിവരസഞ്ചയം 174 ദിനപ്പത്രങ്ങള്‍ ഒരു ദിവസം പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് സമാനമാണ്.
സെല്‍ഫോണ്‍ പോലുള്ള പരസ്പര ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ വഴി, 2007-ല്‍ മാത്രം ഏതാണ്ട് 65 ഇബി വിവരങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു. ആറോളം ദിനപ്പത്രങ്ങളില്‍ വിവരങ്ങള്‍ക്ക് തുല്യമായ വിവര സഞ്ചയമാണ് മൊബൈല്‍ പോലുള്ള ആശയവിനിമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് 2007-ല്‍ തന്നെ ലഭിച്ചിരുന്നത്.
thanks webdunia
Regards..Maanu

No comments:

Post a Comment