Saturday, February 12, 2011

[www.keralites.net] ഫാഷന്‍കാരി നയന്‍സ്‌?‍

ഫാഷന്‍കാരി നയന്‍സ്‌?‍
 
 
 
താന്‍ ഇനി അഭിനയിക്കില്ലെന്നത്‌ വെറും അഭ്യൂഹം മാത്രമാണെന്ന നയന്‍സിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നയന്‍സ്‌ വീണ്ടും നായികമാകുന്ന വാര്‍ത്ത പ്രചരിക്കുന്നു. ബോളിവുഡ്‌ ചിത്രമായ ഫാഷന്റെ തമിഴ്‌ പതിപ്പിലാണ്‌ നയന്‍സ്‌ നായികയാകുമെന്ന്‌ വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌. ഹിന്ദിയില്‍ പ്രിയങ്ക ചോപ്ര തകര്‍ത്തഭിനയിച്ച ചിത്രമാണ്‌ ഫാഷന്‍. ചിത്രം ഇന്ത്യയൊട്ടാകെ സൂപ്പര്‍ഹിറ്റാവുകയും ചെയ്‌തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നായികയാവാനുള്ള ക്ഷണവുമായി നയന്‍സിനെ സമീപിച്ചുകഴിഞ്ഞുവെന്നാണ്‌ കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
തെന്നിന്ത്യയില്‍ ഇപ്പോള്‍ നയന്‍താരയ്‌ക്കല്ലാതെ മറ്റാര്‍ക്കും പ്രിയങ്ക ചെയ്‌ത വേഷം അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ കഴിയില്ലെന്നാണത്രേ വാര്‍ത്തകള്‍. എന്നാല്‍ നയന്‍സ്‌ ഈ പ്രൊജക്‌ടിന്റെ കാര്യത്തില്‍ ഇതേവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. പക്ഷേ ചിത്രം ഫാഷനായതുകൊണ്ടും ഒരു ദേശീയ അവാര്‍ഡ്‌ നേടിയെടുക്കാന്‍ സാധ്യതയുള്ളതുകൊണ്ട്‌ നയന്‍സ്‌ ഈ അവസരം ഉപേക്ഷിക്കാനിടയില്ലെന്നാണ്‌ കേള്‍ക്കുന്നത്‌
thanks mangalam
Regards..Maanu

 


No comments:

Post a Comment