Thursday, February 10, 2011

[www.keralites.net] ധൂം-3 യില്‍ ഫ്രിദ പിന്റോയും?

ധൂം-3 യില്‍ ഫ്രിദ പിന്റോയും?
 
 
സൂപ്പര്‍ഹിറ്റ് ചിത്രമായ ധൂമിന്റെ മൂന്നാം ഭാഗത്തില്‍ ആരെല്ലാം അഭിനയിക്കുമെന്ന കാര്യത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. നായകന്‍മാരുടെ കാര്യത്തില്‍ ഏകദേശം തീരുമാനമായി കഴിഞ്ഞെങ്കിലും പുതിയ വാര്‍ത്തകള്‍ നായികമാരുടെ കാര്യത്തിലാണ്. ആമിര്‍ വില്ലന്‍വേഷത്തില്‍ എത്തുന്നുവെന്നായിരുന്നു ധൂം-3യുടെ ഇതുവരെയുള്ള പുതുമ. എന്നാല്‍ മറ്റൊരു കിടിലന്‍ വാര്‍ത്ത കൂടി ബോളിവുഡില്‍ നിന്നെത്തുന്നു. സ്ലംഡോഗ് മില്യണെയറിലൂടെ ഹോളിവുഡ് സാന്നിധ്യം അറിയിച്ച സാക്ഷാല്‍ ഫ്രിദ പിന്റോ ആമിര്‍ഖാന്റെ നായികയായെത്തുമെന്ന വാര്‍ത്തയാണത്.
ദീപിക പാദുക്കോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരാകും നായികമാരെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഫ്രിദയെ നായികയാക്കാന്‍ ആമിര്‍ഖാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വാര്‍ത്ത. ഒരു നായിക കത്രീനയാകുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ആരാണ് ഒഴിവാക്കപ്പെടുക എന്ന കാര്യം വ്യക്തമല്ല.
പുതിയൊരു താരജോഡിയും വാര്‍ത്താപ്രാധാന്യമുള്ള നായികയും കടന്നുവരുന്നത് ചിത്രത്തിന് പുതുമ പകരുമെന്നാണ് ആമിറിന്റെ പ്രതീക്ഷ. എന്നാല്‍ പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ നായികയാകാനിരിക്കുന്ന ഫ്രിദയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് വിവരം. ധൂം ഒന്നിലും രണ്ടിലും നായകനായ അഭിഷേക് ബച്ചനും മൂന്നാം ഭാഗത്തിലുമുണ്ട്. ആദ്യഭാഗത്തില്‍ ജോണ്‍ എബ്രഹാമും രണ്ടാംഭാഗത്തില്‍ ഋതിക് റോഷനും ശ്രദ്ധേയമാക്കിയ കള്ളന്‍വേഷത്തിലാണ് ആമിര്‍ ധൂം-3യില്‍ സാന്നിധ്യം അറിയിക്കുന്നത്.
 
thanks mathrbhumi
Regards..maanu

www.keralites.net

No comments:

Post a Comment