Wednesday, November 16, 2011

Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..

 

ലോകത്താകമാനം  കുഴുച്ചു മൂടിയ  കമ്മ്യൂണിസം,   ആരോ  വിഡ്ഢി  കോമരങ്ങള്‍ എന്തൊക്കെയോ  എഴുതിയത്  ബൈബിള്‍  വാക്യം ആണ് എന്നുള്ള  വിശ്വാസത്തില്‍ ഇവിടെ  കോപ്പി ചെയ്യപെട്ടിരിക്കുന്നു.  വിമോചന  സമര കാലത്ത്   ഭയങ്കരമായ  നാശങ്ങള്‍  (സത്യമായിട്ടും  പുതിയ അറിവ്)  നടന്നു,  അതിനു പകരം വീട്ടല്‍  ആണ്  ഇപ്പോഴത്തെ  നശിപ്പെരെന്നാണ്  പുള്ളിക്കാരന്റെ വിപക്ഷ. എങ്കില്‍  ഇനിയും  കോടതിവിധിക്കെതിരെ  ഹര്‍ത്താല്‍ നടത്താനുള്ള സ്കോപ്  ഉണ്ട് എന്ന്  അര്‍ഥം   അതായതു ഇനി പൊതു മുതല്‍ നശിപ്പിക്കുന്നവനെ  കാശു കെട്ടി വച്ചിട്ട്  ജാമ്യം കൊടുക്കാനുള്ള ഉത്തരവ് വന്നു കഴിഞ്ഞു.  കമ്മ്യൂണിസം അത്ര മാത്രം  നല്ലതായിരുന്നു എങ്കില്‍  നമ്മുടെ കണ്‍ മുന്നില്‍ ആ ഭരണം  കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നല്ലോ.  ഒന്നും രണ്ടുമല്ലാ, കഴിഞ്ഞ  35  വര്ഷം   ചെറിയ  കാലമല്ലാ,  തേനും പാലും  ഒഴുക്കാന്‍.   Bengal  ഭരിച്ചു കുട്ടിച്ചോറാക്കി.  ഇതാണോ വിപ്ലവം ?


സുഹൃത്തേ, പല അഴിമതി കഥകളും  വെറും കഥകള്‍ ആയിരുന്നു എന്ന് കാലം തെളിയിച്ചു.  ഇപ്പോള്‍  കേന്ദ്രത്തില്‍ അഴിമതി കാട്ടിയ വില്ലന്മാരെല്ലാം  അകത്താണ്  എന്ന  യാഥാര്‍ത്ഥ്യം കൂടി അന്ഗീകരിക്കുക. ലാവ്‌ലിന്‍ കേസ്  കുത്തി പൊക്കിയത് സാക്ഷാല്‍ വീയെസ്  ആണ്.  അത് പുള്ളിക്ക്  ഒരു ഹരം ആണ് നാട്ടുകാരുടെ കാശുകൊണ്ട് കേസ് കൊടുക്കുക്ക.  പിള്ള  പുണ്യവാളനാണ്  എന്ന ധാരണ എനിക്കില്ല പക്ഷെ പിള്ള  പൊതു പ്രവര്‍ത്തകന്‍  എന്ന രീതിയില്‍ നാടിനു ചെയ്ത  ഗുണങ്ങള്‍ ഈ പറയുന്ന  VS നെക്കാളും  വളരെ കൂടുതലാണ്.  അപ്പോള്‍ VS  എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍,  കഴിഞ്ഞ അഞ്ചു വര്ഷം ഉണ്ട ഇല്ലാതെ കുറെ വെടി പൊട്ടിച്ചു  പോകുന്ന പോക്കില്‍   മകന് വേണ്ടി ഒരു  departmentum  അര്‍ഹാതയില്ലതവനായി  ഒരു സ്ഥാനവും. ദയവായി  ഓര്‍ക്കുക്ക,  മഹാന്മാരിരുന്ന കസേരയാണ് ഈ വിദ്വാന്‍  സ്വന്തം കാര്യത്തിനും  പകപോക്കനുമായി  ഉപയോഗിച്ചത്.  കഴിഞ്ഞ ദിവസം  പത്ര വാര്‍ത്ത‍ ഉണ്ടായിരുന്നു  ആന്റണിയുടെ    ചെരുപ്പിന്റെ ബാര്‍ തേഞ്ഞു പൊട്ടിയിട്ടു   ചെരുപ്പില്ലാതെ നടക്കുന്ന കാര്യം. പണ്ട്  EMS  സ്വന്തം  വസ്തുക്കളെല്ലാം  പാര്‍ട്ടിക്ക്  കൊടുത്ത കഥ കേട്ടിട്ടുണ്ട്.  അപ്പോഴാണീ  വിദ്വാന്‍, മകനെ   വേശ്യകളും  ചൂതട്ടക്കാരും  നടത്തുന്ന മക്വാ ദീപില്‍  ഐസ് ക്രീം  തിന്നാനും    മോളെ  സര്‍ക്കാര്‍ കാശു പുട്ടടിക്കാനുള്ള ഗവേഷണം (എന്ത് ഗവേഷണമോ ആവൊ )  നടത്തിച്ചതും.   ഇപ്പൊ  തിഹറില്‍ കിടക്കുന്ന കനിമൊഴി, രാജ തുടങ്ങിയവര്‍ ചെയ്ത അതെ അഴിമതിയാണ് സാക്ഷാല്‍ പിണറായീ  ചെയ്തത്. അതിനെതിരെ  കോടതിയെ തെറി പറയാതെ    സഖാക്കള്‍ കേസ് നടത്തുക.  അതാണ് മാന്യത .



2011/11/16 Shyam P <keralamed@yahoo.com>
 

പൊതുമുതല്‍ നഷ്ടപെടുന്നത്‌ ഇഷ്ടപെടാത്ത കൂട്ടര്‍ എങ്ങനെ കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൊതുമുതല്‍ നശിപിച്ചു കൊണ്ട്‌ കുപ്രസിധ്മയ വിമോചന സമരം നയിച്ച ഉമ്മാനേയും Antonyയെും അംഗീകരിക്കുന്നു?? കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊതു മുതല്‍ നശിപിച്ച സമരം അതായിരുന്നു.
പൊതു മുതല്‍ നശിക്കുന്നതിനോടു എതിര്‍പ്പുല്ളവര്‍ ഇന്ത്യയുടെ പൊതുമുതല്‍ കൊള്ളാ അടിക്കാന്‍ വന്‍കിട കമ്പനികള്‍ക് അവസരംചെയ്തു കൊടുക്കുന്നവരെ അംഗീകരിക്കുന്നു? 2 GSpectrum മുതല്‍ തുടങ്ങൂന്ന അഴിമത്ികളില്‍ നഷ്ടപെട്ട കോടികള്‍ പൊതു മുതല്‍ തന്നെയല്ലേ?
Palm Oil, Titanium Waste Plant, KML പോലുള്ള അഴിമത്ികളില്‍ നഷ്ടാപെട്ട
പൊതുമുതല്‍ എത്രആണ്? അതിനു ഉത്തരവദി എന്നുസ്വന്തം പറ്‍ടികാര്‍
തന്നെപറയുന്ന ഉമ്മേനെ അംഗീകരിക്കുന്നു?
 
Those who say Communist party ends doesn't know Left Party President won Catholic Country Ireland.. See what American Media say about Marx & Communism..
 
ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞുഅന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!

''
മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.
 
Experience of people in Russia after Communist party rule in Russia. This is what Anti communist wants.
 
 
സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുപോയ സോവിയറ്റ്യൂണിയനിലെ 15 റിപ്പബ്ലിക്കിലും ബഹുഭൂരിപക്ഷത്തിന്റെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പട്ടിണി, തൊഴിലില്ലായ്മ, വേശ്യാവൃത്തി, വിലക്കയറ്റം ഇതെല്ലാം തിരിച്ചുവന്നു. വര്‍ഗീയതയും ഭീകരതയും വംശീയ കലാപങ്ങളും മാഫിയസംഘങ്ങളും ക്രിമിനല്‍വാഴ്ചയും ആധിപത്യം നേടി. ഈ അനുഭവം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യസ്നേഹികളെ സോഷ്യലിസത്തോട് അനുഭാവമുള്ളവരാക്കി മാറ്റുകയാണ്. മുതലാളിത്തസ്വര്‍ഗമായ അമേരിക്കയില്‍പോലും പ്രക്ഷോഭം പടരുമ്പോള്‍ ചെഗുവേരയുടെ ചിത്രം ആലേഖനംചെയ്ത ചെങ്കൊടികള്‍ ഉയരുന്നത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതുതായി 50 ലക്ഷംപേര്‍ അംഗങ്ങളായതിന്റെ വാര്‍ത്ത സമീപസമയത്താണ് പുറത്തുവന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് സോവിയറ്റ് നാടും കമ്യൂണിസ്റ്റ്പാര്‍ടിയും തിരിച്ചുവരുമെന്നുതന്നെയാണ്. പക്ഷേ, അത് സോഷ്യലിസത്തിന് പുതിയൊരു മാതൃകയുമായിട്ടായിരിക്കും. ചരിത്രത്തിന്റെ ഈ ചുവരെഴുത്ത് വായിക്കാനുള്ള ത്രാണിയില്ലാതെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി പിരിച്ചുവിടണമെന്ന് മുഖപ്രസംഗമെഴുതിയ മലയാളമനോരമ ഇപ്പോഴും പണ്ടത്തേക്കാള്‍ രൂക്ഷമായ കമ്യൂണിസ്റ്റ്വിരുദ്ധത തുടരുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ട ഇത്തരം സാമ്രാജ്യത്വ വൈതാളികര്‍ക്കുള്ളതാണ്. ഇടയ്ക്കു സംഭവിക്കാവുന്ന ചുഴികളിലോ മലരികളിലോപെട്ട് തകരുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം


From: abhi mathew <abhiman004@yahoo.co.in>
To: Keralites@yahoogroups.com
Sent: Wednesday, November 16, 2011 12:06 PM
Subject: RE: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
കുറെ കംമുനിസ്ടുകള്‍ ഇറങ്ങിയിട്ടുണ്ട് നെറ്റില്‍..അതിനു അവര്‍ ഉപയോഗിക്കുനതോ ഒരു കാലത്ത് അവര്‍ എതിര്‍ത്തു സമരം ചെയ്ത കമ്പ്യൂട്ടര്‍(അന്ന് കുറെ പൊതുമുതല്‍ നശിപിച്ചത് മിച്ചം) മറ്റുള്ളവരോട് പുച്ഛം, മറ്റുള്ളവര്‍ എല്ലാം വിവരം കെട്ടവര്‍, ഈ മിടുക്കന്മാര്‍ മാത്രം വിജ്ഞാനികള്‍, ഇവര്‍ പറയ്ന്നത് മാത്രം ശരി, അത് മാത്രമാണ് സത്യം, ബാക്കി ഉള്ളവന്മാര്‍ എല്ലാം കിഴങ്ങന്മാര്‍!! ഇങ്ങനെ തുടങ്ങി മറ്റുള്ളവരെ വെറും ഊച്ചാളികള്‍ ആണ് എന്ന് വരുത്തുന്ന കുറെ പോസ്ടിങ്ങും കൊണ്ടാണ് ഇറക്കം.ലോകത്ത് ഒരു പട്ടിക്കും വേണ്ടാണ്ടായ കമ്മ്യൂണിസം കൊണ്ട് നടപ്പാണ് ...നെറ്റില്‍ ഇവര്‍. ഇതിനെക്കാള്‍ വലിയത് പലതും നടന്നു കടന്നു പോയ ലോകം ആണിത് എന്നിവര്‍ മറക്കുന്നു. ഇനി വരാന്‍ പലതുമിരിക്കുന്നു എന്നിവര്‍ ഒര്കാരില്ല. ആകെ ലോകം നന്നാകാന്‍ ഇവര്‍ മനസിലാക്കി വെച്ചിട്ടുള്ള ഒരേയൊരു വഴി കമ്മ്യൂണിസം ആണ്, ഇവര്‍ക്കരിയാവുന്ന ഒരേ ഒരു വഴി അത് മാത്രം ആയതുകൊണ്ടാവാം എതിര്‍ക്കുന്നവരോട് ഒരു തരം അക്രമ വാസനയാണ്. ഒരു തരം പകയും. എന്നാല്‍ ഈ കമ്മുണിസ്റ്റു വിദ്വാന്മാര്‍ ചിന്ടിക്കുന്നില്ല ലോകത്തെ നന്നാകാന്‍ വേറെ ഒരുപാടു മാര്‍ഗങ്ങള്‍ ഉണ്ട് എന്ന്!! ഇനി ഉണ്ടാവാന്‍ ഉണ്ട് എന്നും...ഇവര്‍ ബുദ്ധിമാന്മാര്‍ ആണ് പക്ഷെ ബാക്കി ഉള്ളവര്‍ എല്ലാം വിഡ്ഢികള്‍ ആണ് ചിന്തിക്കുന്നതാണ് ഇവരുടെ വിഡ്ഢിത്തം!!


--- On Wed, 16/11/11, Saju <saju-lto@lntecc.com> wrote:

From: Saju <saju-lto@lntecc.com>
Subject: RE: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
To: Keralites@yahoogroups.com
Cc: abhiman004@yahoo.co.in
Date: Wednesday, 16 November, 2011, 11:45 AM

I am joining with varghese baby---
Ee shumban  jayarajanu ini orikkal koodi ee same judge ne onnu vilikkamo.  Ennittu mathi ee veembilakkam
 
With regards,
 
SAJU PAULOSE

 
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Varghese
Sent: Tuesday, November 15, 2011 3:52 PM
To: Keralites@yahoogroups.com
Cc: abhiman004@yahoo.co.in
Subject: Re: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
 
യാതൊരു  വിധമായ  തത്വമോ  അടിസ്ഥാനമോ  ഇല്ലാതെ ഏതാണ്ടൊക്കെ  വിളിച്ചു കൂവാന്‍  കുറെ അഭിനവ  സഖാക്കള്‍  തൊഴിലൊന്നുമില്ലാതെ  കേരളത്തിലുണ്ട് എന്നുള്ളത്  ദുഖകരമായ  സത്യമാണ്.  അതില തമാശ  പണ്ടിവര്‍  ഏറ്റവും  കൂടുതല്‍  എതിര്ത്ത കാമ്പുട്ടെര്‍  തന്നെ അതിനായി ഉപയോഗിക്കുന്നു എന്നുള്ളത് ആലോചനാമൃതം !.  
 
 ഇവരൊന്നും  വാളയാര്‍  ചെക്ക് പോസ്റ്റു  എന്നതിനപ്പുറം  മറൊരു ലോകം കണ്ടിട്ടില്ല.  മൂപ്പെത്തിയ  കുറെ സഖാക്കള്‍  ഏതാണ്ടൊക്കെ  പഠിപ്പിച്ചതും, കൂടാതെ ദേശാഭിമാനി എന്ന ബൈബിളും  ഇപ്പോള്കൈരളി എന്ന ചാനലും ആണിവരുടെ പരിപ്പും വടയും !.   ഏതെങ്കിലും  കോടതി വിധി അവര്ക്ക് അനുകൂലം അല്ലങ്കില്അവിടെ തുടങ്ങും തെറി വിളി.  അനുകൂലം ആണങ്കില്മഹത്വം  വര്ണ്ണിക്കും.  ഇതെന്തു  നാട്ടു നടപ്പ് !  ഇപ്പോള്ജയരാജന്‍  അകത്തു പോയതും ഇക്കാരണത്താല്‍.  പറഞ്ഞത്  പറഞ്ഞു എന്ന് പറയാനുള്ള മാന്യത  കാട്ടാതെ  dictionary   തപ്പി  നടക്കുന്ന ഇവരുടെയൊക്കെ തൊലിക്കട്ടി  അപാരം .  തരാം കിട്ടിയാല്ഇവര്നാളെ സ്വന്തം അപ്പനെ  മാറ്റി പറയാന്മടിക്കാത്ത വര്ഗ്ഗം !.  ഇവിടെ പലരും കോടതി ക്കെതിരെ പറഞ്ഞിട്ട്  ക്ഷമ പറഞ്ഞു രക്ഷ പെട്ടിട്ടുണ്ട്. ഇത് ഏതാണ്ട് വൃത്തി കെട്ട സര്ക്കസ് പോലെ  ആടിനെ പോട്ടരക്കുന്ന വിദ്യ.
 
കഴിഞ്ഞ അഞ്ചു വര്ഷം  വായി തോന്നിയത് കോതക്ക് പാട്ടു പാടുന്ന കുറെ മുഖ്യനും  കൂടെ കുറെ കൊമാളികളും  ഏതാണ്ട്  ഭരിച്ചു  മുടിച്ചു കുട്ടിച്ചോര്‍     ആക്കിയിട്ടു  പോരാഞ്ഞ്എന്തൊക്കെ വീണ്ടും കുട്ടി സഖാക്കള്‍  കാട്ടി  കൂട്ടുന്നതും നമ്മള്കാണുന്നു.  സ്വാശ്രയം  പ്രശ്നത്തില്‍  കഴിഞ്ഞ  അഞ്ചു  വര്ഷം ഒരു ചുക്കും ചെയ്യാതെ  ഭരണം   പോയ പിറ്റേന്ന്  വീണ്ടും  തെരുവിലറങ്ങിയ വിദ്വാന്മാര്‍  നാട്ടുകാരുടെ  തല്ലു കൊള്ളുന്ന സ്ഥിതി വന്നപ്പോള്പെട്ടന്നൊരു ദിവസം സമരം നിര്ത്തി.  അതെ പോലെ ഇവരുടെ ഏറ്റവും  വലിയ പ്രശനം  പഴയ ഐസ് ക്രീം തന്നെ.   മുറ്റിയ സഖാക്കളുടെ ഐസ് ക്രീം  തീറ്റി കാരണം  പരാതി പ്രളയാത്തല്‍   സമ്മേളനങ്ങള്‍  മാറ്റി വക്കുന്നത് വേറെ വശം.   അവര്ക്കൊരു നീതി  മറ്റുള്ളവര്ക്കൊരു നീതി.  ഇതാണ് അവരുടെ കാട്ടു നീതി !   യാതൊരു വിധ മായ  മാന്യതയോ  മനുഷ്യത്തമോ  കാട്ടാതെ ഒരു വിദ്യാര്ഥിയുടെ  ജീവിതം  നരക തുല്യമാക്കി  സമരങ്ങള്നടത്തുന്നത്  കേട്ട് കേള്വി  ഇല്ലാത്ത കാര്യം.  വൃത്തികെട്ട   വിധമുള്ള  രാഷ്ട്രീയം  നമ്മുടെ  നാടിനെ  എത്രയോ  വര്ഷങ്ങള്പുറകോട്ടടിച്ചത്  ഇവര്ക്ക് മനസ്സിലാകില്ല.  ഇവര് നടത്തിയ സമരങ്ങള്‍,  കമ്പ്യൂട്ടര്‍, ട്രാക്ടര്‍, നെടുമ്പാശ്ശേരി വിമാന താവളം, എഡിബി ഫണ്ട്‌, പതിവേല്‍, സ്വാശ്രയം, പ്രീഡിഗ്രി ബോര്ഡു തുടങ്ങി, എന്തെങ്കിലും കാലണയുടെ  വിലയുണ്ടോ എന്ന് ഇവര്പറഞ്ഞാല്മനസിലാക്കാം 
 
ഇവരിപ്പോഴും  കൂപ മണ്ടൂകം.  എല്ലാത്തിനെയും  വണ്ടി കേറ്റി നാട് കടത്തണം. അത്ര തന്നെ
 
 
 
2011/11/15 Shyam P <keralamed@yahoo.com>
 
At Malappuram one police man was killed by Muslim League workers years ago. Did court send any League leader to jail?
 
ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈകോടതി ജഡ്ജിയേ കൈയേറ്റം ചെയ്യുകയും , ആ വിധി തിരുത്താന്‍ Supreme Court  ജഡ്ജിയേ ഭീഷണി പെടുത്തുകയും ചെയ്ത കാംഗ്രെസ്കാരന്‍ കോടതിയുടെ മഹാത്മ്യം പറയുന്നത് ‌നല്ലകാര്യം തന്നെ.
 
കുറെ ശുമ്പന്മാര്‍ ജയിലില്‍ പോകാന്‍ ഉണ്ടെന്ന് എന്നുപറയുന്ന Antony യുടെ സംസാരത്തില്‍ നിന്ന് ഒരു കാര്യം വ്യക്തം. ഭരണകൂടം നിയമ സംവിധാനങ്ങളെ പൌരാവകാശം അതിച്മര്‍തതുന്നതിന് ഉപയോഗിക്കാന്‍ തുടങ്ങുകയാണ്‌??
ഇന്ത്യയില്‍ 95% മാധ്യമങ്ങള്‍ വന്‍കിട കുത്തകള്‍ നിയന്ത്രക്കുന്നു. കുത്തകകള്‍ ഇന്ധനവില വര്‍ദ്നവിലൂടെ അവരുടെ ചൂഷണം പരമാവധി വര്‍ധിപ്പിച്ചിരിക്കുന്നു.  ഇത്തരം വലത്ത്പക്ഷ ആശ്യയാങ്ങള്‍കേതിരെ ഇടത്‌ പക്ഷങ്ങള്‍ക്ക്‌ വേദിയാണ്‌ പൊതുയോഗങ്ങള്‍. അതു കോടതി നിരോധിച്ചിരിക്കുന്നു.
 
ആഗോളവള്‍കരണ നയങ്ങള്‍ അടിച്ചെള്‍പിക്കാന്‍, അതിനെതിരെയുള്ല ജനകീയ സമരങ്ങള്‍ ഇല്ലാതക്കാന്‍ കോടതി വലത്ത്പക്ഷ ശക്തികല്‍ക് കൂട്ട്‌ നില്‍ക്കുന്നു.ജയരാജന്‍ പറഞ്ഞതിനേക്കാളും വലിയ ആരോപണം ഉന്ണയിച്ച പീസീ ജാര്ജ്, കെ. സുധാകരന്‍ എന്നിവര്‍കേതിരെ കോടതി സ്വമേധയാ കേസ് എടുത്തിട്ടില്ല.
 
 ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ രണ്ട്‌ വിധികളും വന്നത് എന്നത്‌ ശ്രാധേയമാണ്‌. സമ്പന്നപക്ഷം പിടിക്കുന്ന രാഷ്ടീയപറ്‍ടികളുടെ വീട്‌വേല ചെയ്യുന്ന  മലയാളമനോരമ,  മാതൃഭൂമി മുതലായ മഞ്ഞപത്രങ്ങള്‍ജ   യരജനെതിരെയുള്ള വിധി ആഘോഷിക്കുകയാണ്‌. ഈ ആഘോഷങ്ങളില്‍ പങ്കു ചേരുന്ന സാധാരണക്കാരനെ കാത്തിരിക്ക്ന്നത്‌ വലത്ത്പക്ഷ നയങ്ങള്‍ കൊണ്ട്‌ ഉണ്ടാവുന്ന പ്രയാസങ്ങള്‍ആണ് എന്നോര്‍തതാല്‍ നന്നു.
SHM 
 
 
 
From: abhi mathew <abhiman004@yahoo.co.in>
To: Keralites@yahoogroups.com
Sent: Monday, November 14, 2011 2:19 PM
Subject: Re: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
യില്ശിക്ഷ കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന ജയരാജനെ നീതി പീഠം കാത്തു നില്ക്കുകയാണ്. മാലയിട്ട് സ്വാകരിക്കാനല്ല. മൂന്ന് വര്ഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തിന് ജയരാജന്വീണ്ടും വിചാരണ നേരിടുകയാണ്. കോഴിക്കോട് നടന്ന വിദ്യാര്ത്ഥി സമരത്തിനു നേരെ വെടിയുതിര്ത്ത അസിസ്റന്റ് കമ്മീഷണര്രാധാകൃഷ്ണ പിള്ളയെ പോലുള്ളവരെ യൂണിഫോമില്ലാതെ വഴിയില്കണ്ടാല്ഉടനെ തല്ലണമെന്ന് കണ്ണൂരില്പ്രസംഗിച്ചിരുന്നെന്നും ഇത് പോലീസിന്റെ കൃത്യനിര്വ്വഹണത്തിനെ തടസ്സപ്പെടുത്തലാണെന്നും കാണിച്ച് കണ്ണൂരില്കേസ് ഒരുങ്ങുന്നു. പത്തില്കൂടുതല്പേരെ കുട്ടം ചേര്ന്ന് കുറ്റം ചെയ്യാന്പ്രരിപ്പിച്ചാല്ശിക്ഷാ വിധി മൂന്ന് വര്ഷം വരെയാണത്രെ.
 

--- On Sun, 13/11/11, Shyam P <keralamed@yahoo.com> wrote:

From: Shyam P <keralamed@yahoo.com>
Subject: Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
To: "Keralites" <Keralites@yahoogroups.com>
Date: Sunday, 13 November, 2011, 1:27 PM
 
അതാ അങ്ങോട്ട്‌ നോക്കൂ ഒരു പൊതുയോഗത്തില്‍ ജട്ജിമാര്‍ക്ക് കൈകൂലി കൊടുക്കുവാന്‍
താന്‍ ഇടനിലക്കാരന്‍ ആയിരുന്നു എന്ന് പറഞ്ഞ ഒരു തെരുവ് ഗുണ്ട കോണ്‍ഗ്രസ്‌ എംപി
സുധാകരന്‍.
മറ്റൊരാള്‍ സുപ്രീം കോടതി പൊതുമുതല്‍ കട്ടതിനു
ഒരു വര്‍ഷത്തിനു ശിക്ഷിച്ച വാളകം പിള്ള കേവലം ദിവസങ്ങള്‍ ജയിലില്‍ കിടന്നു ബാക്കി സമയം പരോളും സുഖ ചികിത്സയും കഴിഞ്ഞു പുറത്തിറങ്ങുന്നു.

മറ്റൊരാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയി സ്വന്തക്കരുടെയും
ബന്ധുക്കളുടെയും പേരില്‍ ബിനാമി ആയി സ്വത്ത് വാങ്ങിക്കൂട്ടി എന്ന് പകല്‍വെളിച്ചം
പോലെ തെളിഞ്ഞിട്ടും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍
എന്നപേരില്‍ നമ്മുടെ അവകാശങ്ങളും ചവിട്ടി മെതിച്ചു കോണ്‍ഗ്രസ്‌ ചിലവില്‍
വിരാജിക്കുന്ന മുന്‍ ചീഫ്
ജസ്റ്റിസ്‌ ബാലകൃഷ്ണന്‍. ഇവര്കൊന്നും കോടതി ലക്ഷ്യവും ഇല്ല അലക്ഷ്യവും ഇല്ല.

അപ്പോള്‍ അവരുടെ കൊള്ളരുതായ്മകള്‍ പറഞ്ഞ ജയരാജന്‍ അന്തസോടെ ജയിലില്‍ പോകട്ടെ. കട്ടതിനും പിടിച്ചു പറിചതിനും പൊതുമുതല്‍ കട്ട് മുടിച്ചതിനും അല്ലല്ലോ.
ഒരു സത്യം മാലോകര്‍ കേള്‍ക്കെ പറഞ്ഞു. യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്ത് പറയുന്നു ഇവര്‍ ശുംബന്മാര്‍ തന്നെ അല്ലെ.

From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Saturday, November 12, 2011 9:43 AM
Subject: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
കേരളാ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷം കഴിഞ്ഞദിവസം ജസ്റ്റിസ് മഞ്ജുള ചെല്ലൂര്ഇങ്ങനെ പറഞ്ഞു: 'ദൈവത്തിന്റെ സ്വന്തം നാട്ടില്ജോലി ചെയ്യാനെത്തിയതില്എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇവിടെ എന്റെ കടമ നിര്വഹിക്കാന്സഹപ്രവര്ത്തകരുടെയും മറ്റുള്ളവരുടെയും എല്ലാവിധ സഹകരണവും ഞാന്പ്രതീക്ഷിക്കുന്നു'. ഹൈക്കോടതിക്കുമുന്നില്വരുന്ന പതിനാലാംതീയതി സി.പി.എം പ്രതിഷേധസമരം പ്രഖ്യാപിച്ച ദിവസമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശുഭപ്രതീക്ഷയോടെ തന്റെ ചുമതലകളിലേക്ക് കടന്നത്. ഹൈക്കോടതി ഡിവിഷന്ബഞ്ചിന്റെ ഒരു ഉത്തരവില്പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷപാര്ട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിക്കടി കോടതിയെയും ന്യായാധിപന്മാരെയും അധിക്ഷേപിച്ച് പൊതുവേദികളില്പ്രസംഗിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന് കോടതിയലക്ഷ്യ കുറ്റത്തിന്റെ പേരില്ജയിലില്പോകേണ്ടിവരുന്നു. കോടതിക്ക് ആക്ഷേപകരമാണെന്ന് തോന്നിയ വാക്കുകളും പ്രയോഗങ്ങളും പ്രതി വിചാരണവേളയില്ഒരിക്കല്പ്പോലും നിഷേധിച്ചിട്ടില്ല. പകരം തന്റെ വാക്കുകളുടെ അര്ത്ഥം കോടതിയെ ധരിപ്പിച്ച് നിലപാടില്ഉറച്ചുനില്ക്കുകയാണ് അദ്ദേഹം ചെയ്തത്. തികച്ചും ഗര്ഹണീയവും ആക്ഷേപകരവും അന്തസ്സാരവിഹീനവുമായ പദപ്രയോഗങ്ങളുടെ പേരില്ഹൈക്കോടതി ഡിവിഷന്ബഞ്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്കുകയും ചെയ്തു. ഇതിനെതിരെ അപ്പീല്പോകാന്പ്രതിക്ക് നിയമപരമായ അവകാശവും അവസരവുമുണ്ട്. എന്നിരിക്കെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്സമരപ്രഖ്യാപനവുമായി ഹൈക്കോടതിക്കുമുന്നില്അനുയായികളെയും തെളിച്ചുവരുന്നത് ജനാധിപത്യ മര്യാദകള്ക്ക് ചേരുന്നതാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം.
 
കോടതി എം.വി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കില്സി.പി.എം സന്തോഷിക്കുമോ? ന്യായാധിപനെ ശുംഭനെന്നും വിധി പ്രഖ്യാപനത്തിന് പുല്ലുവിലയെന്നും പറഞ്ഞ് കോടതി ഉത്തരവിനെ നടുറോഡില്ധിക്കരിച്ച് ചിന്താശൂന്യരായ അണികളുടെ കയ്യടി നേടാനാണ് സി.പി.എം നേതാവ് ശ്രമിച്ചത്. മാന്യമായ പൊതുപ്രവര്ത്തനത്തിന്റെ സീമകള്മറികടന്നു എന്നതിനേക്കാള്‍, സാമാന്യജനങ്ങള്കോടതിവിധിയെ അനുസരിക്കേണ്ട എന്ന ഗുരുതരമായ ഒരു സന്ദേശം കൂടി നേതാവ് അണികള്ക്ക് നല്കുകയാണ് ചെയ്തത്. സംസ്ഥാനത്ത് അടിക്കടി വര്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്നേതാവിന്റെ പ്രകടനത്തെ സമാധാനജീവിതം കാംക്ഷിക്കുന്ന ആര്ക്കും അംഗീകരിക്കാനാവില്ല. പൗരാവകാശങ്ങള്തൃണവല്ഗണിച്ച് നടുറോഡില്മാര്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചതാണ് നേതാവിനെ ചൊടിപ്പിച്ച സംഭവം. സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് കോടതി ഉത്തരവിലൂടെ ചെയ്തത്. ഇടതുഭരണകാലത്ത് പൊലീസും തദ്ദേശ ഭരണകൂടങ്ങളും മനുഷ്യന്റെ മൗലികാവകാശങ്ങളെപ്പോലും മാനിക്കാതെ കയ്യൂക്കുകൊണ്ട് നിയമം കയ്യിലെടുത്തപ്പോള്സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂ. ഉത്തരവിനെപ്പോലും നടുറോഡില്ലംഘിച്ചുകൊണ്ടാണ് എം.വി ജയരാജന്കോടതിവിധിക്ക് പുല്ലുവിലയാണ് എന്ന് വെല്ലുവിളിച്ചത്. എന്നിട്ടും നേതാവ് ജനങ്ങള്ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നു.
 
ആരാണ് ഇവരുടെ മുന്നിലുള്ള യഥാര്ത്ഥ ജനങ്ങള്‍? യുക്തിഹീനമായി നേതാവിന്റെ അനക്ഷരങ്ങളെയും അജ്ഞതകളെയും അംഗീകരിച്ച് കയ്യടിക്കുന്ന പാര്ട്ടി അടിമകളെ മാത്രമേ ജനങ്ങളായി ഇവര്കാണുന്നുള്ളൂ. നിശ്ശബ്ദ ഭൂരിപക്ഷം ജീവിക്കുന്നത് നിയമവ്യവസ്ഥയില്വിശ്വാസമര്പ്പിച്ചുകൊണ്ടാണ്. നിയമം ലംഘിച്ചുകൊണ്ടല്ല. കേരളത്തിലെ ക്രിമിനല്കോടതികളില്‍ 90,000 കേസുകള്തീര്പ്പുകാത്ത് കിടക്കുകയാണ്. 126 കോടതികളാണ് കേസുകള്പരിഗണിക്കേണ്ടത്. കാലാകാലങ്ങളില്കേസുകളുടെ എണ്ണം പെരുകുന്നതല്ലാതെ കുറയുന്നില്ല. സമൂഹത്തില്കുറ്റകൃത്യങ്ങള്കുറയണമെങ്കില്കുറ്റവാളികള്ക്ക് അര്ഹിക്കുന്ന ശിക്ഷ കിട്ടണം. അതിന് നീതിന്യായകോടതി കാര്യക്ഷമമായി പ്രവര്ത്തിക്കണം. ഉത്തരവാദിത്വബോധമുള്ള രാഷ്ട്രീയ നേതൃത്വം കോടതികളുടെ കാര്യക്ഷമമായ പ്രവര്ത്തനത്തിന് ആവശ്യമായ ഒത്താശകളും സൗകര്യങ്ങളും ചെയ്തുകൊടുക്കണം. അല്ലാതെ കോടതിക്കെതിരെ യുദ്ധം ചെയ്യാന്അണികളെയും കൂട്ടി പ്രകടനം നടത്തുകയല്ല വേണ്ടത്
 


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment