അണക്കെട്ടോ അരക്കെട്ടോ അല്ല; ഹൃദയമില്ലാത്തതാണ് പ്രശ്നം
നാലു രാത്രി മുന്‍പ് ദല്‍ഹിയിലൊരു സമ്മേളന നഗരിക്ക് തീപിടിച്ച് 16 മനുഷ്യര്‍ വെന്തു മരിച്ചു. പടക്കം പൊട്ടിയാല്‍ പോലും അട്ടിമറിയെന്ന് ഭയക്കേണ്ട പട്ടണത്തില്‍ ഈ തീപ്പിടിത്തത്തെക്കുറിച്ച് യാതൊരു ദുരൂഹതയുമില്ല, ആശങ്കയുമില്ല-തീപിടിച്ചത് ഹിജഡകളുടെ സമ്മേളനപ്പന്തലിനായിരുന്നല്ലോ.സഹായം ചോദിച്ച് വിളിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല എന്നാണ് ദേഹമാസകലം പൊളളലേറ്റ് ആശുപത്രിത്തിണ്ണയില്‍ കിടക്കുന്ന പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. -സവാദ് റഹ്മാന്‍ എഴുതുന്നു
കെട്ടുപൊട്ടിയാല്‍ ആദ്യമൊലിച്ചുപോകുമെന്ന് ദുരന്ത ജ്യോതിഷികള്‍ പേടിപ്പിക്കുന്ന പട്ടണങ്ങളിലൊന്നിലിരുന്നാണ് ഈ കുറിപ്പടിച്ചു കൂട്ടുന്നതെന്നതിനാല്‍ ഈ നിമിഷം വരെ ഡാം ഒരു കുഴപ്പവുമില്ലാതെ നില്‍ക്കുന്നു എന്ന കാര്യത്തില്‍ damn sure! പക്ഷെ ഫെയ്സ്ബുക്കോ, മെയിലോ,ടി.വിയോ എന്തിന് ഫോണിലെ മെസേജ് ഇന്‍ബോക്സോ തുറന്നാലോ? പുതിയ ഡാമിനായി രാഷ്ട്രീയ പ്രമാണിമാരുടെ നെഞ്ചത്തിടിച്ചു കരച്ചിലുകള്‍…ഡാമു പൊട്ടാതിരിക്കാന്‍ സൈബര്‍ പ്രാര്‍ഥനാ യോഗങ്ങള്‍… ബൈക്ക് റാലി, തെരുവുനാടകം, ഡാമു പൊട്ടുമ്പോള്‍ വാഴവെട്ടാന്‍ നില്‍ക്കുന്നവന്റെ സിനിമാ പരസ്യങ്ങള്‍ .. അങ്ങിനെയങ്ങിനെ അടുത്ത ബെല്‍ മുഴങ്ങുന്നതോടെ മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന പ്രതീതി!
rebuild mullaperiyar save millions of human life…………എന്നു തുടങ്ങുന്ന പെരിയാറോളം നീളമുള്ള എസ്.എം.എസ് ഇന്നലെ വന്നു ചാടിയത് 24 തവണ!സാധാരണ ടിന്റുമോന്‍,സര്‍ദാര്‍ജി ഫലിതങ്ങള്‍ മാത്രം അയക്കുന്ന സുഹൃത്തും ഇന്നലെ അയച്ചത് മുല്ലപ്പെരിയാറിനുവേണ്ടിയുള്ള മുദ്രാവാക്യം.ഇതില്‍ ചിരിക്കാനൊന്നുമില്ലല്ലോ എന്ന് മറുപടി കൊടുത്തപ്പോള്‍ അതയാളുടെ റബര്‍ ഹൃദയത്തില്‍ ചെന്നുകൊണ്ടു, ഉടനെ വന്നു വിളി:രാജ്യം നാശത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ ക്രൂരമായി പ്രതികരിച്ചതില്‍ പ്രതിഷേധമറിയിക്കാന്‍
'എന്നതാ ഭായീ പറയുന്നേ, ഡാം പൊട്ടില്ലാന്ന് നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ പറ്റുമോ"?
പൊട്ടിയേക്കാം, ലോകത്തിനു മുന്നില്‍ അമേരിക്കയുടെ ആനക്കൊമ്പുകളായി നിന്ന ട്വിന്‍ ടവറുകള്‍ പൊട്ടുമെന്ന്, പൊട്ടണമെന്ന് ഫിഡല്‍ കാസ്ട്രോയോ ആയത്തുല്ലാ ഖുമൈനിയോ പോലും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല, പക്ഷെ പൊട്ടുക മാത്രമല്ല, പൊടിയായിപ്പോയില്ലേ
"എന്നാലും ഭായീ, ഇത് നമ്മുടെ നാട്ടില്‍…, എറണാകുളവും കോട്ടയവുമടക്കം നാലു ജില്ലകള്‍.. ആളുകളുടെ ജീവനും സ്വത്തും…., നാണ്യവിളകള്‍…"
അവിടെയാണ് പോയിന്റ്. വിമാനത്താവളങ്ങള്‍ പണിയാന്‍, കണ്ടെയ്നര്‍ ടെര്‍മിനലിന്, വ്യവസായ പാര്‍ക്കു പണിയാന്‍, സ്മാര്‍ട്സിറ്റിക്ക്,ഗ്യാസ് അതോറിറ്റിയുടെ വാതകപ്പൈപ്പുകളിടാന്‍, ദേശീയപാതക്ക് വീതികൂട്ടാന്‍ ഇങ്ങിനെ ഓരോ പദ്ധതികളുടെ പേരില്‍ ഏതു നിമിഷവും കുടിയിറക്കപ്പെടാവുന്നവരുടെ പകുതി വരില്ല ഞാനുള്‍പ്പെടെയുള്ള മുല്ലപ്പെരിയാര്‍ പ്രശ്നബാധിതര്‍. ഈ രാജ്യത്തെ കാത്തു നില്‍ക്കുന്ന ഏക ദുരന്തവുമല്ല മുല്ലപ്പെരിയാര്‍. ആയിരം ഡാമുകള്‍ പൊട്ടുന്നതിനേക്കാള്‍ വലിയ ദുരന്തത്തിനു വഴിവെക്കുന്ന ആണവ നിലയങ്ങള്‍ക്കെതിരെ ജെയ്താപൂരും കൂടംകുളവും സമരം തുടങ്ങിയിട്ടു നാളുകളായി.
ആ ജീവന്‍മരണ പോരാട്ടത്തെ പിന്തുണച്ച് ഈ പറയുന്ന രാജ്യസ്നേഹികളിലൊരാളുടെയും ഒരു വരി എസ്.എം.എസുപോലും കണ്ടിട്ടില്ല. ശുക്ലാ സെന്നോ ഡോ.ഉദയകുമാറോ അനിവറോ അയച്ചു തന്ന കൂടംകുളം അപ്ഡേറ്റുകളേറെയും നമ്മുടെ മെയില്‍ബോക്സിനുള്ളില്‍ അണ്‍റീഡ് മെയിലുകളായി കിടക്കുന്നു. വൈകാതെ അവ സ്പാം^ട്രാഷ് ഫോള്‍ഡറുകളിലെത്തും. ഭൂമിയേയും മനുഷ്യനെയും ബാധിക്കുന്ന ഏതൊരു വിഷമത്തിലും വേദനിക്കുന്ന അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു പറ്റം മനുഷ്യര്‍ പതിച്ച പോസ്റ്ററുകളും അവര്‍ നടത്തിയ ജാഥകളുമല്ലാതെ കൂടംകുളം കേരളത്തിന്റെ വ്യാകുലതകളുടെ ഏഴയലത്തുപോലുമെത്തിയില്ല.
രാജ്യത്തോട്, ഭൂമിയോട് വരാനിരിക്കുന്ന തലമുറകളോട് അനീതി കാട്ടരുതെന്ന് മുദ്രാവാക്യം വിളിച്ച, കൂടംകുളം നിലയത്തിനെതിരെ അഹിംസാ മാര്‍ഗത്തില്‍ അടിയുറച്ച് സമരം ചെയ്ത മനുഷ്യ സ്നേഹികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നു-അതിനെ എതിര്‍ത്ത് ഒരു വരി പ്രസ്താവനപോലും ഒരു കോണില്‍ നിന്നും വന്നതായി കണ്ടില്ല. പകരം അണുനിലയം അല്ലാതെ നമ്മുടെ ഊര്‍ജക്കമ്മിക്ക് പരിഹാരമെന്ത് എന്ന ചോദ്യങ്ങള്‍, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ചില ത്യാഗങ്ങളൊക്കെ വേണ്ടേ തുടങ്ങിയ സാരോപദേശ പ്രസംഗങ്ങള്‍.
2
നാലു രാത്രി മുന്‍പ് ദല്‍ഹിയിലൊരു സമ്മേളന നഗരിക്ക് തീപിടിച്ച് 16 മനുഷ്യര്‍ വെന്തു മരിച്ചു. പടക്കം പൊട്ടിയാല്‍ പോലും അട്ടിമറിയെന്ന് ഭയക്കേണ്ട പട്ടണത്തില്‍ ഈ തീപ്പിടിത്തത്തെക്കുറിച്ച് യാതൊരു ദുരൂഹതയുമില്ല, ആശങ്കയുമില്ല^തീപിടിച്ചത് ഹിജഡകളുടെ സമ്മേളനപ്പന്തലിനായിരുന്നല്ലോ.സഹായം ചോദിച്ച് വിളിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല എന്നാണ് ദേഹമാസകലം പൊളളലേറ്റ് ആശുപത്രിത്തിണ്ണയില്‍ കിടക്കുന്ന പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.ദുരന്തം ഒഴിവാക്കുന്നതില്‍ വീഴ്ച കാണിച്ചവര്‍ക്കെതിരെ നടപടിയില്ല, പകരം സംഘാടകര്‍ക്കെതിരെ കേസ്.
ജീവശാസ്ത്രപരമായ പ്രത്യേകതകളുടെ പേരില്‍ സ്വന്തം കുടുംബങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട കുറെ മനുഷ്യരാണ് അവിടെ സമ്മേളിച്ചിരുന്നത്. വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി പ്രാര്‍ഥനകളുമായാണ് അവരവിടെ കൂടിയത്. ഉത്തരേന്ത്യന്‍ തീവണ്ടികളില്‍ ഭിക്ഷചോദിച്ചു വരുന്ന ശല്യങ്ങള്‍ എന്നാണ് ഹിജഡകള്‍ക്ക് മലയാളി കല്‍പ്പിക്കുന്ന അര്‍ഥം. കൃത്യമായ അഭിപ്രായമില്ലാത്തവരെ വിശേഷിപ്പിക്കാനും ആദ്യം മനസിലെത്തുക ഈ പേരു തന്നെ- തെക്കനേഷ്യയിലെ ഏതൊരു പരിസ്ഥിതി മനുഷ്യാവകാശ പ്രശ്നങ്ങളിലും കൃത്യമായ ഇരപക്ഷ നിലപാടെടുക്കുന്നവരാണ് ഈ സമൂഹം എന്ന് നെവര്‍മൈന്റ് മലയാളി എങ്ങിനെയറിയാന്‍?
2008ല്‍ രാജ്യത്തെ നടുക്കി ദല്‍ഹി സ്ഫോടനം നടക്കവെ അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ നാലു തവണ കുപ്പായം മാറ്റുന്ന തിരക്കിലായിരുന്നുവെങ്കില്‍ ചോരയില്‍ കുളിച്ചു കിടന്ന ദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ ആദ്യമോടിയെത്തിയവരില്‍ ഹിജഡക്കൂട്ടങ്ങളുണ്ടായിരുന്നുവെന്നും രക്തദാനത്തിന് സന്നദ്ധത അറിയിച്ച അവരെ ആശുപത്രിക്കാര്‍ അപമാനിച്ച് ഓടിക്കുകയായിരുന്നെന്നും എത്രപേരോര്‍ക്കാന്‍?
അരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്. ആണും പെണ്ണും അല്ലാത്തവരെങ്കില്‍ ഒന്നിനും കൊള്ളാത്ത കെട്ടവര്‍. അങ്ങിനെയുള്ളവര്‍ പഠിച്ചാലെന്ത്, കഴിച്ചാലെന്ത്? ജീവിച്ചാലെന്ത് ചത്താലെന്ത്
അരക്കെട്ടിലെ ലിംഗമല്ല, നെഞ്ചിന്‍കൂട്ടിനുള്ളില്‍ തുടിക്കുന്ന, അന്യന്റെ വേദന തിരിച്ചറിയുന്ന ഹൃദയമാണ് മനുഷ്യര്‍ക്ക് നിര്‍ബന്ധമായും വേണ്ടതെന്ന് എന്നാണു നമ്മള്‍ തിരിച്ചറിയുക?
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment