ചമയത്തിലെ ചില സൂത്രപ്പണികള്‍
നിങ്ങള്‍ക്കും സുന്ദരിയാകണ്ടേ? .ചമയത്തിലെ ചില പൊടിക്കൈകള്‍ ഇതാ. മുടികെട്ടുന്ന രീതിയിലും മേക്കപ്പിലുമൊക്കെ ചെറിയ സൂത്രപ്പണികള്‍ വരുത്തി ലുക്ക് തന്നെ മാറ്റാം.
കണ്ണുകളുടെ സൗന്ദര്യത്തിന്
കണ്ണുകളുടെ ഭംഗികൂട്ടാന്‍ കണ്‍പോളകളില്‍ വസ്‌ത്രത്തിന് യോജിക്കുന്ന രീതിയിലുള്ള ഐഷാഡോ പുരട്ടുക. കണ്‍പീലികളില്‍ മസ്‌കാര പുരട്ടി കറുപ്പു നിറം വര്‍ദ്ധിപ്പിക്കാം. ഐലൈനര്‍ ഉപയോഗിച്ച് കണ്‍പോളകള്‍ക്കും പീലികള്‍ക്കും മുകളിലൂടെ എഴുതുന്നത് സുന്ദരിയാക്കും, മാത്രല്ല കണ്‍പീലികളില്‍ താരന്‍ വരുന്നതും ഇതിലൂടെ തടയാം.
പുരികങ്ങള്‍
സ്‌ത്രീകള്‍ പുരികം ഷേപ്പുചെയ്‌ത് വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങളെ സുന്ദരിയാക്കും. പുരികം മുഖത്തിന് അനുയോജ്യമായ രീതിയില്‍ ആകൃതി വരുത്തിയാല്‍ ത്തന്നെ മുഖത്തിന് കാഴ്‌ചയില്‍ പുതുമ തോന്നും.
പുരുഷന്മാരുടെ കാര്യങ്ങളിലും കണ്ണുകളുടെയും മുഖത്തിന്റെയും ഭംഗിയില്‍ പുരികങ്ങള്‍ നല്ല പങ്കുവഹിക്കുന്നുണ്ട്. പെട്രോളിയം ജെല്ലി ഇടയ്‌ക്കിടെ പുരട്ടുന്നത് പുരികങ്ങള്‍ക്ക് നല്ലതാണ്.
ചുണ്ടിന്റെ സൗന്ദര്യം
ചുവന്ന ചുണ്ടുകള്‍ പെണ്‍കുട്ടിയെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. ചുണ്ടുകള്‍ക്ക് ലിപ്‌ലൈനര്‍ ഉപയോഗിച്ച് ഔട്ട്‌ലൈന്‍ കൊടുത്തശേഷം ലിപ്‌സ്റ്റിക്ക് ഇടാം. ലിപ്‌ഗ്ലോസ്‌വച്ച് കൂടുതല്‍ തിളക്കം നല്‌കുകയുമാവാം. ചുണ്ടിന് ചേരുന്ന നിറത്തിലുള്ള ലിപ്‌സറ്റിക്കുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
നില്‍ക്കുമ്പോഴും ശ്രദ്ധവേണം
നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നട്ടെല്ല് നിവര്‍ത്തി ഗമയില്‍ത്തന്നെ ആയിക്കോട്ടേ. അത് കാഴ്‌ചയില്‍ പ്രസന്നത തോന്നിക്കും. നിവര്‍ന്നു നില്‍ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. മാത്രമല്ല ബോള്‍ഡാണെന്ന് കാണിക്കുകയും ചെയ്യാം.
മുടികെട്ടുന്ന രീതി
മുടി പെണ്‍കുട്ടികളുടെ അഴകാണ്. ചിലര്‍ക്ക് ചുരുണ്ടമുടിയും മറ്റുചിലര്‍ക്ക് നീളന്‍മുടിയും ഒക്കെ ആയിരിക്കാം. എന്തായാലും മുടി നീട്ടിവളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. മുടി വെട്ടുമ്പോഴും ശ്രദ്ധിക്കണം. ഓരോരുത്തരുടെയും മുഖത്തിന് അനുയോജ്യമായ രീതിയില്‍ വേണം മുടിവെട്ടാന്‍. നീളന്‍ മുടിയുള്ളവര്‍ അറ്റം ഒരുപോലെ വെട്ടിയിടണം.
മുടികെട്ടുന്ന രീതികള്‍ കാഴ്‌ചയില്‍ത്തന്നെ മാറ്റം വരുത്തും. അതിനാല്‍ മുഖത്തിന് ഇണങ്ങുന്ന രീതിയിലുള്ള മുടിക്കെട്ടുകള്‍ സ്വീകരിക്കുക.
പൗഡറും ഭംഗിയും
കാഴ്‌ചയില്‍ ഭംഗിതോന്നാന്‍ പൗഡറിടുന്നത് നല്ലതാണ്. അതുകൊണ്ട് പ്രത്യേക ദോഷം ഒന്നും തന്നെയില്ല. മാത്രമല്ല, ഒരു ലുക്ക് തോന്നിക്കുകയും ചെയ്യും.
ചിരിയിലും ഭംഗിയുണ്ട്
ഒന്നു മനസ്സു തുറന്നു ചിരിക്കൂ. അതും നിങ്ങള്‍ക്ക് ഒരഴകല്ലേ...ചിരിയിലൂടെ ആരോഗ്യവും സംരക്ഷിക്കാം
പാദരക്ഷകള്‍
ചെരുപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. ഇട്ടിരിക്കുന്ന ചെരുപ്പ് യോജിക്കുന്നതല്ല എങ്കില്‍ ആ വിഷമവും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തും. ഉയരക്കുറവില്‍ വിഷമിക്കുന്നവര്‍ക്ക് ഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കാം.
ഇതൊക്കെയാണെങ്കിലും സൗന്ദര്യം കാണുന്നവരുടെ കണ്ണിലല്ലേ തീരുമാനമാകുക.
ശില്‍പ കെ. പുഷ്‌കരന്‍
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment