Tuesday, November 29, 2011

Re: [www.keralites.net] സുരക്ഷിതത്വം സംബന്ധിച്ച് എന്തു ഉറപ്പാണുള്ളത്?

 

ജപ്പാനില്‍ ഭൂകമ്പമുണ്ടായി ആണവ കേന്ദ്രം പോട്ടിയതോര്‍ത്ത്‌ തമിഴന്‍ ഞെട്ടുന്നു, മൂത്രമൊഴിക്കുന്നു.

ആറു മാസത്തിനുള്ളില്‍ 25 ഭൂകമ്പങ്ങളുണ്ടായ സ്ഥലത്ത്, ഒരു ഭൂകമ്പത്തില്‍ പൊളിഞ്ഞു പോകാവുന്ന ഡാമിന്റെ കീഴില്‍, മുപ്പത്തഞ്ചു ലക്ഷം ജനങ്ങള്‍ സമാധാനമായി ഉറങ്ങണം എന്ന് ശഠിക്കുന്ന തമിഴനു കൂടന്‍കുളത്തിന്റെ കാര്യത്തില്‍ ആവലാധിപെടാന്‍ എന്തവകാശം?

Jacob Joseph


From: Abhiyya <abhiyya@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, November 29, 2011 11:09 AM
Subject: [www.keralites.net] സുരക്ഷിതത്വം സംബന്ധിച്ച് എന്തു ഉറപ്പാണുള്ളത്?

 
ഉച്ഛിഷ്ടം വാങ്ങി വികസിതരാവുകയല്ല വേണ്ടത്
ഉദയകുമാര്‍ / പി.ബി. അനൂപ്
 
ആണവോര്‍ജ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്‍െറ ( People's Movement Against Nuclear Energy (PMANE) )കോ ഓഡിനേറ്റര്‍ എസ്.പി. ഉദയകുമാര്‍ 2001ല്‍ ജനകീയ സമരസമിതി കൂടംകുളം ആണവനിലയത്തിനെതിരെ സമരം ആരംഭിച്ചതുമുതല്‍ പ്രക്ഷോഭത്തിന്‍െറ മുന്നണിപ്പോരാളിയാണ്. നാഗര്‍കോവില്‍ സ്വദേശിയായ ഉദയകുമാര്‍ കേരള സര്‍വകലാശാലയില്‍നിന്നാണ് ബിരുദം നേടിയത്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടി. മിന്നെസോടാ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി ചെയ്തു. കൂടംകുളം ആണവനിലയത്തിനെതിരെ അതൃപ്തികള്‍ ഉയര്‍ന്നുതുടങ്ങിയ തൊണ്ണൂറുകളുടെ അവസാനകാലത്ത് ജോലിയുപേക്ഷിച്ച് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി സമരത്തില്‍ പങ്കാളിയായി.
ആണവനിലയത്തിനെതിരായ സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും സമരത്തിനെതിരെ ചില കോണുകളില്‍നിന്ന് ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഉദയകുമാര്‍ നയം വ്യക്തമാക്കുന്നു.
ആണവനിലയം നവംബര്‍ അവസാനത്തോടെ കമീഷന്‍ ചെയ്യുമെന്ന് ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആണവനിലയവുമായി മുന്നോട്ടു പോകും എന്ന ഉറച്ച നിലപാടിലാണ്. എന്തായിരിക്കും സമരത്തിന്‍െറ ഭാവി?
കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കുരുതിക്ക് കൊടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ്. ഈ ജനശക്തിയെ അവഗണിച്ച് അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ? ഞങ്ങള്‍ ഒരുപക്ഷേ പട്ടിണി കിടന്ന് മരിക്കുമായിരിക്കാം. എന്നാലും കൊല്ലാന്‍ തലകുനിച്ച് മുട്ടുമടക്കിനിന്നുതരില്ല. സംസ്ഥാനവ്യാപകമായി പ്രതിഷേധം ആരംഭിക്കും. കോണ്‍ഗ്രസൊഴികെ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഞങ്ങള്‍ക്കൊപ്പമാണ്. അതുകൊണ്ട്, എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയായിരിക്കും ഇനിയുള്ള സമരം.
95 ശതമാനം പണികളും പൂര്‍ത്തിയായ സാഹചര്യത്തില്‍ ആണവനിലയം അടച്ചുപൂട്ടണം എന്ന് പറയുന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്‍േറത്. 13,171 കോടി രൂപയാണ് പദ്ധതി ചെലവ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ നിലപാടിനെ എങ്ങനെ കാണുന്നു?
ജനാധിപത്യം എന്താണെന്ന് മന്‍മോഹന്‍ സിങ്ങിനെ ആരെങ്കിലും ഇനിയെങ്കിലും പഠിപ്പിക്കണം. ജനങ്ങളാണ് വലുത്, ജനങ്ങളുടെ പ്രശ്നങ്ങളാണ് വലുത്. കൂടംകുളം ആണവനിലയത്തിന്‍െറ പണികള്‍ നിര്‍ത്തിവെക്കാമെന്ന് തമിഴ്നാട്ടിലെ സര്‍വകക്ഷി സംഘത്തിനും സമരസമിതിക്കും മന്‍മോഹന്‍ സിങ് കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയതാണ്. ഈ ഉറപ്പ് വിശ്വസിച്ച് ഞങ്ങള്‍ സമരം നിര്‍ത്തിവെക്കുകയും ചെയ്തു. ആണവനിലയത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും നിലപാട് മാറ്റി. തമിഴ്നാട് സര്‍ക്കാറിന്‍െറ പ്രമേയത്തെയും തമിഴ്നാടിനെയും അപമാനിച്ചു. സമരം പുനരാരംഭിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. ഒരു ദുരന്തത്തില്‍ എല്ലാം അവസാനിക്കുന്നതിലും നല്ലതല്ളേ ആര്‍ക്കും ഒന്നും നഷ്ടപ്പെടാന്‍ ഇടയാക്കാതെ ആണവനിലയം അടച്ചുപൂട്ടുന്നത്? പിന്നെ കോടികളുടെ കണക്കിന്‍െറ കാര്യം. കൂടംകുളത്തിനായി ചെലവഴിച്ചു എന്ന് പറയപ്പെടുന്ന കോടികളുടെ എത്രയോ മടങ്ങാണ് 2ജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതികളിലൂടെ രാജ്യത്തിന് നഷ്ടമായത്.
കേന്ദ്ര സര്‍ക്കാര്‍ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടല്ളോ?
സമരസമിതിയുമായും തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 15 അംഗ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് പ്രധാനമന്ത്രി വാക്കുതന്നത്. ഈ സമിതിയില്‍ കേന്ദ്ര സര്‍ക്കാറിന്‍െറയും തമിഴ്നാടിന്‍െറയും സമരസമിതിയുടെയും അംഗങ്ങള്‍ ഉണ്ടാകുമെന്നും മന്‍മോഹന്‍ സിങ് ഉറപ്പു തന്നിരുന്നു. എന്നാല്‍, ഈ വാഗ്ദാനം ലംഘിച്ച് കേന്ദ്ര സര്‍ക്കാറിന് അനുകൂല റിപ്പോര്‍ട്ട് എഴുതുന്ന ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. ഞങ്ങള്‍ ഈ സമിതിയെ അംഗീകരിക്കുന്നില്ല.
കൂടംകുളം ആണവനിലയത്തിന്‍െറ സുരക്ഷാ ഭീഷണി തമിഴ്നാടിനെപ്പോലെ കേരളവും നേരിടുന്നുണ്ട്. എങ്കിലും, കേരളസര്‍ക്കാര്‍ ഈ സമരത്തെയും ഇത് മുന്നോട്ടുവെക്കുന്ന ആശങ്കയെയും അവഗണിക്കുകയല്ളേ?
തീര്‍ച്ചയായും. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് എന്ന യജമാനനോടുള്ള വിധേയത്വമാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറിന്. കേന്ദ്ര സര്‍ക്കാറിനെ പിണക്കാന്‍ കേരളത്തിന് കഴിയില്ല. അതുകൊണ്ടുതന്നെ കേരള സര്‍ക്കാര്‍ ഈ പ്രശ്നം കണ്ടില്ളെന്ന് നടിക്കുകയാണ്. കൂടംകുളം ആണവനിലയത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ അതിന്‍െറ കെടുതികള്‍ കേരളത്തിന്‍െറ പകുതിയിലേറെ ഭാഗത്തെ ബാധിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളവും കൂടംകുളം ഒരു വലിയ ഭീഷണിയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്‍െറ പൊതുസമൂഹം ഈ വൈകിയ വേളയിലെങ്കിലും ഉണര്‍ന്നേമതിയാകൂ. ജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ഇനിയെങ്കിലും മൗനംവെടിയണം. ഇപ്പോള്‍ മലയാളികളും സമരത്തില്‍ പങ്കാളികളാകാന്‍ ഇവിടേക്ക് വരുന്നുണ്ട്. കേരള നിയമസഭയിലും കൂടംകുളം ആണവനിലയത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസിനോട് സമരത്തില്‍ പങ്കെടുക്കാനും അപേക്ഷിച്ചിട്ടുണ്ട്.
സമരത്തില്‍ ക്രിസ്ത്യന്‍ സഭയുടെ ഇടപെടലുണ്ടെന്നാണല്ളോ പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ വിലയിരുത്തല്‍. സമരത്തിന് ചില അമേരിക്കന്‍ കമ്പനികളുടെ പരോക്ഷ പിന്തുണയുണ്ടെന്നും ആരോപണങ്ങളുണ്ടല്ളോ?
ക്രിസ്ത്യന്‍ സഭയുടെ പിന്തുണയുണ്ടെന്ന ആരോപണം ഈ സമരത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ ഗൂഢാലോചനയുടെ ഭാഗമാണ്. ഈ സമരത്തിന് സഭയുമായി ഒരു ബന്ധവുമില്ല. എല്ലാ ജാതിമതസ്ഥരും ഈ സമരത്തില്‍ പങ്കെടുക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് അവരിലേറെയും. ഞങ്ങള്‍ ആരില്‍നിന്നും ഒരു പൈസയും വാങ്ങുന്നില്ല. ആരുടെ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുമില്ല.
ആണവനിലയത്തിന്‍െറ സുരക്ഷിതത്വം സംബന്ധിച്ച് ഒരാശങ്കയും വേണ്ട എന്ന് ശാസ്ത്രലോകം ഉറപ്പിച്ചുപറയുന്നുണ്ടല്ളോ?
സുരക്ഷിതത്വം സംബന്ധിച്ച് എന്തു ഉറപ്പാണുള്ളത്? സര്‍ക്കാര്‍ നടത്തിയ സുരക്ഷിതത്വം സംബന്ധിച്ച പഠനങ്ങളും ആണവനിലയം സ്ഥാപിച്ച സ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തല്‍രേഖകളും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ആണവനിലയം സുരക്ഷിതമാണെന്ന് ജനങ്ങള്‍ വിശ്വസിക്കേണ്ടത്?. നിലയത്തിന്‍െറ നിര്‍മാണത്തില്‍ പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. പ്രകൃതിയോ മനുഷ്യനോമൂലമുള്ള ഒരു ദുരന്തത്തെയും അതിജീവിക്കാന്‍ ഈ ആണവനിലയത്തിനാകില്ളെന്ന് റഷ്യന്‍ സര്‍ക്കാറിന്‍െറതന്നെ പഠനങ്ങള്‍ പറയുന്നു. ചെര്‍ണോബിന്‍ ദുരന്തത്തിനുശേഷം ഒരു ആണവനിലയംപോലും റഷ്യ നിര്‍മിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടാത്തത് നമ്മുടെ തലയില്‍ കെട്ടിവെക്കുകയാണ്.
''നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായ ഈ അവസാന നിമിഷത്തിലാണോ സമരം? ഇത്രയും കാലം ഇവരെല്ലാം എവിടെയായിരുന്നു?'' പൊതുവേ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വിമര്‍ശമാണിത്?
ചെറുത്തുനില്‍പ് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഫുകുഷിമ ദുരന്തത്തിനു ശേഷമാണ് ഈ പ്രതിഷേധം ശക്തമായത്. ആണവ ദുരന്തത്തിന്‍െറ ആഴത്തെക്കുറിച്ച് ജനങ്ങള്‍ ശരിക്കും മനസ്സിലായത് ഫുകുഷിമ ദുരന്തത്തിന് ശേഷമാണ്. ഫുകുഷിമക്ക് സമാനമായ ദുരന്തമുണ്ടായാല്‍ പന്ത്രണ്ടു ലക്ഷം ജനങ്ങളെ മുപ്പതുകിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴിപ്പിക്കേണ്ടിവരും. നമുക്ക് എങ്ങനെ ഒഴിപ്പിക്കാനാകും? എവിടേക്ക് ഒഴിപ്പിക്കനാകും? പിന്നെ, വൈകിയെങ്കിലും ശക്തമായ ചെറുത്തുനില്‍പുണ്ടായില്ളേ. ഒരിക്കലും ഉണ്ടാകാത്തതിനെക്കാള്‍ നല്ലതല്ളേ അത്?
സൂപ്പര്‍പവര്‍ പദവിയിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍കൂടി പരിഗണിക്കപ്പെടേണ്ടേ?
7500 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ത്തീരമുള്ള ഈ രാജ്യത്ത്, 365 ദിവസവും നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഈ രാജ്യത്ത് സൗരോര്‍ജവും വേലിയേറ്റത്തില്‍നിന്നുള്ള വൈദ്യുതിയും ഉള്‍പ്പെടെ എത്രയെത്ര ബദല്‍ ഊര്‍ജമാര്‍ഗങ്ങളുണ്ട്. നമ്മള്‍ നമ്മുടേതായ വഴി കണ്ടെത്തണം. അല്ലാതെ വികസിത രാജ്യങ്ങളുടെ ഉച്ഛിഷ്ടം വാങ്ങി വികസിതരാവുകയല്ല വേണ്ടത്.
 
 


 
With Regards

Abi
Fun & Info @ Keralites.net
 
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment