നെടുവീര്‍പ്പുകള്‍ക്കിടയിലെ രൂപയുടെ മൂല്യം
സൌഹൃദങ്ങള് നിഫ്ടി-സെന്‍സെക്സ് പോലെയാണെന്ന് പറഞ്ഞത് ഹിഷാമാണ്. എന്ന് വെച്ചാല്‍ ഏതു സമയത്തും കയറി വരാമെന്നും ഇറങ്ങിപ്പോകാമെന്നും.ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഓളപ്പരപ്പുകളിലേക്ക് നോക്കി അവനിതു പറയുമ്പോള്‍ കണ്ണീര്‍ പൊടിഞ്ഞില്ലെന്നേ ഉള്ളൂ. ദുഖാര്ദ്രമായിരുന്നു അവന്റെ വാക്കുകള്‍. കേട്ട് നിന്ന ഞങ്ങള്‍ മൂന്നു പേര്‍ക്ക് സങ്കടത്തെക്കാളേറെ ചിരിയാണ് വന്നത്. അവന്റെ സങ്കടത്തിനു പിന്നിലെ കഥയിങ്ങനെ:
ഒരൊഴിവ് ദിനത്തിന്റെ ആലസ്യത്തിലേക്കാണ് ഹിഷാമിന്റെ ഫോണ്‍ തുരു തുരാ ശബ്ദിച്ചത്. കോട്ടുവായിട്ടു മൂരിനിവര്ന്നു നോക്കിയപ്പോ അങ്ങേ തലയ്ക്കല്‍ അജ്മല്‍. പിന്നീട് അല്‍പ നേരം നിശബ്ദതയായിരുന്നു. ഗാനമേളക്ക് മുമ്പുള്ള ഹാര്‍മോണിയം ടെസ്റ്റ് പോലെ പല ടോണുകളില്‍ ഹലോ.. ഹലോ.. ഹലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു ഹിഷാം. അര്ജന്റായിട്ടു നിന്നെയൊന്നു കാണണം എന്ന് മാത്രം നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു അജ്മല്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നലെ രാത്രി കൂടി നേരിട്ട് കണ്ടപ്പോള് പറയാതിരുന്ന എന്ത് കാര്യമാണ് പൂരങ്ങളുടെ പൂരപ്പെരുമ പറയുന്നവന് വന്നു പെട്ടിരിക്കുന്നത്. ഹിഷാം ആലോചിച്ചു. ഒരു രാത്രി അവന്റെ ജീവിതത്തില്‍ എന്ത് മാറ്റമാണുണ്ടാക്കിയിരിക്കുന്നത്?
ഹിഷാമിന് മള്‍ട്ടി നാഷണല്‍ കമ്പനിയിലെ കണക്കപ്പിള്ള ജോലി. അത് കൊണ്ട് തന്നെ പെറ്റി കാഷ് കാണും കയ്യില്‍ എന്നത് സുഹൃത്തുക്കള്‍ക്കിടയിലെ പരസ്യമായ രഹസ്യം. കടത്തനാടന്‍ ഉമ്മയുടെയും ബാപ്പയുടെയും രണ്ടു പെണ്‍കുട്ടികളടക്കമുള്ള കുടുംബത്തിലെ ഇളയ ചേകവര്‍. നാട്ടില്‍ പറയത്തക്ക പ്രാരാബ്ദങ്ങളും ബാധ്യതകളുമില്ല. പെണ്ണ് കെട്ടാത്തത് കൊണ്ട് പ്രത്യേകിച്ചും. ബാപ്പ ഷാര്‍ജ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (SEWA) ജീവാത്മാവും പരമാത്മാവുമായിരുന്നു ഒരു കാലത്ത്. കൂടെയുള്ള ലവാണ്ടന്മാര്‍ക്ക് കണക്കു കൂട്ടാന്‍ കൈകള്‍ മാത്രമല്ല കാലുകള്‍ കൂടി വേണ്ടി വരുമെന്ന അവസ്ഥ മുതലാക്കി അക്കൌണ്ട്സ് ഹെഡ് വരെയായിത്തീര്‍ന്ന പഴയ മീറ്റര്‍ നോട്ടക്കാരന്‍. ഹിഷാമിന് വേണ്ടിയുള്ള പെണ്ണ് കാണലില്‍ മാത്രം അദ്ദേഹത്തിന് കണക്കുകള്‍ പിഴച്ചു പോയി. ഹിഷാമിന്റെ ഇരുപത്തിയന്ജാം പിറന്നാളില്‍ തുടങ്ങിയ പെണ്ണുകാണല്‍ ചടങ്ങുകള്‍ രണ്ടാം വാര്‍ഷികവും കഴിഞ്ഞു ഗംഭീരമായി മുന്നേറുന്നു. രണ്ടു ലീവുകളിലായി 14 (അനൌദ്യോഗിക കണക്കു പ്രകാരം) എണ്ണം അവനും പിന്നെ കുടിച്ചു തീര്‍ത്ത ചായകള്‍ക്ക് മാത്രമറിയാവുന്ന കണക്കുകളുമായി അവന്റെ പെങ്ങന്മാരും എപ്പിസോഡുകള്‍ പിന്നിടുന്നു. അതിലൊരുത്തിക്ക് സ്ത്രീധനമായി കൊടുത്ത സ്വിഫ്ടിലാണ് 'സത്യാന്വേഷണ പരീക്ഷണ' യാത്രകള്. സ്വിഫ്ടുകാരിയുടെ കണ്ണുകള്‍ പള്ളി മിനാരത്തിലെ സ്പീക്കറുകള്‍ പോലെ ഒന്ന് തെക്കോട്ടെങ്കില്‍ മറ്റേത് വടക്കോട്ടെന്ന മട്ടിലാണ്. അത്രയ്ക്കുണ്ട് പൊരുത്തം! ആ 'പൊരുത്ത'ത്തിന് ബാപ്പാന്റെ പൊരുത്തമാണാ സ്വിഫ്ടെന്നു ഹിഷാം. അവള്‍ക്കാണത്രെ കണ്ണട വെക്കാത്ത പെണ്‍കുട്ടിയെ വേണം ഹിഷാമിന് എന്ന സ്റ്റാര്‍ മാര്‍ക്കില്ലാത്ത കണ്ടിഷന്. ആഞ്ജലീന ജൂലിയുടെ വടകര വേര്‍ഷനായ രണ്ടാമത്തവളുടെ 'കണ്ടീഷന്‍സ്' മീറ്റ് ചെയ്യുന്നതിലും ഭേദം തമിഴ്മക്കളെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം കുടിപ്പിച്ചു വറ്റിക്കുന്നതാണെന്നും അവന്‍ നെടുവീര്‍പ്പോടെ പറയുന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment