ഓര്‍മയിലെ ഓണം
"..ഓര്‍മയിലെ ഓണം ........."..ക്ഷണിക്ക പെടാത്ത അഥിതിയെ പോലെ കടന്നുവന്നു മരണം അച്ചനെ കൊണ്ടുപോകുമ്പോള്‍
അമ്മുവിന് വയസ്സ് ഏഴ് ,,, രണ്ടുമുറി മാത്ത്രമുള്ള ഓലപ്പുരയില്‍ ജീവനറ്റ അച്ചന്റെ ശരീരത്തില്‍ കെട്ടിപ്പുണര്‍ന്നു അമ്മ നിലവിളിക്കുന്നു
അമ്മു കരഞ്ഞില്ല .....ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്കാണ് അച്ചന് യാത്രയായതെന്നു അമ്മു അറിഞ്ഞിരുന്നില്ല
സഹതാപത്തിന്റെ മുഖങ്ങളായിരുന്നു അമ്മുവിനുച്ചുറ്റും.....കിഴക്കുവശത്തെ മുവാണ്ട്ടന് മാവ് ഒരു ഏങ്ങലടിയുടെ ശബ്ദത്തോടെ
ചരിഞ്ഞു വീണു ....ചിതയിലേക്ക് അച്ചനെ എടുത്തപ്പോള്‍ അമ്മുവിനെ മാറോട് ചേര്‍ത്ത് പിടിച്ചു അമ്മ തേങ്ങി .......
ദുരിതങ്ങളുടെ ദിനങ്ങളായിരുന്നു അമ്മുവിന്റെ കൂട്ടുകാര്‍ .....കിലുക്കം പെട്ടി പോലുള്ള അമ്മയുടെ ചിരി അമ്മു പിന്നെ കണ്ടിട്ടില്ല
വറ്റി വരണ്ട പുഴപോലെയായിരുന്നു ആ മുഖം .....കറുക വയല്‍ കൊണ്ട് മൂടപ്പെട്ട അച്ചന്റെ കുഴിമാടത്തില്‍ നോക്കി അമ്മ
വിധിയെ ശപിച്ചു ,,,,,അച്ഛനില്ലാത്ത ആദിയത്തെ ഓണം അമ്മുവിന് സങ്കടത്തിന്റെ പൂക്കളമൊരുക്കി ......അമ്മു ഓര്‍ക്കുന്നു
കഴിഞ്ഞ ഓണദിനങ്ങള്‍....കത്തി തീരാറായ മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത പ്രകാശത്തില്‍ അമ്മയുടെ മടിയിലിരുന്നു അച്ചനെ
നോക്കിയിരുന്നത് .......പുത്തനുടുപ്പിന്റെ മണവുമായി അച്ചന് വന്നതും ,അമ്പലത്തില്‍ പോയതും ,മടിയിലിരുത്തി ചോറുട്ടിയതും,
അങ്ങനെ....... വര്‍ഷ കാലങ്ങളും വസന്ത കാലങ്ങളും അമ്മുവിന് ആശംസകള്‍ അര്‍പ്പിച്ചു കടന്നുപോയ് ......ജീവിതത്തോടു
പൊരുതി സ്വപ്ന തുല്യമായ ഒരുജീവിതം അമ്മുവിന് കിട്ടിയപ്പഴും അമ്മ ചിരിച്ചില്ല ..ചിരിച്ചാല്‍ തന്നെ ദുഖത്തിന്റെ ഒരു നിഴല്‍
തെളിഞ്ഞു നില്‍ക്കുന്നത് പോലെ ,,,,,അമ്മു ഇന്നും ജീവിക്കുന്നു ആ അമ്മയോടൊപ്പം അച്ചന്റെ ഓര്‍മകളില്‍ ,,,,,,,,,,,,,,,,,
Prasoon K . Pgmail™♥
║▌│█║▌║│█║║▌█ ║▌
╚»+91 9447 1466 41«╝
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment