Wednesday, September 28, 2011

[www.keralites.net] വംഗാരി മാതായ്‌

 

വംഗാരി മാതായ്‌


നൊബേല്‍ പുരസ്കാരം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത ഡോ.വംഗാരി മാതായ്‌ (71) അര്‍ബുദ ബാധയെത്തുടര്‍ന്ന്‍ നെയ്റോബിയിലെ ആശുപത്രിയില്‍ സെപ്തം-25 ന് അന്തരിച്ചു. പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ അവകാശ സംരക്ഷണം എന്നിവ ജീവിത വ്രതമാക്കിയ ആ മഹതി ഇനി ഓര്‍മ്മകളില്‍...


1977-ല്‍ സ്വന്തം വീട്ടുമുറ്റത്ത്‌ ഒന്‍പതു വൃക്ഷത്തൈ നട്ടുകൊണ്ട് മാതായ്‌ ആരംഭിച്ച ' ഗ്രീന്‍ ബെല്‍റ്റ്‌ ' എന്ന സംഘടനയിലൂടെ കെനിയയിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലുമായി 3 കോടിയിലേറെ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുകയുണ്ടായി.


ലോകത്തെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരവും പ്രചോദനവുമായിരുന്നു 2004-ല്‍ മാതായ്‌ക്കു ലഭിച്ച നൊബേല്‍. " ഒരു ചെടി നടുമ്പോള്‍ നാം സമാധാനത്തിന്റെ ഒരു വിത്ത്‌ പാകുകയാണ് " എന്നായിരുന്നു നൊബേല്‍ പുരസ്കാരം നേടിയപ്പോള്‍ മാതായ്‌യുടെ ആദ്യ പ്രതികരണം.


നെയ്റോബിയിലെ ഉരുഹി പാര്‍ക്കില്‍ 62 നില കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്തു വിജയം നേടി. 1992-ല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റു; ജയിലവാസമനുഭവിച്ചു.


ഇന്ത്യ സമ്മാനിക്കുന്ന രാജ്യാന്തര ധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്‌റു പുരസ്കാരം (2005), സമാധാനം, നിരായുധീകരണം, വികസനം എന്നീ രംഗങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം (2006) എന്നിവയും നേടിയിട്ടുണ്ട്.

Regards,
അരുണ്‍ വിഷ്ണു G.R


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment