Thursday, September 29, 2011

[www.keralites.net] Idea Star Stinker - തനിയാവര്‍ത്തനം തുടര്ന്നുകൊണ്ടെയിരിക്കും

 

There is an English saying...
"You can FOOL all   people for some  time, some people for all the time, but NOT all people for all the time"

ഇതില്‍ രണ്ടാമതായി പറഞ്ഞിരിക്കുന്ന തത്വം പ്രയോഗിച്ചാണ്  ഏഷ്യാനെറ്റ്‌  "വല" വീശികൊട്ണ്ടിരിക്കുന്നത്‌.  "ഐഡിയ സ്റ്റാര്‍ സ്ടിന്കര്‍" എന്ന പരിപാടിയാണ് ഞാന്‍ ഉദ്ദേശിക്കുന്നത് . അത് ഇപ്പോള്‍ സീസണ്‍  സിക്സ് വരെ എത്തിനില്‍ക്കുന്നു !!!  ദീപസ്തംഭം മഹായിസച്ചരിയം നമുക്കും കിട്ടണം പണം അതാണല്ലോ ആപ്തവാക്യം."  എസ്സെമെസ്"  ആണ് പ്രധാന ആയുധം. ഒരുകോടി രൂപ മോഹിച്ചു ഒന്നൊന്നര വര്‍ഷം കഠിനാധ്വാനം ചെയ്തുള്ള ഒരു ജീവിതം. "സിമ്പതി" കിട്ടുവാന്‍ വേണ്ടി ഒരു വികലാന്ഗന്‍ "കന്റെസ്ടന്റ്സ്" ന്റെ പട്ടികയില്‍ നിര്‍ബന്ധമായും ഉണ്ടാവും.അത് ഒരു  സിനിമോള്‍ ആകാം ഇമ്രാന്‍, ബാബു... അങ്ങനെ പോകുന്നു ആ പട്ടിക.  അവരെ ആദ്യം പുകഴ്ത്തും - ഒഴുകുന്നു സിമ്പതി  എസ്സെമസ്സുകള്‍ !!!.  ഒരു ബ്രോയിലര്‍ കോഴിയെ വളര്‍ത്തുന്നത് പോലെ അവസാനം വരെ അവരെ പ്രോത്സാഹിപ്പിച്ചു

കഴിയാവുന്നെടതോളം അവരെ ഉപയോഗിച്ച് മണ്ടന്മാരായ ടീവീ പ്രേക്ഷകരില്‍നിന്നു പണം പിഴിഞ്ഞെടുക്കുന്നു. ഒരു  സെമിഫയിനല്‍ സ്റ്റേജ് എത്തിയാല്‍ അവരെ കൊന്നു ഏഷ്യാനെറ്റും ജഡിജി മാരുംകൂടി ശാപ്പിടുന്നു.  ഈ കളി തുടങ്ങിയിട്ട് നാള്‍ എത്രയായി? നാടും വീടും വിട്ടു ഗള്‍ഫുരാജ്യംഗളില്‍ അരിഷ്ടിച്ച് ജീവിക്കുന്ന, അല്പം ആശ്വാസത്തിന് വേണ്ടി മലയാളം ടീവീ ചാനലുകളെ അഭയംപ്രാപിക്കുന്ന പ്രവാസി മലയാളികളാണ് ഇവരുടെ പ്രധാന ഇര.  നിങ്ങള്‍ അയക്കുന്ന ഓരോ എസ്സെമെസ്സുകള്‍ക്കും ഒരു  "ഓട്ട കാലണ"യുടെ വിലപോലുമില്ല എന്നോര്‍ക്കുക.   മണ്ടന്മാരായ മലയാളികള്‍  ഉള്ളെടത്തോളംകാലം ഈ "ഐഡിയ-ഏഷ്യാനെറ്റ്‌" തനിയാവര്‍ത്തനം തുടര്ന്നുകൊണ്ടെയിരിക്കും.

എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്നാ അഹംഗാരവുമായി ആരെയും കൂസാതെ, കാണിക്കാനും കാണാനും ഒന്നും ഇല്ലെങ്കിലും, പ്രെക്ഷകെരെ അന്ധാളിപ്പിക്കുന്ന വൈകൃത വേഷവിവിധാനങ്ങളും മലയാളത്തെയും ഇന്ഗ്ലീഷിനെയും ഒരുപോലെ വധിക്കുന്ന,   പെണ്ണുങ്ങള്‍ക്ക്‌ ചേരാത്ത വിധത്തിലുള്ള അട്ടഹാസ ചിരിയുമായി എത്തുന്ന ഒരു അവതാരക. കണ്ണിനും കാതിനും ഒരുപോലെ അരോചകം. ശ്രുതിയും സംഗതികളും കയ്യില്പ്പിടിട്ചിരിക്കുന്ന കുറെ ജഡ്ജിമാര്‍. കണ്ടു കണ്ടു മടുത്തു. അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുവാന്‍ ദിവസക്കൂലിക്ക് വാടകയ്ക്ക്  എടുത്ത കുറെ "കയ്യടി" കാണികള്‍ !!! ഇതാണ്   "IDEA STAR STINKER"

മനോജ്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment