Friday, September 30, 2011

[www.keralites.net] ജനസംഖ്യയോ നമ്മുടെ പ്രശ്നം?

 

സുഹ്ര്തുക്കളെ,
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സമിതി എന്ന പേരില്‍ വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ തട്ടി കൂട്ടിയ കമ്മീഷന്റെ റിപോര്ടിനെ  കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളം ഒന്നടക്കം നടന്നു കൊണ്ടിരിക്കുകയാണല്ലോ. നാടിന്റെ നാനാ ഭാഗത്ത്‌ നിന്നും എതിര്‍പ്പുകള്‍ വന്നിട്ടും പാലം കുലുങ്ങിയാലും കോരന്‍ കുലുങ്ങില്ല എന്ന മനോഭാവവുമായി   കൃഷ്ണയ്യര്‍   അനങ്ങാപ്പാര  നയം  സ്വീകരിക്കുകയാണ് . പക്ഷെ നമ്മള്‍ ശരിക്കും മനസ്സിലാക്കേണ്ട, അധികാരികള്‍ കണ്ണ് തുറക്കേണ്ട ചില വസ്തുതകള്‍ കൂടെ ഉണ്ട്. അതിലേക്കു ഒന്ന് കണ്ണോടിക്കുകയാണ് ഇവിടെ. 
സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജനന നിയന്ത്രണവും കുട്ടികളെ കൊല്ലലും ആണ് കമ്മീഷന്‍ പരിഹാരമായി കാണുന്നത്. പക്ഷെ ബുദ്ടിയുള്ള സമൂഹം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ലോകത്തില്‍ ഇന്ത്യയും ചൈനയും ഉള്‍കൊള്ളുന്ന വന ജന ശക്തികള്‍ ലോകാടിസ്ഥാനത്തില്‍ മുന്നേറാനുള്ള പ്രധാന കാരണം ഇവിടത്തെ ജന സംഖ്യ തന്നെ ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നാണയ സ്രോദസ്സ് നമ്മുടെ മാനവ ശേഷി ആണ്. ലോകത്തുള്ള ഏതു വന്‍ ശക്തികളുടെ ഏതു സംരംഭങ്ങളിലും നമ്മുടെ ആളുകള്‍ വന്‍ സംഭാവനകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട്   തന്നെ ഇന്ത്യയുടെ പ്രതീക്ഷ തന്നെ നമ്മുടെ രാജ്യത്ത് വളര്‍ന്നു വരുന്ന കുട്ടികളില്‍ ആണ്. ഈ കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന്‍? ഇനി ആരെയെങ്കിലും കൊന്നു കൊണ്ട് മാത്രമേ ഈ ഉന്നമനം സാദിക്കൂ എന്ന് കമ്മീഷന്‍  വിശ്വസിക്കുന്നു എങ്കില്‍ അത് കൃഷ്ണയ്യര്‍  ഉള്‍കൊള്ളുന്ന 80 ഉം 85 ഉം കഴിഞ്ഞ വൃദ്ദര്‍ ആകുന്നതല്ലേ കുട്ടികളെ കൊല്ലുന്നതിലും നല്ലത്?  വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെക്കാള്‍ സമൂഹത്തെ സേവിക്കാന്‍ വയസ്സന്‍ പടക്ക് സാദിക്കും എന്നാണോ കൃഷ്ണയ്യര്‍ വിശ്വസിക്കുന്നത്? 
നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മുടെ മാനവ ശേഷി. ഇന്ത്യയുടെ വളര്‍ച്ച തന്നെ ഈ മാനവ ശേഷിയുടെ പിന്‍ ബലത്തില്‍  ആണ്. അതെ സമയം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം ഉദ്ദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അഴിമതിയും. നമ്മുടെ രാജ്യത്തിന്റെ സമ്പത്തില്‍ നല്ല ഒരു ശതമാനം ആണ് അഴിമതിയിലൂടെ ഉദ്ദ്യോഗസ്ഥര്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വസ്തമായ സ്രോടസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയില്‍ സര്‍ക്കാര്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്ന പണത്തിന്റെ 40 % ഉദ്ദ്യോഗസ്ഥര്‍ പല വഴികളിലായി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപ്പോള്‍ രാജ്യത്തിന്റെ ഉന്നമനത്തിനായി ചെയാവുന്ന ഏറ്റവും നല്ല മാര്‍ഗം അഴിമതിക്കാരെ നിര്‍മാര്‍ജനം ചെയ്യലാണ്.
അപ്പോള്‍ കുട്ടികളെ കൊല്ലാന്‍ വേണ്ടി കമ്മീഷനെ  വെച്ച് തീരുമാനം എടുപ്പിക്കുന്ന സര്‍ക്കാരിനും ബുദ്ദി ജീവികള്‍ എന്ന് സ്വയം നടിച്ചു വിഡ്ഢിത്തം വിളമ്പുന്ന കമ്മീഷനും ആദ്യം ചെയ്യേണ്ടത് അഴിമതിക്കാരെ നിലക്ക് നിര്‍ത്താനുള്ള അര്‍ത്ഥവത്തായ നിയമം ഉണ്ടാക്കുകയാണ്. അഴിമതി നടന്നതായി തെളിഞ്ഞാല്‍ അഴിമതി നടത്തിയവന്റെ ഒരു വിരലിന്റെ കഷ്ണം മുറിച്ചു മാറ്റും എന്നൊരു നിയമം എങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടായാല്‍ ഇവിടത്തെ 90 % അഴിമതിയും നമുക്ക് അവസാനിപ്പിക്കാന്‍ കഴിയും. നാണക്കേട്‌ കരുതി എങ്കിലും ഈ പരിപാടി ഭൂരിഭാഗം ഉദ്യോഗസ്ഥരും അവസാനിപ്പിക്കും. പക്ഷെ ഇത്തരം നിര്‍മാനാത്മക മേഖലകളിലൊന്നും ശ്രദ്ദിക്കാതെ കുട്ടികളെ കൊല്ലാന്‍ നിര്‍ദേശിക്കുന്ന കമ്മീഷനെ കുറിച്ച് വിഡ്ഢി പ്പട എന്നല്ലാതെ എന്ത് പറയാന്‍?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment