Thursday, September 29, 2011

[www.keralites.net] കേരള സ്‌ട്രൈക്കേഴ്‌സ്

 

മോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നയിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്റെ ടീമിനും താരപ്പകിട്ട് ഏറെയാണ്. വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തിനൊപ്പം സഹോദരന്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. സിനിമയില്‍ വെറുതെ മുഖം കാണിച്ചവര്‍ക്കൊന്നും സിസിഎല്ലില്‍ കയറി കളിയ്ക്കാന്‍ പറ്റാത്ത വിധമാണ് നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. മൂന...്ന് സിനിമകളിലെങ്കിലും നായകന്മാരായി അഭിനയിച്ച് ആറ് നടന്‍മാരെങ്കിലും ഓരോ ടീമിലും ഉണ്ടാവണം. ബാക്കിയുള്ള അഞ്ച് കളിക്കരാ്# ചുരുങ്ങിയത് അഞ്ച് സിനിമകളില്‍ ക്യാരക്ടര്‍ വേഷം അവതരിപ്പിച്ചിരിയ്ക്കണമെന്ന നിബന്ധനയുമുണ്ട്.

ജനുവരി 21ന് ഹൈദരാബാദില്‍ ടോളിവുഡ് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്‌സിനെ നേരിട്ടുകൊണ്ടാണ് കേരള സ്‌ട്രൈക്കേഴ്‌സ് സിസിഎല്ലില്‍ അരങ്ങേറുക. 26ന് ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഹീറോസിനെ മോഹന്‍ലാലിന്റെ ടീം നേരിടും. തൊട്ടടുത്ത ദിവസം കര്‍ണാടകയുടെ ബുള്‍ ഡോഴ്‌സുമായും മോളിവുഡിന് മത്സരമുണ്ട്. ജനുവരി 29ന് കൊച്ചിയില്‍ ബംഗാള്‍ ടൈഗേഴ്‌സുമായും ഫെബ്രുനാലിന് കൊല്‍ക്കത്തയില്‍ ചെന്നൈ റൈനോസുമായും മോളിവുഡ് ടീമിന് മത്സരങ്ങളുണ്ട്.. 25 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള സിസിഎല്‍ ചാമ്പ്യന്‍ഷിപ്പ് മോളിവുഡ് ടീം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഉടമ കൂടിയായ ലിസി പ്രിയദര്‍ശന്‍. ഒക്ടോബര്‍ ആറിന് കൊച്ചിയില്‍ സിസിഎല്‍ ടീമംഗങ്ങളെല്ലാം ഒത്തുചേരുന്നുണ്ട്. അന്നേ ദിവസം കേരള സ്‌ട്രൈക്കേഴ്‌സിന്റെ ലോഗോയും പുറത്തുവിടും.

__
///\\
(@ @)
+---oOO----(_)---OOo---+
| PRASOON . K.P™ |
| Quality Mails Only |
| Guranteed !!!!!!!!! |
+------------------------------+
|__|__|
|| || ||
ooO Ooo

Prasoon K . Pgmail™♥
║▌│█║▌║│█║║▌█ ║▌

╚»+91 9447 1466 41«╝


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment