നാട്ടിലെ മൊബൈല്‍ ഗള്‍ഫിലെ റൂമിലിരുന്നു റീചാര്‍ജു ചെയ്യാം...
ഈസി രീച്ചര്‍ജിനു വേണ്ടി ശ്രമിച്ചാല്‍ ഫോണ്‍ നമ്പര്‍ ചിലപ്പോള്‍ പൂവാലന്മാരുടെ കയ്യിലും എത്തും.അപ്പോള്‍ പല ഗള്‍ഫുകാരും ചെയ്യുന്നത് അടുത്തുള്ള മണി എക്സ്ചെയ്ന്ജില്‍ പോയി നാട്ടിലെ മൊബൈല്‍ റീചാര്‍ജു ചെയ്യിക്കും,അവിടെയും നമ്പര്‍ മിസ് യൂസ് ആകുമോ എന്ന ഒരു പേടിക്ക് വകയുണ്ട്,അതിനു പുറമേ മണി എക്സ് ചെയ്ഞ്ചു തിരഞ്ഞു പോകണം,അത് എല്ലാവര്‍ക്കും എളുപ്പം അല്ല,പിന്നെ സര്‍വീസ് ചാര്‍ജും കൊടുക്കണം.എന്നാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് അല്ലെങ്കില്‍ നാട്ടിലെ ബാങ്കിന്‍റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് നിങ്ങളുടെ റൂമില്‍ ഇരുന്നു തന്നെ റീചാര്‍ജു ചെയ്യാം നമ്മില്‍ ഏതു കമ്പനിയുടെ ഫോണ്‍ ആണെങ്കില്‍ അതിന്റെ വെബ്‌സൈറ്റില്‍ പോയി ഓണ്‍ലൈന്‍ റീചാര്‍ജു എടുക്കുക,അതില്‍ നിങ്ങളുടെ നമ്പര്‍ കൊടുത്തു കഴിഞ്ഞാല്‍ ഡെബിറ്റ് കാര്‍ഡ് ,ക്രെഡിറ്റ് കാര്‍ഡ്,ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നീ ഓപ്ഷനുകള്‍ വരും,അതില്‍ ആവശ്യമുള്ളത് സെലക്ട് ചെയ്ത് സൈറ്റില്‍ പറയും പോലെ ചെയ്‌താല്‍ ഉടന്‍ തന്നെ നാട്ടിലെ മൊബൈല്‍ രീച്ചര്‍ജു ആകും.
റീചാര്‍ജ് ചെയ്യുമ്പോള്‍ സെക്യുര്‍ ആയ സൈറ്റിലേക്കു റീഡയറക്റ്റ് ചെയ്യുന്ന കാരണം ഇത് വളരെ സുരക്ഷിതവും ആണ്.സര്‍വീസ് ചാര്‍ജു ആവശ്യവും ഇല്ല. ക്രെഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് അഥവാ എ ടി എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതില്‍ കാര്‍ഡ് നമ്പര്‍ ,എക്സ് പയറി ഡേറ്റ് എന്നിവ അടിക്കാന്‍ പറയും,അത് രണ്ടും കാര്‍ഡിന്റെ മുന്‍ വശത്ത് കാണാം.
പിന്നെ സി വി സി നമ്പര്‍ കാര്‍ഡിന്റെ പിന്‍ വശത്തും ഉണ്ടാകും.അത് മൂന്നു അക്ക നമ്പര്‍ ആണ്.
ഓണ്‍ലൈന്‍ ബാങ്ക് ഉപയോഗിച്ചുള്ള റീചാര്‍ജു എല്ലാ കമ്പനികളിലും ലഭ്യം അല്ല,അത് പോലെ ഡെബിറ്റ് കാര്‍ഡ് വിസ കാര്‍ഡ് അല്ലെങ്കില്‍ മാസ്റ്റര്‍ കാര്‍ഡ് ആയിരിക്കണം. www.abomufliha.tk എന്ന എന്‍റെ സൈറ്റില്‍ ചില കമ്പനികളുടെ ഓണ്‍ലൈന്‍ റീചാര്‍ജു ലിങ്ക് കൊടുത്തിട്ടുണ്ട്.
നിങ്ങളുടെ..... പ്രാര്‍ഥനയില്‍ എന്നെയും, കുടുംബത്തെയും,- ഉള്പ്പെടുതാന്‍.....താഴ്മയോടെ - അപേക്ഷിക്കുന്നു....!!
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment