സ്ത്രീകള്‍ക്ക് തങ്ങള്‍ വിവാഹം ചെയ്യാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലാത്ത പുരുഷന്മാരുടെ ഒരു പട്ടിക.
2 പണത്തിന്റെ കാര്യത്തില്‍ അത്യാര്‍ത്തി, അത് കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍- ഇത്തരത്തിലുള്ള പുരുഷന്മാര്‍ ഭാര്യമാര്‍ക്ക് തലവേദനയായിത്തീരും.
3 സുഹൃത്തുക്കളില്ലാത്ത പുരുഷന്മാര്‍- ഇത്തരക്കാരെ ഒട്ടും വിവാഹം ചെയ്യരുതെന്ന് ഫാദര്‍ പറയുന്നു. കാരണം ഇവര്‍ സാമുഹിക ജീവിതത്തില്‍ വമ്പന്‍ പരാജയങ്ങളായിരിക്കുമത്രേ.
4 ജനക്കൂട്ടത്തില്‍ സ്ത്രീകളെ തനിച്ചാക്കിപ്പോകുന്ന പുരുഷന്മാര്‍, ആളുകള്‍ക്കിടയില്‍ വച്ച് സ്ത്രീകളെ കളിയാക്കുന്ന പുരുഷന്മാര്‍ എന്നിവരും വിവാഹം ചെയ്യാന്‍ കൊള്ളാത്തവരാണ്.
5 ഹോട്ടലില്‍ ചെന്നുകയറിയാല്‍ അവിടത്തെ ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണെന്ന് കണ്ടാല്‍പ്പിന്നെ കെട്ടാന്‍ സാധ്യതയുള്ള പുരുഷന്മാരുടെ പട്ടികയില്‍ നി്ന്നും അയാളുടെ പേര് വെട്ടുക.
6 ഗൗരവക്കാര്‍- ഏതെങ്കിലും കാര്യത്തില്‍ ഉള്ളുതുറന്ന് ചിരിക്കാന്‍ മടികാണിയ്ക്കുകയും അതിന് കഴിവില്ലാതിരിക്കുകയുംചെയ്യുന്നവരെയും ഒഴിവാക്കാം.
7 സ്വേച്ഛാമനോഭാവമുള്ളവര്‍- അധികാരം, പണം എന്നിവ തന്നില്‍ കേന്ദ്രീകരിച്ചിരിക്കണമെന്ന് വാശിപിടിക്കുന്ന, മറ്റുള്ളവരെ തനിക്ക് സമാനനായി കാണാന്‍ കൂട്ടാക്കാത്ത പുരുഷന്മാരും വിവാഹത്തിന് കൊള്ളില്ല
8 ഇനിയും ഒഴിവാക്കേണ്ടവര്‍ ആരെന്നല്ലേ സ്ത്രീകള്‍ എന്ത് കാര്യം പറഞ്ഞാലും മിണ്ടാതെ ഉരിയാടാതെ അത് സമ്മതിക്കുകയും അതിന് തയ്യാറാവുകയും ചെയ്യുന്നവര്‍. ഒന്നുകില്‍ ഇവര്‍ക്ക് ഒരു നല്ല വ്യക്തിത്വം കാണില്ല, അല്ലെങ്കില്‍ ഇവര്‍ പഠിച്ച കള്ളന്മാരായിരിക്കും, ഇതാണ് സത്യം.
Joe, The Knight Templar
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment