യു. എസിലെ സ്...വകാര്യ കമ്പനികളുടെ മുതല്‍ മുടക്കിന് വേണ്ടി സി. പി. എം നേതൃത്വം അമേരിക്കന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയതായുള്ള വീക്കിലീക്സ് രേഖകള്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം പുറത്തു വിട്ടു. അമേരിക്കന്‍ വിദേശ കാര്യ വകുപ്പിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ അയച്ച രഹസ്യ കേബിളിലാണ് (166399- ആഗസ്റ് 2008) ഈ വെളിപ്പെടുത്തലുള്ളത്.
സ്വകാര്യ മേഖലയിലെ നിക്ഷപത്തിനായി അമേരിക്കയോട് അപേക്ഷിക്കുന്ന സംഘത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കൂടാതെ അന്നത്തെ മന്ത്രിമാരായ തോമസ് ഐസക്, എം എ ബേബി എന്നിവരുമുണ്ട്. അപേക്ഷ പാര്‍ട്ടിക്കുള്ളിലെ പരിഷ്കരണ വാദികള്‍ക്കുള്ള മേല്‍കയ്യിനെ കാണിക്കുന്നതാണ്.
"ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്." പാര്‍ട്ടി ഓഫീസിലെ അടച്ചിട്ട മുറിക്കുള്ളില്‍ ലെനിനിന്റേയും സ്റ്റാലിന്റേയും ചില്ലിട്ട ചിത്രങ്ങള്‍ക്കു താഴെയിരുന്നുള്ള യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞതായി നിക്ഷേപകാര്യ ആലോചനാ യോഗത്തെക്കുറിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
യു.എസ് കമ്പനികളുമായി ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. സര്‍ക്കാരിന്റെ പക്കല്‍ വികസന പ്രവര്‍ത്തനത്തിനു വേണ്ട ഫണ്ടില്ല. സ്വകാര്യ മേഖലയില്‍ നിന്ന് ഫണ്ട് ആവശ്യമുണ്ട്. യു.എസ് നിക്ഷേപത്തിന്റെ കാര്യത്തില്‍ സി പി എമ്മിന്റെ മാറുന്ന കാഴ്ചപ്പാട് പോളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയായ പിണറായി വിജയന്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.
കൊക്കോകോള കമ്പനി പ്രശ്നം അമേരിക്കന്‍ കമ്പനികളെക്കുറിച്ചുള്ളതല്ല. അതൊരു പ്രാദേശികമായ പരിസ്ഥിതി പ്രശ്നം മാത്രമാണ്. ദല്‍ഹി ആസ്ഥാനമായുള്ള പാശ്ചാത്യ വിരുദ്ധരായ ചില ചില എന്‍ ജി ഒ ക്കാരാണ് കൊക്കോക്കോളയെ പ്രശ്നത്തിലാക്കിയതെന്നും പിണറായി അഭിപ്രായപ്പെട്ടതായി കേബിളുകള്‍ പറയുന്നു.
വേഗത്തിലുള്ള വ്യവസായവത്കരണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ബജറ്റിന് ചെലവ് താങ്ങാനാവില്ല. അതുകൊണ്ട് സ്വകാര്യ മേഖലയെ സമീപിക്കുന്നു. അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനായിക്കായി പൊതുമേഖലയുടേയും സ്വകാര്യ മേഖലയുടേയും പങ്കാളിത്തത്തെ ഞങ്ങള്‍ ഉപയോഗിക്കും. എന്ന് പിണറായിയുടെ അഭിപ്രായത്തെ പിന്തുണച്ച് തോമസ് ഐസകും പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോ ടെക്നോളജി, ടൂറിസം തുടങ്ങിയ സേവന മേഖലയിലാണ് സര്‍ക്കാര്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നത്.
ആയുര്‍വേദ ചികിത്സയുടെ കാരണം പറഞ്ഞ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുത്തില്ല. യു.എസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി തോമസ് ഐസക് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു ചര്‍ച്ച. റീട്ടെയ്ല്‍ മേഖലയിയൊഴികെ വിദേശ നിക്ഷേപം ആകാമെന്നാണ് പാര്‍ട്ടിയുടെ കാഴചപ്പാട്. : courtesy madhyamam
No comments:
Post a Comment