നഗ്നേഷ് കുമാര്‍ - ലേഡീസ് ഒണ്‍ലി !!
സ്വന്തം വിശ്വരൂപത്തിന്റെ അളവ് കോല് എങ്ങനെയെങ്കിലും ഈ സില്ലി ലേഡീസ് മനസിലാക്കട്ടെ എന്ന നല്ല ആശയത്തോടെ വനിതാ കോളേജിനു സമീപം നഗ്നതാ പ്രദര്‍ശനം സംഘടിപ്പിച്ച യുവാവിനെ കുറെ കശ്മലകള്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി കോളെജിനു അകത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി മര്‍ദിച്ചു അവശനാക്കി .. യുവാവിന്റെ കണ്ട്രോള് പാനല്‍ കാപാലികകള് ചവിട്ടി തകര്‍ക്കുകയും മൂന്നു വര്‍ഷം ഉപ്പിലിട്ട പുളിച്ച തെറി അഭിഷേകവും നല്കുകയുണ്ടായി .ആലുവയിലാണ് യുവാവിനു ഈ ദുര്‍ഗതി നേരിടേണ്ടി വന്നത് .പോലീസ് എത്തിയപ്പോഴേക്കും കണ്ട്രോള് പാനല്‍ തകര്‍ന്നു മതര്ബോര്ഡും ഹാര്‍ഡ് ഡിസ്ക്കും പുറത്തായ നിലയിലാണ് യുവാവിനെ കണ്ടെത്തിയത് . ഇനി പഴയ രീതിയില്‍ ഹാര്‍ഡ് വെയറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം പോലീസും ഈ യുവാവിനെ കയ്യൊഴിഞ്ഞു . ഇതിനു മുന്‍പും ഇതേ സ്ഥലത്ത് ബോഡീ ഷോ സംഘടിപ്പിച്ചിട്ടുള്ള വാഴക്കുളം സ്വദേശിയായ ഇയാള്‍ തന്റെ ഗയിം കണ്ട്രോളരിനു (joy stick ) ആരാധകര്‍ ഏറെയുണ്ടെന്ന അമിതാത്മവിശ്വാസമാകാം ഈ കൃത്യത്തിനു പ്രേരിപ്പിച്ചത് . ആവര്‍ത്തന വിരസത തന്റെ ആരാധകര്‍ക്കും ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ ഈ യുവാവിനായില്ല ..പുറകിലെ USB പോര്‍ട്ടിനു ക്ഷതം ഒന്നും സംഭവിക്കാത്തതിനാല്‍ കാര്യങ്ങള്‍ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന ആശ്വാസത്തിലാണ് യുവാവ് (ആശ്വാസം ഓരോ ശ്വാസത്തിലും).
ഇത്തരം ലൈവ് പ്രോഗ്രാമുകളിലൂടെ വലിപ്പ - ചെറുപ്പ വ്യത്യാസങ്ങള്‍ മനസിലാക്കുന്ന സ്ത്രീ ഒട്ടനേകം ആശയക്കുഴപ്പങ്ങള്‍ക്ക് വിധേയമാക്കപ്പെടും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു ..
ആ യുവാവിന്റെ USB എങ്കിലും വര്‍ക്ക് ചെയ്യട്ടെ എന്ന നിറഞ്ഞ പ്രാര്‍ത്ഥനയോടെ - മുതലക്കുഞ്ഞു
http://thebabycrocodile.blogspot.com
www.keralites.net |
__._,_.___
No comments:
Post a Comment