Tuesday, February 8, 2011

[www.keralites.net] തമിഴില്‍ റീമേക്കുകളുടെ തരംഗം

തമിഴില്‍ റീമേക്കുകളുടെ തരംഗം
 
ചെന്നൈ: കോളിവുഡില്‍ ഇത് റീമേക്കുകളുടെ കാലമാണ്. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ഹിറ്റായ സിനിമകള്‍ ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുവരുന്ന 'കാവലന്‍' മലയാളചിത്രമായ സിദ്ദിഖിന്റെ ബോഡിഗാര്‍ഡിന്റെ റീമേക്കാണ്. മറ്റൊരു വിജയചിത്രമായ 'ചിരുത്തൈ'യാകട്ടെ തെലുങ്കിലെ ഹിറ്റ് സിനിമയായ 'വിക്രമാര്‍ കുടു'വില്‍നിന്നും കടംകൊണ്ടതാണ്.
മലയാളത്തിലെ ഹിറ്റ് ചിത്രമായ 'നന്ദന'ത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ധനുഷ് നായകനായ സീദന്‍ തയ്യാറാവുന്നത്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്‌സ് തമിഴില്‍ 'നന്‍പന്‍' എന്ന പേരില്‍ തയ്യാറാകുന്നു. തെലുങ്കിലെ ഹിറ്റ് ചിത്രമായ 'പ്രസ്ഥാന'വും തമിഴില്‍ തയ്യാറാവുന്നുണ്ട്. ഹിന്ദി ചിത്രമായ ഫാഷന്റെ തെലുങ്ക്, തമിഴ് റീമേക്കുകള്‍ നിര്‍മിച്ച് യു.ടി.വി. പിക്‌ച്ചേഴ്‌സും രംഗത്തെത്തുന്നുണ്ട്.
 

Fun & Info @ Keralites.net

നിര്‍മിക്കുന്ന സിനിമയുടെ മുതല്‍മുടക്ക് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് നിര്‍മാതാക്കളെ റീമേക്കിലേക്ക് ആകര്‍ഷിക്കുന്നത്. തിരക്കഥ തയ്യാറാക്കല്‍ ഉള്‍പ്പെടെ നിര്‍മാണഘട്ടത്തിലുള്ള ജോലിഭാരവും ഇതുവഴി കുറയ്ക്കാനാവും. കേരളത്തിലെയും ഉത്തരേന്ത്യയിലെയും ആന്ധ്രയിലെയും പ്രാദേശികസ്വഭാവം ഒഴിവാക്കിക്കൊണ്ടുവരാന്‍മാത്രം പ്രത്യേകമൊന്നു ശ്രദ്ധവെച്ചാല്‍ പലപ്പോഴും റീമേക്കുകള്‍ ഹിറ്റുകളായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
 
 

Fun & Info @ Keralites.net

അതേസമയം റീമേക്ക് വളരെ ഗൗരവപരമായി ചെയ്യേണ്ട കാര്യമാണെന്ന് ചില സംവിധായകര്‍ പറയുന്നു. ഒറിജിനല്‍ സിനിമയുടെ അതേ പകര്‍പ്പ് എടുത്തുവെക്കുന്നതില്‍ അര്‍ഥമില്ലെന്നും തിരക്കഥയില്‍ ഉള്‍പ്പെടെ മറ്റുപല കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമം വേണമെന്നും റീമേക്കുകളുടെ സംവിധായകരില്‍ ചിലര്‍ പറയുന്നു.
 
Fun & Info @ Keralites.net

thanks mathrbhumi

Maanu

No comments:

Post a Comment