Tuesday, February 8, 2011

[www.keralites.net] To where we are moving?



നാം എങ്ങോട്ടാണ് പോകുന്നത്?
ഇനി സൌമ്യയുടെ ദുര്യോഗം ആര്‍ക്കും ഉണ്ടാകാതിരിക്കനമെങ്ങില്‍ ആദ്യം റെയില്‍വേ ജീവനക്കാരും സാമൂഹ്യവിരുദ്ധരും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണം. തീവണ്ടി സ്വന്തം തരവാടുപോലെ എപ്പോഴും കയറി നിരങ്ങുന്ന ഈ പരിഷകളെയും അവരുടെ ലീലാവിലാസങ്ങളെയും പറ്റി റെയില്‍വേ ജീവനക്കാര്‍ക്ക് അറിയില്ലഎന്ന് പറഞ്ഞാല്‍ വിശ്വസിക്കാമോ? ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് മറ്റു പല വ്യാപാരത്തിന്റെയും സിരാകെന്ദ്രമാനോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇവരെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിടുന്നത് ആരാണ്? റെയില്‍വേ നിയമങ്ങളും മറ്റും ശരിക്ക് മനസ്സിലാക്കിയ ഈ വീരന്മാര്‍ ആരെങ്കിലും പരാതി കൊടുത്താല്‍ അവരുടെ നേരെ തിരിയുകയില്ലെന്നു ആരറിഞ്ഞു? ഇവരുടെ ഒരു വലിയ സംഘം തന്നെ പല അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ റെയില്‍വേയുമായി ബന്ധപ്പെട്ടു നടത്തുന്നില്ലെന്ന് ആരറിഞ്ഞു? നിയമ പരിപാലനം അതാതു സംസ്താന ങ്ങളുടെ ചുമതലയാണെന്ന് കേന്ദ്രം പറഞ്ഞു കൈഒഴിയുമ്പോള്‍ ഇക്കാര്യം സംസ്ടാനങ്ങള്‍ക്ക് അറിയുകയില്ലേ? അഥവാ അറിയുമെങ്ങില്‍ ഇവരെന്താ സാധാരണക്കാരെ പൊട്ടന്‍ കളിപ്പിക്കയാണോ? ഗവര്‍മെന്റു തന്നെ എല്ലാ സേവന വിഭാഗങ്ങളെയും കച്ചവട കണ്ണോടു മാത്രമേ കാണുന്നുള്ളൂ. എല്ലാ വിഭാഗങ്ങളിലും പൊതുജനങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെ അഴിമതി താണ്ഡവമാടുന്നു. ഈ വിഭാഗത്തിന് ഒരു നാണവും മാനവും ഇല്ല. ജനഞ്ഞളില്‍ പ്രതികരനശേഷി നഷ്ടപ്പെട്ടു വരുന്നു. ഒരു വിഭാഗം ചെറുപ്പക്കാര്‍ മദ്യത്തിന്നും മയക്കു മരുന്നുകള്‍ക്കും അടിമയായി ഉത്തരവാദിത്വ ഭോധമില്ലാതെ കഴിയുന്നു. ഭാരനച്ചിലവ് മദ്യ പുകയില നികുതിയില്‍ കാര്യമായി അവലംബിച്ചു കഴിയുന്നു.ഇതിനെതിരെ ആര് പ്രതികരിക്കും. മനുഷ്യനെ ചിന്തിപ്പിക്കാന്‍ അവസരം തരാതെ ടിവിയുടെ മുന്നില്‍ കെട്ടിയിട്ടു രാഷ്ട്രിയക്കാര്‍ നാട് കൊള്ളയടിക്കുന്നു. ഭരണകുടം സൌജന്യമായി ടിവി വീടുകളില്‍ എത്തിക്കാന്‍ തത്രപ്പെടുന്നു. ശോകഭാവപൂരിതമായ സീരിയലുകള്‍ കണ്ടു സ്ത്രീ ജനങ്ങള്‍ നിര്‍വൃതി അടയുന്നു. മിക്ക വീടുകളിലും പുരുഷന്മാര്‍ക്ക് വയ്കുന്നേരം ആര് മണിമുതല്‍ പത്തു മണിവരെ പ്രസക്തി ഇല്ല. പുരുഷന്മാര്‍ ചായക്കടകളിലും കല്ല്‌ ഷാപ്പിലും അഭയം കണ്ടെത്തുന്നു. ഇത് എല്ലാവര്ക്കും അറിയുന്ന കാര്യം ഞാന്‍ ഒന്ന് ഓര്‍മിപ്പിച്ചു എന്നെഉള്ളു. നാം എങ്ങോട്ടാണ് പോകുന്നത്?

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment