ശ്രദ്ധിക്കുക; കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ അല്ലെങ്കില്‍ വിഷ്വല്‍ ഡിസ്‌പ്ലേ ടെര്‍മിനല്‍ (വിഡിടി) ഏറെനേരം വീക്ഷിച്ചാല്‍ നിരവധി നേത്രരോഗങ്ങളുണ്ടാകാം. കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നില്‍ തുടര്‍ച്ചയായി ചെലവഴിക്കുന്ന ജോലിക്കാരില്‍ 75 മുതല്‍ 90 ശതമാനം വരെ പേര്‍ക്ക് നേത്രരോഗ ലക്ഷണങ്ങള്‍ കാണാറുണ്ടെന്ന് ആസ്പത്രിയിലെ നേത്രരോഗ വിദഗ്ദ്ധ ഡോ. സന്ധ്യാറാവു പറഞ്ഞു.
കണ്ണിന് വേദന, ചെങ്കണ്ണ്, കണ്ണിലൂടെ വെള്ളമൊഴുകുക, കാഴ്ചത്തകരാര്‍, തലവേദന, കണ്ണുകളില്‍ ഈര്‍പ്പമില്ലായ്മയും അസ്വസ്ഥതയും, വെളിച്ചത്തിലേക്ക് നോക്കാന്‍ കഴിയാതിരിക്കുക, ഇരട്ടദൃശ്യം, കളര്‍മാറ്റം തിരിച്ചറിയാനാകാതിരിക്കുക തുടങ്ങിയവയാണ് രോഗങ്ങള്‍.
നിശ്ചിത ഇടവേളകളില്‍ കണ്ണടയ്ക്കുകയാണ് രോഗത്തെ ചെറുക്കാനുള്ള ലളിത മാര്‍ഗം. കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന ഓരോ 20 മിനുട്ടിനിടയിലും ഇടവേളയുണ്ടാക്കി കഴിയുന്നത്ര ദൂരേക്ക് നോക്കണമെന്ന് ഡോ. സന്ധ്യാറാവു പറഞ്ഞു. നിരന്തരം കണ്ണ് പരിശോധിക്കുകയും മോണിറ്ററിന് ആന്റി റിഫ്‌ളക്ടീവ് ഗ്ലെയര്‍ കോട്ടിങ് ഉപയോഗിക്കുകയും വേണം.
വൃത്തിയുള്ളതും നല്ലരീതിയില്‍ ക്രമീകരിച്ചതുമായ കമ്പ്യൂട്ടര്‍ മുറിയുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ തടയാന്‍ കഴിയും. മോണിറ്റര്‍ എന്നും വൃത്തിയാക്കുക. ലിക്വഡി ക്രിസ്റ്റല്‍ ഡിസ്‌പ്ലേ മോണിറ്റര്‍ ഉപയോഗിക്കുക. കണ്ണിന് 20 ഡിഗ്രി താഴെ മോണിറ്റര്‍ ക്രമീകരിക്കുക, കണ്ണും മോണിറ്ററും തമ്മില്‍ 20-30 ഇഞ്ച് അകലമുണ്ടായിരിക്കുക, ആവശ്യത്തിന് വെളിച്ചമുണ്ടായിരിക്കുക, കീബോര്‍ഡ് മോണിറ്ററിനു നേരെ മുന്നിലായി സൂക്ഷിക്കുക എന്നിവയാണ് മുന്‍കരുതലുകളെന്ന് ഡോ. സന്ധ്യ പറഞ്ഞു.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ എയര്‍കണ്ടീഷനറിന്റെ തണുപ്പ് കുറയ്ക്കുക. 17 ഇഞ്ചോ അതിനു മുകളിലോ ഉള്ള മോണിറ്ററുകള്‍ ഉപയോഗിക്കുക. അനുയോജ്യമായ രീതിയില്‍ ബ്രൈറ്റ്‌നസ്, കോണ്‍ട്രാസ്റ്റ്, ടെക്‌സ് സൈസ്, കളര്‍ എന്നിവ ക്രമീകരിക്കണം.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഗംഗന്‍ പ്രതാപ് ഉദ്ഘാടനം ചെയ്തു. രാജഗിരി കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഫാ. ജോണ്‍ അലക്‌സ് മുഖ്യാതിഥിയായിരുന്നു. എസ്‌സിഎംഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ ഇന്ദുനായര്‍ 'വ്യാപകമായ കമ്പ്യൂട്ടര്‍ ഉപയോഗവും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തില്‍ സംസാരിച്ചു. ആസ്പത്രി എംഡി പര്‍വീണ്‍ ഹഫീസ് അധ്യക്ഷത വഹിച്ചു.
Courtesy Mathrubhumi Daily Dt.July27, 2010
Nandakumar
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment