അമ്മായിയമ്മയാണ് ഞങ്ങളെ അകറ്റിയത്… അമ്മായിയമ്മക്ക് എന്നോട് വെറുപ്പാണ്….. എന്റെ ഭര്‍ത്താവ് അവരുടെ അമ്മയുടേയും എന്റേയും ഇടയില്‍ പെട്ട് കഷ്ടപ്പെടുകയാണ്……. ഇത്തരം 'പരാമര്‍ശങ്ങള്‍' നമ്മള്‍ പല തവണ കേട്ടിട്ടുണ്ട്. നമ്മളില്‍ തന്നെ പലരുടേയും വീടുകളില്‍ നിന്ന് ഇത്തരം 'പരാമര്‍ശങ്ങള്‍
' പല തവണ ഉണ്ടായിട്ടുമുണ്ടാകാം.ചരിത്രാതീത കാലം മുതല്‍ തന്നെ കാണപ്പെട്ട ഒരു പ്രതിഭാസമാണ് ഈ അമ്മായിയമ്മ- മരുമകള്‍ 'പോരാട്ടം'. എന്നാല്‍ ചില കുറുക്കുവഴികള്‍ പ്രയോഗിച്ച് ഈ
'പോരാട്ടം'നമുക്ക് അവസാനിപ്പിക്കാവുന്നതാണ്. പുതുതായി കല്യാണം കഴിഞ്ഞ് ചെറുക്കന്റെ കൂടെ പുതിയ വീട്ടിലേക്ക് പോകുന്ന നവവധുവിന്റെ മനസ്സില്‍ വരുന്ന ആദ്യത്തെ ആശങ്ക അമ്മായിയമ്മക്ക് തന്നെ ഇഷ്ടപ്പെടുമോ മകന്റെ ഇഷ്ടത്തെ അമ്മായിയമ്മ അംഗീകരിക്കുമോ എന്നുള്ളതായിരിക്കും. തീര്‍ത്തും പുതിയൊരു അന്തരീക്ഷത്തില്‍ എത്തിപ്പെടുന്ന അവളെ സംബന്ധിച്ചിടത്തോളം അമ്മായിയമ്മ ഒരു പേടിസ്വപ്‌നമായിരിക്കും. ഇതേ സമയം അമ്മായിയമ്മയും ഒരു പേടിയുടെ നിഴലിലായിരിക്കും. അത്രയും കാലം ഓമനിച്ച് വളര്‍ത്തിയ സ്വന്തം മകനെ മരുമകള്‍ തന്നില്‍ നിന്ന് തട്ടിയെടുക്കുമോ എന്നതാണ് ആ പേടിയുടെ കാരണം.ചില മക്കള്‍ കല്യാണത്തിന് ശേഷം ഭാര്യമാരോട് കൂടുതല്‍ അടുപ്പം കാണിക്കുമ്പോള്‍ അല്ലെങ്കില്‍ അവര്‍ക്ക് അടിമകളായി തീരുന്നിടത്തു നിന്നാണ് അമ്മായിയമ്മ-മരുമകള്‍ 'വടംവലി' ആരംഭിക്കുന്നതെന്നാണ് ദല്‍ഹിയിലെ പ്രശസ്ത മാര്യേജ് കൗണ്‍സിലര്‍ ഗീതശ്രീ രാജഗോപാലന്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് പ്രായാധ്യക്യമുള്ള അമ്മായിയമ്മമാരെ ഉപദേശിക്കുന്നതിനേക്കാള്‍ നല്ലത് മരുമക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതാണെന്നാണ് രാജഗോപാലന്റെ അഭിപ്രായം. അമ്മായിയമ്മമാരെ
'സോപ്പടിക്കാന്‍' ചില വഴികളും അദ്ദേഹം തന്നെ നിര്‍ദേശിക്കുന്നുണ്ട്.1 എപ്പോഴും അമ്മായിയമ്മമാരോട് സന്തോഷത്തേടെയും മര്യാദയോടെയും കൂടി പെരുമാറുക, (നിങ്ങളെ പറ്റി എന്തു വിചാരിക്കുമെന്ന് കരുതേണ്ട)
2 ഒരിക്കലും നിങ്ങളുടെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് അവരുടെ അമ്മയുടെ തെറ്റുകള്‍ ചൂണ്ടികാണിക്കാതിരിക്കുക.
3 അമ്മായിയമ്മമാരുടെ അറിവില്ലാതെയുള്ള പോക്കുവരവുകള്‍ കഴിവതും ഒഴിവാക്കുക, കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വരാതെ നോക്കുക
4 നിങ്ങളുടെ ഈഗോ മാറ്റിവെക്കുക, അല്ലെങ്കില്‍ ഇരുവരുടേയും ഈഗോകള്‍ തമ്മില്‍ കൂട്ടിമുട്ടി അതൊരു വലിയ വഴക്കായി മാറും.
5 ഒരിക്കലും അമ്മായിയമ്മമാരോട് കയര്‍ത്തു സംസാരിക്കാതിരിക്കുക
ഇത്രയുമായാല്‍ അമ്മായിയമ്മ മരുമകളുടെ പോക്കറ്റിലിരിക്കും…….
Best Regards,
Ashif.v dubai uae
www.keralites.net |
__._,_.___
No comments:
Post a Comment