Saturday, July 31, 2010

[www.keralites.net] Letter from gulf



അമ്മക്കൊരു കത്ത് 

പ്രിയപ്പെട്ട അമ്മക്ക് ,എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ സുഖമാണന്നു വിശ്വസിക്കട്ടെ  ,നാട്ടില്‍ നല്ല മഴ ആണന്നു കേട്ടു,പഴയത് പോലെആറ്റില്‍ നിന്നും വെള്ളം കയറി വരുമോ ,അതവാ വന്നാലും പാസ്ബുക്കും ,സ്വര്‍ണവും മറക്കാതെ എടുക്കണം ,കാരണം ഇവിടെ അറബി അണ്ണന്മാര്‍ക്ക് മാത്രമേ ഇനി വിസ കൊടുക്കാന്‍ കഴിയൂ എന്ന് രാജാവ് പറഞ്ഞതായി കേള്‍ക്കുന്നു ,കാരണം ഒരു മനുഷന് കഷ്ട്ട കാലം വരുമ്പോള്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ തോന്നുമല്ലോ അതുപോലെ രാജാവിന്റെ മോശം സമയം ആണന്നു തോന്നുന്നു ,അമ്മെ നമ്മള്‍ ഈ പടത്തില്‍ കാണുന്ന കുപ്പായം ഇട്ട അറബികള്‍ മൊത്തം മണ്ടന്മാര ,കൂട്ടി വായിക്കാന്‍ പോലും അറിയില്ല !!ഇവിടെ ഈ പറയുന്നത് പോലെ വല്യ സുഖം ഒന്നും ഇല്ല ,എന്തരോ ഒക്കെ വച്ച് ശാപ്പാട് എന്നും പറഞ്ഞു തരുന്നു ,ഞാനും എന്തരോ എന്നും പറഞ്ഞു തിന്നുന്നു ,ഇവിടെ കഫ്സ എന്ന് പറയുന്ന ഒരു സാധനം ഒണ്ടു ,കോഴിയെ പുഴുങ്ങി ,ആ വെള്ളത്തില്‍ മിശ്രി അരി ഇട്ടു വേവിച്ചു അതിന്റെ മണ്ടേല്‍ കൊഴിനെ വച്ച് തരുന്ന ഒരു പരുപാടി ,നല്ല  രസമ തിന്നാന്‍ ,എന്നാലും കോഴിയെ പുഴുങ്ങിയ വെള്ളം എന്ന് കേട്ടപ്പോള്‍ മുതല്‍ അടി വയറ്റീന്നു ഒരു ഉരുണ്ടു കയറ്റം ,പിന്നെ ഇത് തിന്നുമ്പോള്‍ എല്ലാം കൊഴിപ്പൂട ഉണ്ടോന്നൊരു സംശയം ,എന്നാലും തിന്നും ,കൂട്ടുകാര്‍ ഒക്കെ പറഞ്ഞു അവര്‍ക്കും ആദ്യം ഇങ്ങനെ ആയിരുന്നു  എന്നാ !!!ആ വരുന്നടുത്തു വച്ച് കാണാം ,അല്ലാതെ എന്താ അല്ലെ ,പിന്നെ ജോലി ചെയ്യുന്നടുത്തു മൊത്തം സായിപ്പന്മാര ,എല്ലാവനേം വന്നു ചീത്ത വിളിക്കും ,ഇംഗ്ലീഷ് മീഡിയത്തില്‍ അപ്പന്‍ പഠിക്കാന്‍ വിടാഞ്ഞത്  കൊണ്ട് ഒന്നും മനസിലാകുന്നില്ല ,ഞങ്ങടെ മുധീറിനെ ചീത്ത വിളിക്കും ,അയ്യോ അവന്റെ മുഖം അന്നേരം ഒന്ന് കാണണം ,ഇഞ്ചി കടിച്ച കൊരങ്ങന്റെ കണക്കാവും!!!അവന്‍ കോട്ടയം കാരന അവന്‍ ഏതോ എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞത ,,,എഞ്ചിനീയറിംഗ് കഴിഞ്ഞാലും സായ്പ്പിന് നമ്മള്‍ ഇന്ത്യന്‍സ് തന്നെ !!!പിന്നെ ഓവര്‍ ടൈം ഒണ്ടു ,നല്ല രീതിയില്‍ ജോലി ചെയ്‌താല്‍ ഉദ്യോഗ കയറ്റം ഒക്കെ കിട്ടും നോക്കട്ടെ നമ്മള്‍ മോശക്കാരന്‍ അല്ലല്ലോ ,പിന്നെ വന്ന ജോലി ഒന്നും അല്ല ചെയ്യുന്നേ അത് മൊത്തം ഫിലിപ്പിനികള്‍ ആണ് കാരണം അവന്മാര്‍ സൈപ്പിന്റെ നിക്കര്‍ വേണേലും കഴുകി കൊടുക്കും അതുകൊണ്ട് അവന്മാരോട സ്നേഹം കൂടുതല്‍ ,എനിക്ക് സ്വന്തം നിക്കര്‍ പോലും കഴുകാന്‍ ഇഷ്ട്ടമില്ല പിന്നല്ലേ സൈപ്പിന്റെ .....

നാട്ടില്‍ വന്നിട്ട് വേണം ലിഫ്റ്റ്‌ ടെക്നോളജി പഠിപ്പിച്ച സാറിനെ ഒന്ന് കാണാന്‍ ,അവന്റെ മണ്ട അടിച്ചു ഞാന്‍ കീറും ..അമ്മെ ഇവിടെ അങ്ങനെ ഒരു ജോലിയെ ഇല്ല .അതിനു ഒരു ആളും ഇവിടെ വേണ്ട ,അവന്മാര്‍ കാശു ഒണ്ടാക്കാന്‍ കള്ളത്തരം പറയുവല്ലേ ,അമ്മ നമ്മടെ അപ്പുറത്ത് വീട്ടിലെ രമണി ചേച്ചി ലവനുമായുള്ള ബന്ധം  കലക്കിയത്  പോലെ ഇവനേം ഇവന്റെ കമ്പനിയേം കുറിച്ച് അയല്‍ക്കൂട്ടവും ,പിന്നെ വേറെ ഒന്നുണ്ടല്ലോ സ്ത്രീ ശക്തിയോ മറ്റോ ,അവിടെ ചെന്ന് പറഞ്ഞാല്‍ മതി അവന്റെ കാര്യത്തില്‍ അമ്മേടെ കൂടുകാരികള്‍ തീരുമാനം ഉണ്ടാക്കികൊളും,പിന്നെ എല്ലാരും ചോദിക്കുന്നു കല്യാണം കഴിക്കുന്നില്ലേ എന്ന് ,ഞാന്‍ അവരോട് പറഞ്ഞു നാട്ടില്‍ പൊയ്ട്ടു കെട്ടണം എന്ന് ,അമ്മ നല്ല പിള്ളേര്‍ ഒണ്ടേല്‍ നോക്കിക്കോ ,ആരേലും ചോദിച്ചാല്‍ വാര്‍ക്ക പണി ആണന്നു ഒന്നും പറയണ്ട ,അമ്മക്ക് അറിയാവുന്ന ഏറ്റവും വല്യ ജോലി പറഞ്ഞാല്‍ മതി ,ഞാന്‍ നാളെ ഒരു ഫോട്ടോ എടുത്തു അയക്കാം അത് വേണേല്‍ പെണ്ണിന്റെ വീട്ടുകാരെ കാണിക്കാം ,പിന്നെ എന്റെ കൊറേ അലവലാതി കൂട്ടുകാര്‍ നാട്ടില്‍ ഒണ്ടല്ലോ ,അവന്മാര്‍ ചോദിച്ചാല്‍ ഞാന്‍ ഇവിടെ നല്ല നിലയില്‍ ആണന്നു പറഞ്ഞാല്‍ മതി ,അവന്മാര്‍ ഒക്കെ ഭാഗ്യവാന്മാര്‍ അല്ലെ ...നാട്ടില്‍ എന്താ സുഖം .പിന്നെ അമ്മയുടെ ഒരു ആങ്ങള ഉണ്ടല്ലോ അയാള്‍ ഇനി മണപ്പിച്ചു വീട്ടില്‍ വരാന്‍ തുടങ്ങും ,അയാടെ കൂട്ടുകാരന്‍ ആ അലവലാതി ഷാജിടെ മോളെ എന്റെ തലേല്‍ കെട്ടി വെക്കാന്‍ ശ്രമിക്കും ,അതൊന്നും ഇനി നടക്കില്ല കാരണം ഞാന്‍ ഇനി അമേരിക്കയില്‍ ഉള്ള പിള്ളേരെ മാത്രമേ നോക്കുന്നുള്ളൂ ,ഞാന്‍ ഇന്നലെ നമ്മടെ തെക്കേലെ റിജുവിനെ വിളിച്ചിരുന്നു അപ്പോള്‍ അവന്‍ പറഞ്ഞു അവനു അമേരിക്കയില്‍ നിന്നും ഒരു ആലോചന വന്നു എന്ന് ,കെട്ടുന്നോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ,ഞാന്‍ ഒരുത്തന്‍ ഉപയോഗിച്ച സാധനം ഉപയോഗിക്കില്ല എന്ന് ,എനിക്കൊന്നും മനസിലായില്ല എന്നാലും എനിക്കൊന്നു മനസിലായി കുടുംബത്ത് പിറന്നവന്മാര്‍ ഇപ്പോള്‍ ഇങ്ങനെ ഉള്ള പെണ്‍ പിള്ളേരെ കെട്ടില്ല എന്ന് ,അമ്മെ അങ്ങനെ വല്ല പെണ്ണുങ്ങളും വരുവാണേല്‍ ഒന്ന് നോക്കികോണം ,നമ്മളും വല്യ കുടുംബം ഒന്നും അല്ലല്ലോ ,ഏത്? ചുമ്മാ അങ്ങ് അമേരിക്കയില്‍ പോകേം ചെയല്ലോ ,നമ്മടെ ചാലെലെ രാജുച്ചയ്ന്റെ മോന്‍ വയലില്‍ പശുനേം തീറ്റിക്കൊണ്ട് നിന്നപ്പോളല്ലേ ആലോചന വന്നെ ,പെണ്ണിന് എന്നാ ഒരു കുറവു ,ഒന്ന് പെറ്റു-അതും കല്യാണത്തിന് മുന്‍പ് അതെന്ന ഒരു കുറവാ? അതൊന്നും സാരമില്ല !!!!!!!അവന്‍ ഇപ്പോള്‍ ടൈ ഒക്കെ കെട്ടി നിക്കുന്ന ഫോട്ടോ കണ്ടില്ലേ അവരുടെ വീട്ടില്‍ ഫ്രെയിം ചെയ്തു വച്ചേക്കുന്നെ (ചില്ലിട്ടു) ,എന്നാ ഒരു ഗമ !!!

 പിന്നെ എന്നെ കളഞ്ഞിട്ടു പോയ ലവള്‍ ഇപ്പോള്‍ വേറെ ഒരുത്തനെ കെട്ടി എന്ന് ഞാന്‍ അറിഞ്ഞു ,പാവം അവനെ ഓര്‍ത്തു എനിക്കിപ്പോള്‍ സഹതാപം തോന്നുന്നു ,രണ്ടു പേരും ഇപ്പോള്‍ ജപ്പാനില്‍  ആണന്നു കേട്ടു ..അമ്മെ അവന്‍ ഇതിനും വേണ്ടി എന്ത് ദോഷമാണ് ചെയ്തു കാണുക ,അവടെ തള്ള അവനെ കളിപ്പിച്ചതാരിക്കും,പിന്നെ ഞാനും അവളും കൂടെ ഒള്ള കൊറേ ഫോട്ടോ എന്റെ കട്ടിലിന്റെ അടിയില്‍ ഇരുപ്പുണ്ട്‌ അത് കീറി കളയണ്ട ,കാരണം ചിലപ്പോള്‍ അത് പ്രയോജനപ്പെട്ടേക്കും ,പിന്നെ പള്ളിലെ അച്ഛനെ കാണുമ്പൊള്‍ വല്യ ലോഹ്യത്തിനു പോവണ്ട കാരണം അങ്ങേര്‍ വാ തുറന്നാല്‍ പിരിവു എന്ന് മാത്രമേ പറയൂ ,ഞാന്‍ ഇവിടെ മൊത്തത്തില്‍ പിരിഞ്ഞു ഇരിക്കുവ !!!അതുകൊണ്ട് ഞാന്ന്‍ വിളിയും  ഇല്ല പറച്ചിലും ഇല്ല എന്ന് പറഞ്ഞാല്‍ മതി ,അപ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കും,അപ്പോള്‍ കാശ് കൊടുക്കാതെ ഫ്രീ ആയിട്ട് അനുഗ്രഹം ഇങ്ങു പോന്നോളും ,സൌദില്‍ ആണന്നു പറയണം അല്ലേല്‍ അനുഗ്രഹം വേറെ എങ്ങോട്റെലും പോയാലോ ,ഇന്നാള് ഞാന്‍ നമ്മടെ അരമനെ പോയപ്പോള്‍ പഴേ അച്ഛന്‍ തിരുമേനിടെ കാലു തടവി കൊടുക്കുന്ന കണ്ടു ,ഞാന്‍ കപ്യരോട് ചോദിച്ചപ്പോള പറഞ്ഞെ മണി അടിച്ചു വേറെ കാശു കിട്ടുന്ന ഇടവകെല്‍ പോകാന്‍ ഉള്ള പരുപാടി ആണന്നു ,,അച്ഛന്‍ അമേരിക്കയില്‍ പോയന്നറിഞ്ഞു !!!!അമ്മെ ഞാന്‍ നോക്കിട്ടു ഏറ്റവും നല്ല വകുപ്പ് അതാരുന്നു ,അച്ചപ്പട്ടം ...എന്താ സുഖം ജീവിതം സേഫ് അല്ലെ ....

ഞാന്‍ ഉറങ്ങാന്‍ പോവാ ,ഇനിം എഴുതാം ,ഈ മൊബൈല്‍ ഒക്കെ ഉള്ളപ്പോള്‍ എഴുത്ത് എന്തിനു എന്ന് വിചാരിക്കണ്ട ,വെറുതെ ഫോണ്‍ ചെയ്തു കാശ് കളയണ്ട എന്ന് വിചാരിച്ചു തന്ന

ശേഷം വീണ്ടും കാണാം എന്ന് ആശിച്ചു കൊണ്ട്

അമ്മയുടെ മകന്‍
ഫ്രാങ്കി


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment