എജി യോടും ഗവണ്മെന്റ് നോടും പൂര്‍ണമായി യോജിക്കുന്നു . ഡാം തകര്‍നാല്‍ എന്തൊക്കെ മുന്‍കരുതല്‍ എടുത്തിറ്റൊണ്ട് എന്ന് കോടതി ചോതിച്ചാല്‍ , ഉത്തരവാദപ്പെട്ട ഒരു ഗവണ്മെന്റ്, ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, 35 ലക്ഷം ജനങ്ങള്‍ അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നത് നോക്കിനില്ക്കാന്നോ, അല്ലെഗ്ഗില്‍ കൂടെ ഒഴുകിപ്പോകാനോ മാത്രമേ സാദിക്കു എന്ന് പറയാന്‍ സാദിക്കില്ല. കാബിനെറ്റ് തീരുമാനവുമാണ് എ ജി പറഞ്ഞിരിക്കുനത് . അതുകൊണ്ട് അണക്കെട് പോട്ടില്ലെന്നോ, പൊട്ടിയാല്‍ കാര്യങ്ങള്‍ ഭദ്രമാനെന്നോ, പുതിയത് വേണ്ടെന്നോ അര്‍ത്ഥമില്ല.
കുറേപ്പേര്‍ പുര കത്തുമെന്നു പേടിപ്പിച്ചു, കുലച്ചതാണോ എന്ന് പോലും നോക്കാതെ വാഴ വെട്ടുന്നു.
50 വര്ഷം കാലാവതിയുള്ള ഡാമിന് 999 വര്‍ഷത്തെ കരരെഴുതിയത്തിലെ അപാകത ,നല്ല വക്കീലിനെ വച്ച് സുപ്രീം കോടതിയെ ബോധിപ്പിക്കാന്‍ സാദിക്കില്ലേ ?
കേരളത്തിലെ ഇടതുപക്ഷം കേരളത്തില്‍ മനുഷ്യ ചങ്ങല തിര്‍ത്തു പാവങ്ങളെ ബുദ്ധിമുട്ടിക്കാതെ, തമിഴ്നാട്ടിലെ ഇടതുപക്ഷ നേതാക്കളെയും, കോണ്‍ഗ്രസ് തമിഴ്നാട്ടിലെ കോണ്‍ഗ്രെസ്സ്കാരെയും ബിജെപി തമിഴ്നാട്ടിലെ ബിജെപിക്കരെയും അങ്ങനെ മാദ്യമപ്രവര്‍ത്തകര്‍, പാരിസ്തിധിവാധികള്‍, വിദ്യാര്‍ഥികള്‍, അദ്യാപകര്‍ , സമുധായനേതാക്കള്‍,സാഹിത്യകാരന്മാര്‍, എല്ലാവരും ആത്മാര്‍ഥമായി ശ്രമിച്ചാല്‍ തമിഴുനാട്ടുകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കും.
രാജന്‍ മാത്യു പയട്ടുകാലായില്‍, ദാല്ലസ്, റ്റെക്ക്ഷാസ് അമേരിക്ക
To: Keralites@yahoogroups.com
From: Jaleel@alrajhibank.com.sa
Date: Mon, 5 Dec 2011 07:24:18 +0000
Subject: [www.keralites.net] എ.ജിയുടെ സത്യവാങ്മൂലത്തില് തെറ്റില്ലെന്ന് മുഖ്യമന്ത്രി
എ.ജിയുടെ സത്യവാങ്മൂലത്തില് തെറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിലപാടാണ് എ.ജി കോടതിയെ അറിയിച്ചത്. എന്നാല്‍ ഓപ്പണ്‍ കോര്‍ട്ടില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ എ.ജിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അണക്കെട്ടിന്റെ കാലപ്പഴക്കം, ജലനിരപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് കഴിഞ്ഞില്ല. അടുത്തിടെ നടന്ന ഭൂചലനങ്ങളെക്കുറിച്ചും എ.ജി കോടതിയെ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ഇത് തന്റെ വ്യക്തിപരമായ നിലപാടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment