Saturday, December 31, 2011

[www.keralites.net] 'മെട്രോ മനുഷ്യന്‍

 

ന്യൂദല്‍ഹി: ദല്‍ഹിക്കാര്‍ 'മെട്രോ മനുഷ്യന്‍ ' എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരന്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഇന്ന് പടിയിറങ്ങും. സ്വന്തം സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ ചുമതലയേല്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിബന്ധം സൃഷ്ടിച്ചതിന്റെ വേദനയോടെയാണ് പട്ടാമ്പി എള്ളാട്ടുവളപ്പില്‍ ശ്രീധരന്‍ ദല്‍ഹി മെട്രോ കോര്‍പറേഷന്‍ ഓഫിസിന്റെ പടിയിറങ്ങുന്നത്.

പാലക്കാട് പട്ടാമ്പിക്കടുത്ത കറുകപുത്തൂരില്‍ നീലകണ്ഠന്‍ മൂസിന്റെയും അമമാ അമ്മയുടെയും മകനായ ശ്രീധരന്‍ എന്‍ജിനീയറിങ് ബിരുദം നേടി കോഴിക്കോട്ടെ പോളിടെക്‌നിക്കില്‍ അധ്യാപകനായി ജോലിനോക്കിയ ശേഷമാണ് 1954ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ചേരുന്നത്. രാമേശ്വരത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ച പാമ്പന്‍പാലം കടലെടുത്തപ്പോള്‍ അതിന്റെ പുനരുദ്ധാരണത്തിന് 1963ല്‍ ദക്ഷിണ റെയില്‍വെ ചുമതലയേല്‍പിച്ചത് മുതലാണ് ശ്രീധരന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മൂന്നുമാസം സമയം നല്‍കിയിട്ടും 46 ദിവസം കൊണ്ട് ശ്രീധരന്‍ പാലം നവീകരണം പൂര്‍ത്തീകരിച്ചു.

1990ല്‍ സര്‍വീസില്‍നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷമായിരുന്നു കൊങ്കണ്‍ റെയില്‍ പദ്ധതി ശ്രീധരന്‍ ഏറ്റെടുത്തത്. ഫണ്ടിന്റെ അപര്യാപ്തത മൂലം റെയില്‍വെ ഉപേക്ഷിച്ച കൊങ്കണ്‍പാത വാഗ്ദാനം ചെയ്തതിലും മൂന്ന് വര്‍ഷം നേരത്തെ പൂര്‍ത്തിയാക്കി അദ്ദേഹം റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു.

65ാം വയസ്സില്‍ ദല്‍ഹി മെട്രോയുടെ സാരഥ്യമേറ്റെടുത്ത ശ്രീധരന്‍ തുടര്‍ച്ചയായ 15 വര്‍ഷവും കോര്‍പറേഷന്റെ തലപ്പത്തായിരുന്നു. 1997ല്‍ ദല്‍ഹി മെട്രോയുടെ ചുമതല ഏറ്റെടുത്ത ശ്രീധരന്‍ 2002ല്‍ ആദ്യ സര്‍വീസ് തുടങ്ങി ദല്‍ഹിക്കാരെ കൈയിലെടുത്തു. ഒരു കാലത്തും ഗതാഗത വികസനം സാധ്യമല്ലെന്ന് കരുതിയിരുന്ന പുരാതന ദല്‍ഹിയിലെ കുടുസ്സായ പ്രദേശങ്ങളിലും റോഡുമാര്‍ഗം മണിക്കുറുകള്‍ ഓടിയെത്തേണ്ട ദല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മിനിറ്റുകള്‍ക്കകം എത്താവുന്ന തരത്തില്‍ 190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖലയായി ശ്രീധരന്‍ ദല്‍ഹി മെട്രോയെ വികസിപ്പിച്ചു.

ശ്രീധരനെന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തിന്റെ കഴിവുകള്‍പോലും ആദരണീയമാണെന്നും അദ്ദേഹത്തിന്റെ സേവനം ദല്‍ഹിക്ക് നഷ്ടപ്പെടുകയാണെന്നും  മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. എന്നെന്നും ഓര്‍മിക്കാവുന്ന മെട്രോ ശൃംഖലയാണ് അദ്ദേഹം ദല്‍ഹിക്ക് സമ്മാനിച്ചത്. അദ്ദേഹത്തെക്കുറിച്ച് പറയാന്‍ തന്റെ പക്കല്‍ വാക്കുകളില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment