Friday, December 30, 2011

[www.keralites.net] ലൈംഗികത ആയുര്‍വേദത്തില്‍

 

ലൈംഗികത ആയുര്‍വേദത്തില്‍

 

മനുഷ്യന്റെ അടിസ്‌ഥാനപരമായ വികാരമാണ്‌ സെക്‌സ്. കരയുകയും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നപോലെ ശരീരത്തിന്റെ ധര്‍മം. ജീവിതത്തെ നിലനിര്‍ത്തുന്ന മൂന്നു തൂണുകളിലൊന്നായാണ്‌ ആയുര്‍വേദം സെക്‌സിനെ കാണുന്നത്‌. ആഹാരവും ഉറക്കവുമാണ്‌ മറ്റ്‌ രണ്ടു അവശ്യഘടകങ്ങള്‍. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ നിന്ന്‌ സെക്‌സിനെ മാറ്റി നിര്‍ത്തുന്നതിനോട്‌ ആയുര്‍വേദത്തിന്‌ വിയോജിപ്പാണുള്ളത്‌. പ്രായപൂര്‍ത്തിയായ എല്ലാ ആളുകള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ജൈവ ചോദനയെന്ന്‌ ആയുര്‍വേദത്തില്‍ സെക്‌സിനെ വിശേഷിപ്പിക്കുന്നു.

ആരോഗ്യകരവും സദാചാരപൂര്‍ണവുമായ ലൈംഗികതയാണ്‌ ആയുര്‍വേദത്തില്‍ നിര്‍ദേശിക്കുന്നത്‌. സന്താനോല്‍പാദനത്തിനു പുറമേ പങ്കാളികള്‍ക്ക്‌ ശാരീരികവും മാനസികവുമായ ആഹ്‌ളാദം നല്‍കുന്നതിനൊപ്പം അവര്‍ തമ്മിലുള്ള വ്യക്‌തിബന്ധം കൂടുതല്‍ ദൃഢമാകുന്നതിനും ഊഷ്‌മളമാകുന്നതിനും ലൈംഗികത സഹായിക്കുന്നു.

എന്താണ്‌ ലൈംഗികത

ഒന്നിക്കാന്‍ വേണ്ടി വേര്‍തിരിക്കപ്പെട്ടത്‌ എന്നര്‍ഥം വരുന്ന സെക്കയര്‍ എന്ന ഗ്രീക്കു പദത്തില്‍ നിന്നുമാണ്‌ സെക്‌സ് എന്ന പദമുണ്ടായത്‌ തന്നെ. ഒന്നായിരുന്നത്‌ കാലക്രത്തില്‍ രണ്ടായി തീര്‍ന്നതാണ്‌ സ്‌ത്രീയും പുരുഷനുമെന്ന സങ്കല്‍പം എല്ലാ പുരാണങ്ങളിലും കാണാം. ഹൈന്ദവ വിശ്വാസനമനുസരിച്ച്‌ പരമാത്മാവ്‌ സ്വയം വിഭജിച്ച്‌ സ്‌ത്രീയും പുരഷനുമായിത്തീര്‍ന്നതാണെങ്കില്‍ ഒന്നില്‍ നിന്നും രണ്ടായതാണ്‌ ആദവും ഹവ്വയുമെന്ന്‌ ക്രൈസ്‌തവ - ഇസ്ലാം മതങ്ങള്‍ പഠിപ്പിക്കുന്നു.

ദ്വിലിംഗജീവിയായിരുന്ന ആദിമനുഷ്യനെ ദേവന്മാര്‍ ഇടിമിന്നലയച്ച്‌ വേര്‍പെടുത്തിയെന്ന്‌ ഗ്രീക്കു പുരാണത്തിലും പറയുന്നു. പുരാണങ്ങള്‍ എന്തുതന്നെയായാലും സ്‌ത്രീയും പുരുഷനും പരസ്‌പര പൂരകങ്ങളാണ്‌. വിഭജിക്കപ്പെട്ടവര്‍ക്ക്‌ ഒന്നു ചേരുന്നതുവരെ ഇണയ്‌ക്കുവേണ്ടിയുള്ള ദാഹം തീവ്രമായിരിക്കും. ഈ ദാഹമാണ്‌ ലൈംഗികത.

കുടുംബ ജീവിതത്തില്‍ സെക്‌സിന്‌ മുഖ്യപങ്കാണുള്ളത്‌. ആരോഗ്യകരമായ ലൈംഗികതയിലൂടെ പങ്കാളികള്‍ക്ക്‌ പരസ്‌പരമുണ്ടാകുന്ന കരുതല്‍ കുടുംബജീവിതത്തിന്റെ അടിത്തറ ഭദ്രമാക്കുന്നു. ലൈംഗികത സ്വാഭാവികമാണ്‌. അത്‌ അടിച്ചമര്‍ത്തുന്നതും അഴിച്ചുവിടുന്നതും ഉചിതമല്ല. ലൈംഗികത തടഞ്ഞു നിര്‍ത്തിയാല്‍ ശാരീരികവും മാനസികവുമായ പല ദോഷങ്ങളും ഉണ്ടാവുമെന്ന്‌ ആയുര്‍വേദഗ്രന്ഥങ്ങള്‍ അടിവരയിടുന്നു. എന്നാല്‍ അത്‌ സദാചാരവിരുദ്ധമാകാനും പാടില്ല. വര്‍ത്തമാന കാലത്ത്‌ ഉയര്‍ന്നു കേള്‍ക്കുന്ന പല കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ലൈംഗികതയുടെ അനോരോഗ്യകരമായ ഇടപെടലുകള്‍ കാണാം.

ചരിത്രവും ശാസ്‌ത്രവും

ലൈംഗികതയെക്കുറിച്ച്‌ ആഴത്തിലുള്ള പഠനങ്ങള്‍ക്ക്‌ പാശ്‌ചാത്യര്‍ മാതൃകയാക്കിയത്‌ ഭാരതത്തിന്റെ കാമശാസ്‌ത്രമായിരുന്നു. ലൈംഗിക വിജ്‌ഞാനത്തിന്റെ സമ്പന്നമായ ഒരു പൈതൃകമാണ്‌ നമുക്കുള്ളത്‌. രതിയെ ദേവീരൂപമായി കണ്ടു ആരാധിച്ചിരുന്ന ഒരു ഭൂതകാലവും നമുണ്ട്‌. അതായത്‌ നിത്യജീവിതത്തിന്റെ ഭാഗമായും ഭക്‌തിയോടെയുമാണ്‌ അക്കാലത്ത്‌ സെക്‌സ് കരുതിപോന്നത്‌.

സ്‌ത്രീകള്‍ 64 തരം കാമകലകളിലും പുരുഷന്മാര്‍ 64 തരം മൈഥുനവിദ്യകളിലും സാമര്‍ഥ്യം നേടണമെന്നാണ്‌ കാമശാസ്‌ത്രത്തില്‍ പറയുന്നു. ആയുര്‍വേദത്തിലെ എട്ട്‌ അംഗങ്ങളിലൊന്നായി വാജീകരണത്തിന്‌ സ്‌ഥാനം നല്‍കിയിട്ടുണ്ട്‌. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ലൈംഗികര വിദ്യാഭ്യാസം വേണ്ടരീതിയില്‍ ലഭിക്കുന്നില്ല.

സെക്‌സും പ്രായവും

സെക്‌സും പ്രായവും തമ്മില്‍ ബന്ധമുണ്ട്‌. ഇക്കാര്യത്തില്‍ ആയുര്‍വേദം വ്യക്‌തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്‌. ഇന്നത്തെ കാലഘട്ടത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്ക്‌ പ്രാധാന്യമേറെയാണ്‌. ഇതനുസരിച്ച്‌ 16 വയസിനു മുമ്പും 70 വയസിന്‌ ശേഷവും ലൈംഗിക ബന്ധം പാടില്ലെന്ന്‌ പറയുന്നു. 17 വയസായ സ്‌ത്രീയും 21 വയസായ പുരുഷനുമാണ്‌ സല്‍സന്താനലബ്‌ധിക്കു ശ്രേഷ്‌ഠം. എന്നാല്‍ 50 വയസു കഴിഞ്ഞ സ്‌ത്രീയും 60 വയസു കഴിഞ്ഞ പുരുഷനും അത്ര ശ്രേഷ്‌ഠകരമല്ല.

ലൈംഗിക ബന്ധം ഏതു സമയത്ത്‌ വേണം, എങ്ങനെയുള്ള സ്‌ത്രീകളെയും ഏതൊക്കെ സ്‌ഥലങ്ങളെയും ഒഴിവാക്കാമെന്ന്‌ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്‌. സ്‌ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിന്‌ മുമ്പും പിമ്പും അനുഷ്‌ഠിക്കേണ്ട കാര്യങ്ങള്‍, ഏതുതരം സ്‌ത്രീപുരഷന്മാര്‍ തമ്മിലുള്ള ബന്ധമാണ്‌ ഉചിതം എന്നിങ്ങനെയുള്ള കാര്യങ്ങളും വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വ്യക്‌തമാക്കുന്നു.

സ്‌ത്രീ ലൈംഗികത

ആയുര്‍വേദത്തില്‍ സ്‌ത്രീ ലൈംഗികതയ്‌ക്ക് പ്രത്യേക പ്രാധാന്യമുണ്ട്‌. വിവാഹിതരായ, സംതൃപ്‌തരായ സ്‌ത്രീകള്‍ക്ക്‌ പൊതുവേ അണ്ഡോല്‍പാദന സമയത്തും ആര്‍ത്തവത്തോടടുത്തും മാത്രമേ ലൈംഗിക താല്‍പര്യം ഉണ്ടാവുകയുള്ളു.

സ്‌ത്രീയുടെ കേശാദിപാദം ലൈംഗികഉത്തേജകസര്‍ഥമായാണ്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ലൈംഗികസംതൃപ്‌തി വൈകും. രതിമൂര്‍ച്‌ഛ, കര്‍മം, ഉത്തേജനം, താല്‍പര്യം, സംതൃപ്‌തി എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളാണ്‌ സ്‌ത്രീകളില്‍ ലൈംഗികതയുടെ ഭാവങ്ങള്‍.

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന അവസരത്തില്‍ ശരീരത്തിലെ മുഴുവന്‍ മാംസപേശികളും ഒരുമിച്ച്‌ വലിഞ്ഞുമുറുകുമ്പോഴുണ്ടാകുന്ന അസ്വസ്‌ഥതയും തുടര്‍ന്ന്‌ പെട്ടെന്ന്‌ അയമ്പോഴുണ്ടാകുന്ന ആലസ്യവും ചേര്‍ന്നതാണ്‌ സ്‌ത്രീയിലെ രതിമൂര്‍ച്‌ഛ. ദാമ്പത്യത്തില്‍ സംതൃപ്‌ത ലൈംഗിക ജീവിതത്തിന്‌ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കേണ്ടത്‌ സ്‌ത്രീയാണ്‌. ലൈംഗികമായി പുരുഷനെ ഉത്തേജിപ്പിക്കുന്നത്‌ സ്‌ത്രീയാണെന്നതുകൊണ്ടാണിത്‌. പുറമേനിന്നുള്ള സൗന്ദര്യം മാത്രമല്ല സ്‌ത്രീയുടെ സ്‌പര്‍ശവും ചലനവും താളവും ഗന്ധവുമൊക്കെ പുരുഷനില്‍ രതിനിറയ്‌ക്കും. ഇതെല്ലാം പുരുഷനെ ഉത്തേജിതനാക്കുന്നു. അതുകൊണ്ട്‌ സ്‌ത്രീ അവ സംരക്ഷിക്കേണ്ടത്‌ ലൈംഗിക സംതൃപ്‌തിക്ക്‌ അത്യാവശ്യമാണ്‌.

നിര്‍വികാരത, താല്‍പര്യക്കുറവ്‌, രതിമൂര്‍ച്‌ഛാഹാനി , യോനി സങ്കോചം എന്നിവയാണ്‌ മുഖ്യമായും സ്‌ത്രീകളില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നങ്ങള്‍. മിക്കവാറും ഇത്തരം പ്രശ്‌നങ്ങളെല്ലാംതന്നെ ലൈംഗികതയെക്കുറിച്ച്‌ ശരിയായ അറിവില്ലായ്‌മകൊണ്ട്‌ സംഭവിക്കുന്നതാണ്‌.

പുരുഷ ലൈംഗികത

സ്‌ത്രീയെ കാണുന്നതാണ്‌ പുരുഷന്‍ കൂടുതല്‍ ഉത്തേജനം ലഭിക്കുന്നത്‌. സ്‌ത്രീയുടെ പരിചയമില്ലായ്‌മയും സൗന്ദര്യവും ലജ്‌ജയും വിനയവും വിധേയത്വവും പുരുഷന്‌ സ്‌ത്രീകയില്‍ രതിജനിപ്പിക്കും. സ്‌ത്രീ ശരീരത്തിലെവിടെയും സെക്‌സ് ഉണര്‍ത്താന്‍ കഴിയുമെങ്കില്‍ പുരഷന്‌ ലിംഗമാണ്‌ പ്രധാനം. അതിനാല്‍ ബാഹ്യ ലൈംഗിക ലീലകളേക്കാള്‍ ലൈംഗിക ബന്ധത്തിലാണ്‌ പുരുഷന്‌ താല്‍പര്യം കൂടുതലായി കാണപ്പെടുന്നത്‌. പുരുഷന്‌ സംഭവിക്കാവുന്ന ഉദ്ധാണക്കുറവ്‌, താല്‍പര്യക്കുറവ്‌ തുടങ്ങിയ നിരവധി ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്‌ ആയുര്‍വേദത്തില്‍ ഫലപ്രദമായ പ്രതിവിധികള്‍ ഉണ്ട്‌. എന്നാല്‍ ആധുനിക യുഗത്തില്‍ അത്തരം മരുന്നുകളുടെ പേരുപറഞ്ഞ്‌ സാധാരണക്കാരെ കബളിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

രോഗങ്ങളും ചികിത്സയും

ലൈംഗിക രോഗങ്ങള്‍ക്ക്‌ ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങളാണ്‌ ആയുര്‍വേദം പറയുന്നുന്നത്‌. തെറ്റായ ജീവിത രീതി, ഭക്ഷണക്രമം, അണുബാധ, ബീജദൂഷ്യം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങി പലവിധ തകരാറുകള്‍ പുരുഷന്മാരില്‍ ലൈംഗിക പ്രശ്‌നങ്ങളായി കാണപ്പെടാറുണ്ട്‌.

ലൈംഗികരോഗങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കാണ്‌ സാധാരണ ആയുര്‍വേദം പ്രാധാന്യം കല്‍പ്പിക്കുന്നത്‌. ലൈംഗിക വൈകൃതങ്ങള്‍ക്ക്‌ കാരണവും മാനസിക പ്രശ്‌നങ്ങളാണ്‌. ഇതിനും ഫലപ്രദമായ ചികിത്സ ലഭ്യമാണ്‌.പുരുഷന്മാരിലെ ബീജക്കുറവ്‌, ബീജങ്ങളുടെ സഞ്ചാര ശേഷിയില്ലായ്‌മ, ശേഷിക്കുറവ്‌ തുടങ്ങിയവയെല്ലാം ബീജദോഷങ്ങളില്‍ വരുന്നതാണ്‌.

ആയുസിന്റെ വേദമാണ്‌ ആയുര്‍വേദം. മനുഷ്യന്റെ മനസും ശരീരവും ആയുര്‍വേദ ചികിത്സയില്‍ സുരക്ഷിതമാണ്‌. ആനന്ദപൂര്‍ണമായ സെക്‌സിന്‌ വ്യക്‌തമായ ജീവിതശൈലി ആയുര്‍വേദം പറയുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment