ഒന്നര ലക്ഷത്തോളം നാനോ കാറുകളിലെ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ മാറ്റിവയ്ക്കുന്നു
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറെന്ന വിശേഷണമുള്ള ടാറ്റാ നാനോ വീണ്ടും വാര്‍ത്താവുന്നു. 1.40 ലക്ഷം നാനോ കാറുകളിലെ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ മാറ്റിനല്‍കാന്‍ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് തീരുമാനിച്ചു. 110 കോടിയോളം ചിലവഴിച്ചാണ് ഇതുവരെ വിറ്റഴിച്ച എല്ലാ നാനോകാറുകളുടെയും മോട്ടോര്‍ ടാറ്റാ സൗജന്യമായി മാറ്റുന്നത്. ഇന്ത്യന്‍ വാഹന വ്യവസായം കണ്ട ഏറ്റവും വലിയ തിരിച്ചു വിളിക്കലിനാണ് ടാറ്റാ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
മികച്ച സ്റ്റാര്‍ട്ടര്‍ മോട്ടോഴ്‌സ് വികസിപ്പിച്ച സാഹചര്യത്തില്‍ ഇതുവരെ വിറ്റഴിച്ച എല്ലാ നാനോ കാറുകളിലും അത് ഘടിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ടാറ്റാ അധികൃതര്‍ പറഞ്ഞു. നിലവില്‍ നാനോകളിലുള്ള സ്റ്റാര്‍ട്ടര്‍ മോട്ടോറിനെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ഉയര്‍ന്നിട്ടില്ല. സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ മാറ്റിവയ്ക്കലിനെ തിരിച്ചു വിളിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 50,000 ത്തോളം നാനോ കളിലെ മോട്ടോര്‍ ഇതിനകം മാറ്റിനല്‍കി കഴിഞ്ഞു. 2011 നവംബറില്‍ ല്‍ പുറത്തിറക്കിയ പുതിയ നാനോ ഒഴികെയുള്ളവയുടെ മോട്ടോറുകളാണ് മാറ്റുന്നത്. 2011 നവംബര്‍ വരെ 1,40,428 നാനോ കാറുകള്‍ ടാറ്റാ മോട്ടോഴ്‌സ് വിറ്റഴിച്ചുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
നാനോ കാറുകള്‍ ടാറ്റാ മോട്ടോഴ്‌സ് തിരിച്ചു വിളിക്കുന്നത് ആദ്യമായല്ല. ഏതാനും നാനോകള്‍ തീപ്പിടിച്ചതിനെ തുടര്‍ന്ന് 70,000 ത്തോളം കാറുകളില്‍ ടാറ്റാ മോട്ടോഴ്‌സ് 2010 ല്‍ സുരക്ഷാ സംവിധാനം ഘടിപ്പിച്ചിരുന്നു. 2009 ല്‍ സുസുക്കി നടത്തിയതാണ് ഇന്ത്യന്‍ വാഹന വ്യവസായം ഇതുവരെ കണ്ട ഏറ്റവും വലിയ തിരിച്ചുവിളി. ഒരു ലക്ഷത്തിലേറെ എ സ്റ്റാര്‍ കാറുകളിലെ ഇന്ധന പമ്പുകള്‍ മാരുതി സുസുക്കി മാറ്റിവച്ചിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ 72,115 സിറ്റി സെഡാനുകള്‍ ഹോണ്ട സിയല്‍ കാര്‍സ് ഇന്ത്യയും പോയവാരം 41,000 എട്യോസ് സെഡാനുകളും ലിവ ചെറുകാറുകളും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സും തിരിച്ചു വിളിച്ചിരുന്നു.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment