ചക്കരകുക്കീസ്...
രാവിലെ എഴുന്നേല്‍ക്കുന്ന പാടേ വിശപ്പിന്റെ ഒരാന്ദോളനമാണ്. എന്തേലും ഒക്കെ വെട്ടിവിഴുങ്ങീലെങ്കില്‍ ഒരു സമാധാനവുമില്ല. കണ്ണൊന്നു മുഴുവനായി തുറക്കുന്നതിനു മുന്നേ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനൊന്നും മെനക്കെടാനും വയ്യ. അതോണ്ട് റസ്കിലും ബിസ്കറ്റുകളിലുമൊക്കെയാണ് ആശ്വാസം കണ്ടെത്താറ്. ആ ആക്രാന്തമൊന്നടങ്ങിക്കഴിഞ്ഞാണ് ബ്രേക്ക്ഫാസ്റ്റ് പരിപാടികള്‍ ആരംഭിക്കാറ്. എന്തായാലും എന്തെങ്കിലുമൊക്കെ വേണം. എങ്കീഎപ്പിന്നെ അതു സ്വന്തമായി ഉണ്ടാക്കി ഭരണീല്‍ നിറച്ചു വച്ചാലെന്ത്.. കണ്ണും തിരുമ്മി എഴുന്നേല്‍ക്കുന്ന പാടേ വന്നു ഭരണീലേക്കു കൈയിട്ടാല്‍ മതീല്ലോ എന്ന ചിന്തയില്‍ നിന്നാണ് ഈ കുക്കീസുണ്ടായത്. ദാ ദിങ്ങനെ
ഗോതമ്പുപൊടി - കാല്‍ക്കിലോ
ഓട്സ് (പൊടിക്കുകയൊന്നും വേണ്ട. അങ്ങനേ അങ്ങിട്ടാല്‍ മതി) - ഒരു 100-150 ഗ്രാം
തെങ്ങിന്‍ ചക്കര ചിരവിയത്- മധുരത്തിനനുസരിച്ച്
ഇത്തിരി ഉപ്പ്
ഒന്നൊന്നര സ്പൂണ്‍ കുക്കിംഗ് ബട്ടര്‍
പിസ്താ എസന്‍സ് -മൂന്നാലു തുള്ളി
ബേക്കിംഗ് പൗഡര്‍- ഒരു കുഞ്ഞുസ്പൂണ്‍
കുക്കിംഗ് സോഡ- ഒരു നുള്ള്
എള്ള് - വേണ്ടത്രേം. കാണുമ്പോ ഒരു ലുക്ക് വരാന്‍ വേണ്ടിയാ
പാല്‍ - മാവ് കുഴയ്ക്കാന്‍ വേണ്ടുന്നത്രേം
ഓക്കെ. ഇതെല്ലാം കൂടി ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. ഇത്തിരൂടെ അയവാവാം. എന്നിട്ട് ചപ്പാത്തിയെക്കാളും ഇത്തിരി കൂടി കട്ടിയില്‍ പരത്തി കുപ്പീടടപ്പു വച്ചു മുറിച്ച്(ഇഷ്ടമുള്ള കോ ലത്തില്‍ മുറിയ്ക്കാം) എല്ലാം ബേക്കിംഗ് ട്രേയില്‍ നിരത്തി വെയ്ക്കണം. ഇനി അവന്‍ ഒരു 120 ഡിഗ്രീയില്‍ പ്രീഹീറ്റ് ചെയ്ത് ബേക്കിംഗ് ട്രേ അതിലെടുത്തു വച്ച് ഒരു പത്തു മിനിട്ട്. അവന്‍ കിയൊകിയൊ അടിക്കുമ്പോല്‍ പൊയി എടുത്താല്‍ മതി .. ദാ മോളില്‍ത്തെ പടത്തില്‍ കിട്ടുന്ന സംഭവം കിട്ടും.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment