Thursday, November 10, 2011

[www.keralites.net] SANTHOSH PANDIT

 

രഞ്‌ജിനിയും പണ്‌ഡിതനും



മിനിവിഷന്‍ ജോസ്‌കുമാര്‍

ദൃശ്യമാധ്യമത്തിന്റെ പ്രതിനിധിയായി മലയാള ഭാഷയ്‌ക്കും സംസ്‌കാരത്തിനും രഞ്‌ജിനി ഹരിദാസ്‌ എന്ന അവതാരക ചെയ്യുന്ന കൊടും ദ്രോഹം കാണുമ്പോഴൊക്കെ സമാനമായ ഒരു പുല്ലിംഗം ഈ വിഭാഗത്തില്‍ പിറക്കാത്തതെന്തെന്ന്‌ ആശ്‌ചര്യപ്പെട്ടിട്ടുണ്ട്‌. കരുണാമയനായ ദൈവം പ്രാര്‍ത്‌ഥന കേട്ടു സന്തോഷ്‌ പണ്‌ഡിറ്റ്‌ എന്ന ജോഡിയെ അരങ്ങത്തെത്തിച്ചു.

'രാധയും കൃഷ്‌ണനും' എന്ന സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമ കാണാന്‍ പുത്തന്‍ തലമുറയുടെ വന്‍ തിരക്കെന്നാണ്‌ റിപ്പോര്‍ട്ട്‌. 'ആദ്യ സംരംഭമെന്ന നിലയില്‍ ഇയാളുടെ ഈ ചിത്രത്തിന്‌ ആള്‌ കേറുമെന്ന്‌ എനിക്ക്‌ മുമ്പേ അറിയാമായിരുന്നു' എന്ന്‌ ലാല്‍ജോസ്‌ പ്രതികരിച്ചതായാണ്‌ വാര്‍ത്ത. ഇത്തരക്കാരെ പ്രമോട്ടു ചെയ്യുന്നതേ ശരിയല്ലെന്ന പക്ഷക്കാരനാണ്‌ ആഷിക്‌ അബു. എന്തായാലും തീയേറ്ററില്‍ ആള്‍ക്കൂട്ടമുണ്ടെന്ന്‌ ചുരുക്കം.

'രാധയും കൃഷ്‌ണനും' എന്ന ചിത്രത്തിലെ എട്ട്‌ അറുവഷളന്‍ പാട്ടുകള്‍ യു-ട്യൂബില്‍ നല്‍കി അതിന്റെ കുപ്രസിദ്ധിയിലൂടെ മാര്‍ക്കറ്റുണ്ടാക്കിയ വിരുതനാണ്‌ സന്തോഷ്‌ പണ്‌ഡിറ്റ്‌. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ 'അപ്രിയ ഗാനങ്ങളി'ല്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ പതിവായപ്പോള്‍ ഇദ്ദേഹത്തെ ഈ പരിപാടിയിലെ അതിഥിയാക്കാനുള്ള മഹാമനസ്‌കതയും ചാനല്‍ കാട്ടി. ചാനലുകളില്‍ വരുന്ന മറ്റ്‌ പല അതിഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ സന്തോഷ്‌ പണ്‌ഡിറ്റ്‌ അതിന്‌ സര്‍വഥാ യോഗ്യനുമാണല്ലോ?

22 ശനിയാഴ്‌ച ചാനലുകളില്‍കണ്ട പത്രസമ്മേളന ദൃശ്യത്തില്‍ സന്തോഷ്‌ പണ്‌ഡിറ്റ്‌ പറഞ്ഞതിങ്ങനെ: 'മീഡിയയാണ്‌ എന്നെ വളര്‍ത്തിയത്‌. തുടര്‍ന്നും സഹായിക്കണം.'

കാളിദാസന്‍ കഥ എഴുതുന്നു, തേജാഭായി കഥ പറയുന്നു എന്നിങ്ങനെ രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലാണ്‌ പണ്‌ഡിതന്‍. പണിപ്പുര വളരെ വലുതാണ്‌, ഫ്‌ളാറ്റിനോളം വരും. കാരണം, കഥ, സംഭാഷണം, ഗാനരചന, അഭിനയം, സംവിധാനം, എഡിറ്റിംഗ്‌ തുടങ്ങി എല്ലാം ഒരുക്കുന്നത്‌ ഇദ്ദേഹമാണ്‌. നിരവധി ഉന്നത ബിരുദങ്ങളുണ്ടെന്നാണ്‌ പണ്‌ഡിറ്റ്‌ പറയുന്നത്‌. പക്ഷേ ഒന്നിന്റെയും സര്‍ട്ടിഫിക്കറ്റുകളില്ല. എല്ലാം കൂട്ടമായി നഷ്‌ടപ്പെട്ടു. മാതാപിതാക്കന്‍മാര്‍ ജീവിച്ചിരിപ്പില്ലത്രെ.

നടി ലിസിയുടെ പിതാവെന്നു പറഞ്ഞ്‌ എറണാകുളം കലക്‌ടര്‍ക്ക്‌ നഷ്‌ടപരിഹാര പരാതി സമര്‍പ്പിച്ച വൃദ്ധന്‍ തന്റെ ആരുമല്ലെന്നും പിതാവ്‌ വേറെയാണെന്നുമാണ്‌ നടിയുടെ വിശദീകരണം. ഒരു വലിയ നടിയുടെ പിതാവിന്റെ കാര്യം തര്‍ക്കവിഷയമാകുന്നിടത്ത്‌ ഇത്തരം പണ്‌ഡിതരുടെ മാതാപിതാക്കളെ തെരയുന്നത്‌ കഷ്‌ടംതന്നെയാണ്‌. ഒരിക്കലും ഉണ്ടാകാതിരുന്നിട്ടില്ലെന്നുമാത്രം ആശ്വസിക്കാം.

സന്തോഷ്‌ പണ്‌ഡിറ്റിന്റെ 'അംഗനവാടി ടീച്ചറേ' എന്ന പാട്ട്‌ യു-ട്യൂബില്‍ കണ്ട്‌ തെറിക്കുമേല്‍ തെറി പോസ്‌റ്റു ചെയ്‌തവരുടെ എണ്ണം രണ്ടു ലക്ഷത്തിനുമേലേ വരുമെന്നാണ്‌ കണക്ക്‌. തീയേറ്ററിലെത്തി രാധാ-കൃഷ്‌ണന്‍മാരെ കണ്ടവരുടെ കണക്ക്‌ വരാനിരിക്കുന്നതേയുള്ളൂ.

ചാനലുകളില്‍ മുഖം കാണിച്ചു തുടങ്ങിയ സന്തോഷ്‌ പണ്‌ഡിറ്റിനെ രഞ്‌ജിനി ഹരിദാസിന്റെ മട്ടില്‍ പതിവായി കാണാനും മൊഴിമുത്തുകള്‍ ഏറ്റുവാങ്ങാനുമുള്ള അവസരം ഏതെങ്കിലും ചാനല്‍ ചെയ്‌തുകൊടുക്കണം. ഇക്കാര്യത്തില്‍ മത്‌സരം വരുമെന്നതിനാല്‍ ആദ്യം കൊത്തുന്നതാണ്‌ ബുദ്ധി.

സ്‌റ്റാര്‍ സിംഗര്‍ ഓരോ സീസണ്‍ പിന്നിടുമ്പോഴും ഗ്രാന്‍ഡ്‌ഫിനാലെയില്‍ ഏറ്റവും ഉയര്‍ന്ന കൂലിക്ക്‌ സ്‌തുതിവചനം പറയാനെത്തുന്ന സെലിബ്രിറ്റികള്‍ ആവര്‍ത്തിക്കുന്ന വാചകമുണ്ട്‌.... 'ഇത്‌ നിരവധി വര്‍ഷങ്ങള്‍ പിന്നിടട്ടെ.... നൂറും ആയിരവും സീസണുകള്‍.'

എക്കാലത്തേക്കും നമുക്ക്‌ രഞ്‌ജിനി ഹരിദാസുമാരും സന്തോഷ്‌ പണ്‌ഡിതന്‍മാരും വേണ്ടേ? ഇതിന്‌ പുത്തന്‍ തലമുറകള്‍ പിറവികൊള്ളണ്ടേ?

രാംദേവിനെ കിട്ടിയാല്‍ ഞാന്‍ റെഡിയെന്നാണ്‌ സാമിയുടെ ബെല്ലി ഡാന്‍സ്‌ കണ്ട രാഖിസാവന്ത്‌ പറഞ്ഞത്‌. പണ്‌ഡിറ്റിനെ നൃത്തം കണ്ടാല്‍ രഞ്‌ജിനിക്കും പറയാവുന്നതേയുള്ളൂ, നമുക്ക്‌ ആശംസകള്‍ നേരാം.

സുപ്രസിദ്ധി, കുപ്രസിദ്ധി എന്നീ വേര്‍തിരിവ്‌ വര്‍ത്തമാന മാധ്യമരംഗത്തില്ല. പ്രസിദ്ധിയേയുള്ളൂ. ഫെയ്‌മസ്‌, ഇന്‍ഫെയ്‌മസ്‌ എന്നിവ ഒന്നായ
 സ്‌ഥിതിക്ക്‌ ഇനി നമുക്ക്‌ പബ്ലിസിറ്റി എന്ന പദം ഒഴിവാക്കി കുബ്ലിസിറ്റി എന്ന മലയാളവാക്ക്‌ ഉപയോഗിക്കരുതോ?


MANGALAM

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment